കാക്കിപ്പഴം
കാക്കിപ്പഴം | |
---|---|
Botanical details of buds, flowers and fruit | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. kaki
|
Binomial name | |
Diospyros kaki | |
Synonyms | |
ഡയോസ്പൈറോസ് എന്ന ജനുസിൽ ഉൾപ്പെടുന്നതും കാഴ്ച്ചയിൽ തക്കാളിയെപ്പോലെ തോന്നിക്കുന്നതും ഓറഞ്ച് നിറത്തിലുള്ള നേർത്ത തൊലിയുള്ളതും അകം നിറയെ അതിമധുരവും രുചികരവുമായ കാമ്പോടുകൂടിയതുമായ ഒരു പഴമാണ് കാക്കിപ്പഴം (ശാസ്ത്രീയനാമം: Diospyros kaki). അഥവാ കാക്കപ്പനച്ചിപ്പഴം. കാക്കപ്പഴം, കാക്കത്തിന്നിപ്പനച്ചി, കാകതിന്ദുകം, തമ്പിൽപ്പഴം എന്നും ചിലയിടങ്ങളിൽ പറയുന്നു. English :Japanese persimmon [1] പെഴ്സിമെൻ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫലവർഗ്ഗച്ചെടിയാണിത്. ശാഖകളോടു കൂടിയോ ഏകകാണ്ഡമായോ കാണാവുന്ന ഒരു ഇലപോഴിയും വൃക്ഷമാണ് പെഴ്സിമെൻ. 25 അടി വരെ ഉയരത്തിൽ അതു വളരും. മിതശൈത്യവും മിതോഷ്ണവുമുള്ള മേഖലകളാണ് ഇതിന്റെ വളർച്ചക്കു പറ്റിയത്.
ചരിത്രം
[തിരുത്തുക]ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ കാക്കിപ്പഴം കൃഷി ചെയ്തിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇപ്പോൾ ലോകമെമ്പാടും കാക്കിപ്പഴക്കൃഷി വ്യാപിച്ചിട്ടുണ്ടെങ്കിലും ചൈന ജപ്പാൻ കൊറിയ സിംഗപ്പൂർ എന്നിവിടങ്ങളിലാണ് വ്യാപകമായി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്.
ഇന്ത്യയിൽ
[തിരുത്തുക]പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ അധിനിവേശക്കാരാണ് ഇന്ത്യയിൽ കാക്കിപ്പഴം എത്തിച്ചതെന്ന് കരുതപ്പെടുന്നു. [2]ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങളിൽ കാക്കിപ്പഴം കൃഷി ചെയ്യുന്നുണ്ട്. ജമ്മു-കശ്മീർ, തമിഴ്നാട്ടിലെ കൂനൂർ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നു.
ചിത്രശാല
[തിരുത്തുക]-
കാക്കിപ്പഴം
-
Curtis's botanical magazine v.133 [ser.4:v.3] (1907)
-
കാക്കിപ്പഴം
-
കാക്കിപ്പഴം
-
കാക്കിപ്പഴക്കട
-
കാക്കിപ്പഴമരം
അവലംബം
[തിരുത്തുക]- ↑ http://www.itis.gov/servlet/SingleRpt/SingleRpt?search_topic=TSN&search_value=896176
- ↑ Persimmon, fruit that feigns tomato (The Hindu)