കിൽഡീർ
കിൽഡീർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. vociferus
|
Binomial name | |
Charadrius vociferus | |
Synonyms | |
Oxyechus vociferus |
കടൽപക്ഷിയായ കിൽഡീർ (Charadrius vociferus) ഒരു പ്ലവെർ പക്ഷികൂടിയാണ്. കിൽ-ഡീ, കിൽ-ഡീ എന്ന ശബ്ദത്തിൽ സ്വന്തം പേർ വിളിച്ചുപറയുന്ന കിൽഡീറുകൾക്ക് ഈ പേര് ലഭിക്കാനുള്ള കാരണം സ്വന്തം ശബ്ദം തന്നെയാണ്. ശബ്ദവിന്യാസങ്ങളിലൂടെയും ശാരീരികചലനങ്ങളിലൂടെയും ഇവ ആശയങ്ങൾ കൈമാറുന്നു. ഒറ്റയ്ക്കോ ഇണയോടൊത്തോ കാണപ്പെടാറുള്ള ഇവയുടെ ശബ്ദം പലപ്പോഴും മറ്റു ജീവികൾക്ക് ജാഗ്രത പാലിക്കാനുള്ള സൂചനയായിട്ടും മാറാറുണ്ട്. ചുറ്റുപാടുകളിലുണ്ടാവുന്ന മാറ്റങ്ങളോട് എളുപ്പം പൊരുത്തപ്പെടാൻ കഴിയുന്ന ഈ പക്ഷികളെ വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, യുനൈറ്റഡ് സ്റ്റേറ്റ്സ്, അത്ലാന്റിക്കിന്റെയും പസഫിക്കിന്റെയും തീരപ്രദേശങ്ങൾ, പെറു എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. [2]
സ്വഭാവം
[തിരുത്തുക]ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ കിൽഡീറിന്റെ സൂത്രം അത്ഭൂതപ്പെടുത്തുന്നതാണ്. ശത്രുവിന്റെ മുമ്പിൽ ചെന്നുപെട്ടാൽ ഉടനെ തന്നെ ആ പക്ഷി ചിറകൊടിഞ്ഞ ഭാവത്തിൽ (ബ്രോക്കൺ വിങ് ആക്ട്) നിലത്തിലൂടെ ഇഴയും. സഹതാപത്തോടെ ശത്രു കുറച്ചുസമയം ഈ കാഴ്ച കണ്ടു നിന്നെന്ന് വരും. പിന്നീടായിരിക്കും കുഞ്ഞുങ്ങളെ ഓർക്കുക പക്ഷെ അപ്പോഴേയ്ക്കും കുഞ്ഞുങ്ങളെ തിരഞ്ഞാൽ കണ്ടുപിടിക്കാൻ സാധിക്കില്ല. അവ സുരക്ഷിതരായി എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാവും. ഇനി അമ്മപ്പക്ഷിയെ പിടിക്കാമെന്ന് വച്ചാലോ ശത്രു തിരിയുമ്പോഴേയ്ക്കും ശരം വിട്ട പോലെ പെൺപക്ഷി ആകാശത്തേയ്ക്ക് പറന്ന് രക്ഷപെടും.[3] [4][5]
ആവാസം
[തിരുത്തുക]കിൽഡീറുകൾ കടൽപക്ഷികളുടെ വർഗ്ഗത്തിലാണെങ്കിലും കടലിനോട് വലിയ താല്പര്യമില്ല.മറിച്ച് തീരത്ത് നിന്ന് അകന്ന് നിൽക്കാനാണ് ഇവയ്ക്കിഷ്ടം. താമസത്തിന് ഒരു പ്രത്യേകസ്ഥലം തന്നെ വേണം എന്ന നിർബന്ധബുദ്ധിയൊന്നും കിൽഡീറുകൾക്കില്ല. വിശാലവും വൃക്ഷങ്ങളില്ലാത്തതുമായ പുൽപ്രദേശങ്ങളിലും ഇലകൊഴിയും കാടുകളിലും കുറ്റിക്കാടുകളിലും മണൽത്തിട്ടകളിലും ചെളിപ്രദേശത്തും ഒക്കെ ഇവയെ കാണാൻ സാധിക്കും.[6].[7] കിൽഡീറുകൾ കൂടുകളുടെ നിർമ്മാണത്തിന് ചരൽക്കല്ലുകൾ ഉപയോഗിക്കുന്നു. [8]ചിലപ്പോൾ മനുഷ്യർ താമസിക്കുന്ന ഇടങ്ങളിലും കുഞ്ഞുങ്ങളുമൊത്ത് ഇവയെ കാണാറുണ്ട്. മിശ്രഭുക്കുകളുടെ കൂട്ടത്തിലാണ് ഇവയുടെ സ്ഥാനം. ഭൂമിയിലും വെള്ളത്തിലും കാണുന്ന ചെറുപ്രാണികൾ, ക്രസ്റ്റേഷനുകൾ, എന്നിവ കൂടാതെ കായ്കനികളും ഇവ അകത്താക്കാറുണ്ട്.
