കാട്ടുപോത്ത്
കാട്ടുപോത്ത് | |
---|---|
കാട്ടുപോത്ത് വെള്ളം കുടിക്കുന്നു | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | B. gaurus
|
Binomial name | |
Bos gaurus Smith, 1827
| |
Synonyms | |
Bos gour Hardwicke, 1827 |
ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന വന്യജീവിയാണ് കാട്ടുപോത്ത്[2] അഥവാ കാട്ടി (ഇംഗ്ലീഷ്: Gaur, ശാസ്ത്രീയനാമം: Bos gaurus). കേരളത്തിലെ വനങ്ങളിലും ഇവയുണ്ട്. പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കാട്ടുപോത്ത്. ഗോവ, ബീഹാർ സംസ്ഥാനങ്ങളിൽ ഇവ കാണപ്പെടുന്നു. അർധചന്ദ്രാകൃതിയുള്ള കൊമ്പുകൾ ഉള്ള ഇവ കേരളത്തിൽ പറമ്പിക്കുളം വനങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്.
പ്രത്യേകതകൾ
[തിരുത്തുക]വലിയ തലയും കനത്ത മാംസപേശികളും ഇവയ്ക്കുണ്ട്. ആൺവർഗം കറുത്തതും, കുഞ്ഞുങ്ങളും പെൺവർഗവും കാപ്പിനിറത്തോടുകൂടിയതുമാണ്. 1300 കിലോ വരെ തൂക്കവും രണ്ടുമീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും.[3] ഇതിന്റെ എണ്ണത്തിൽ വളരെയധികം കുറവു വന്നതു കൊണ്ട് ഐ.യു.സി.എൻ പുറത്തിറക്കിയിട്ടുള്ള ചുവന്ന ലിസ്റ്റിൽ 1986 മുതൽ ഈ വർഗ്ഗം ഉൾപ്പെടുന്നു. ഈ വർഗ്ഗത്തിന്റെ മൂന്ന് തലമുറകളിലായി 70% ത്തോളം എണ്ണത്തിൽ കുറവു വന്നതായി കണക്കാക്കുന്നു. [1] ഇത് ആഫ്രിക്കൻ ബഫ്ഫലോയേക്കാളും വലുതാണ്. മലയൻ കാട്ടുപോത്ത് സെലഡാംഗ് എന്നും ബർമ്മൻ കാട്ടുപോത്ത് പ്യോംഗ് എന്നും അറിയപ്പെടുന്നു[4]. നാഗാലാൻഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗമായ മിഥുൻ ഇതേ ജീവി കുടുംബത്തിൽ പെട്ട മൃഗമാണ്[5].
പെരുമാറ്റം
[തിരുത്തുക]ഇത്രയും വലിപ്പമുള്ള ഒരു മൃഗത്തിൽ നിന്ന് വ്യത്യസ്തമായി വളരെ നാണം കുണുങ്ങിയതും ശാന്തനുമായ ഒരു മൃഗമാണ് കാട്ടുപോത്ത്. ഉപദ്രവിച്ചാലല്ലാതെ ഇവ ആക്രമിക്കാറില്ല തെക്കേ ഇന്ത്യയിലെ പലയിടങ്ങളിലും ഇവ മനുഷ്യരെ വളരെ അടുത്തുവെരെയെത്താൻ അനുവദിക്കാറുണ്ട്. വളരെ തീവ്രമായ ഗന്ധം മനസ്സിലാക്കാനുള്ള കഴിവ് ഇതിനുണ്ട്. ഒരു കൂട്ടത്തിനു അപ്രതീക്ഷമായ ശത്രുക്കളെ നേരിടേണ്ടി വന്നാൽ അവ തിക്കും തിരക്കുമുണ്ടാക്കുകയും അതിനടിയിൽപ്പെട്ട് കിടാവുകൾ ചവുട്ടിമെതിക്കപ്പെടുകയും ചെയ്യാറുണ്ട്.
വലിപ്പം
[തിരുത്തുക]തോൾവെരെ പൊക്കം: 165-196 സെ. മീ. തൂക്കം: 800-1200 കിലോ.
കാണാവുന്നത്
[തിരുത്തുക]മുതുമല നാഷണൽ പാർക്ക് തമിഴ്നാട്, ബന്ദിപൂർ നാഷണൽ പാർക്ക് കർണ്ണാടകം.
നിലനിൽപിനുള്ള ഭീഷണി
[തിരുത്തുക]ആവാസവ്യവസ്ഥയുടെ നഷ്ടം, കന്നുകാലിമേയ്ക്കൽ, രോഗങ്ങൾ.
ആവാസം
[തിരുത്തുക]ഇലപൊഴിയും കാടുകൾ,കുറ്റിക്കാടുകൾ, നിത്യഹരിത വനങ്ങൾ, ഇടകലർന്ന കുന്നുകളും പുൽമേടുകളും.[6]
ചിത്രശാല
[തിരുത്തുക]-
കാട്ടുപോത്ത്
-
തിരുവനന്തപുരം മൃഗശാലയിൽ നിന്ന്
-
തിരുവനന്തപുരം മൃഗശാലയിൽ നിന്ന്
-
മൈസൂർ മൃഗശാലയിൽ നിന്ന്
-
Gaur at the Bronx Zoo
-
Gaur Bison in Vandaloor Zoo
-
വെള്ള കാട്ടുപോത്ത്, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്നെടുത്ത ചിത്രം.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Bos gaurus". IUCN Red List of Threatened Species. Version 2010.4. International Union for Conservation of Nature. 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ മാതൃഭൂമി വിദ്യ 2012 ഡിസംബർ 6 പേജ് 14
- ↑ Hubback, T. R. (1937) The Malayan gaur or seladang. Journal of Mammalogy 18: 267–279
- ↑ http://www.pannatigerreserve.in/kids/state.htm Panna Tiger Reserve
- ↑ മേനോൻ, വിവേക് (2008). ഇന്ത്യയിലെ സസ്തിനികൾ: ഒരു ഫീൽഡ് ഗൈഡ്. KOTTAYAM: DC BOOKS. p. 89. ISBN 978-81-264-1969-2.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Video of tigers and gaurs
- Video of gaur
- ARKive: images and movies of the gaur (Bos frontalis) Archived 2006-05-02 at the Wayback Machine.
- Images of Indian gaur
- Gaur in Bandhipur Archived 2018-10-26 at the Wayback Machine.