ശരീരഘടന
[തിരുത്തുക]ഇടത്തരം വലിപ്പത്തോടുകൂടിയ കിൽഡീയറുകളുടെ നീളം 23 മുതൽ 27സെന്റിമീറ്റർ വരെ വരുന്നു. എന്നാൽ വിടർത്തിയിട്ട ചിറകിനുമാത്രമായി 17.5 സെന്റിമീറ്റർ നീളം ഉണ്ട്[9]. ഈ ചിറകുകൾക്ക് ചുവപ്പ് കലർന്ന ഓറഞ്ച് നിറമാണുള്ളത്. ശരീരത്തിന്റെ ഉദരഭാഗം വെളുത്ത നിറത്തിലും ബാക്കി ശരീരഭാഗങ്ങൾ ചാരനിറത്തിലുമാണ് കാണപ്പെടുന്നത്. വെളുത്ത വളയം പോലെ കഴുത്തിനു ചുറ്റും ഉണ്ട്. രണ്ടു വലിയ ഇരുണ്ട വരകൾ മാറിടത്തിനുമുകളിൽ കാണപ്പെടുന്നു. ആൺപക്ഷിയും പെൺപക്ഷിയും കാഴ്ചയിൽ ഒരുപോലെ ആണെങ്കിലും മുട്ടയിടാറായ പെൺപക്ഷികളുടെ മുഖത്ത് സാധാരണ നിറത്തിനു പുറമെ തവിട്ടുനിറവും കാണാൻ സാധിക്കും. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ തനിപ്പകർപ്പായിരിക്കും. എങ്കിലും താഴേയ്ക്കുള്ള വാലും മഞ്ഞനിറത്തിൽ നെറ്റിയിൽ കുറുകെ വെട്ടിയിട്ട പോലത്തെ തൂവലുകളും കുഞ്ഞുങ്ങളിൽ കാണാറില്ല.[10][11]
പ്രത്യുൽപ്പാദനം
[തിരുത്തുക]ഒരു ഇണമാത്രമുള്ള കിൽഡീറുകൾ വസന്തകാലത്താണ് ഇണചേരുന്നത്. അതിനുമുമ്പെ തന്നെ രണ്ടുപേരും കൂടി കൂടുനിർമ്മാണം പൂർത്തിയാക്കിയിരിക്കും. കൂട് വെറും നിലത്തോ കുഴികളിലോ ആണ് നിർമ്മിക്കുന്നത്. പുറമ്പോക്കുകളിലും വൃക്ഷങ്ങൾക്കിടയിലും ഇവ കൂടുണ്ടാക്കാറുണ്ട്. ഈ കൂട്ടിലേയ്ക്ക് ആൺപക്ഷി ശബ്ദങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും പെൺപക്ഷിയെ ആകർഷിയ്ക്കുന്നു. മുട്ടകൾക്കടയിരിക്കാനും രണ്ടുപേരും ഒരുപോലെ സഹകരിക്കുന്നു. ശരാശരി നാലുമുട്ടകളെങ്കിലും ഇവ ഇടാറുണ്ട്. എന്നാൽ എല്ലാ കിൽഡീറുകളുടെയും പ്രത്യുൽപ്പാദനം ഒരേ ഇടവേളകളിലല്ല നടക്കുന്നത്. വടക്കൻഭാഗങ്ങളിൽ കിൽഡീറുകൾ ഒരു തവണ പ്രത്യുൽപ്പാദനം നടത്തുമ്പോൾ തെക്കൻ ഭാഗങ്ങളിൽ വർഷം മുഴുവനും ഇവ വംശവർദ്ധനവ് നടത്തുന്നതായി കണ്ടുവരുന്നു. 24-28 ദിവസങ്ങൾകൊണ്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് തൂവൽ മുളയ്ക്കാൻ 3 മുതൽ 24 ദിവസം വരെ സമയമെടുക്കാറുണ്ട്. തൂവൽ മുളച്ച കുഞ്ഞുങ്ങൾ 20-31 ദിവസത്തിനുള്ളിൽ സ്വതന്ത്രരായി പറന്നുതുടങ്ങും. മറ്റുപക്ഷികളെപ്പോലെ കുഞ്ഞുങ്ങൾക്ക് ഇരയെത്തിച്ചുകൊടുക്കാൻ മാതാപിതാക്കൾ മെനക്കെടാറില്ല. പകരം അവരെ ആഹാരമേഖലയിലേയ്ക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
ചിത്രശാല
[തിരുത്തുക]-
മിനസോട്ടയിൽ കുഞ്ഞുങ്ങളെ മുതിർന്നവ സംരക്ഷിക്കുന്നു
-
പെൻസിൽവാനിയയിലെ നെസ്റ്റിലെ പെൺപക്ഷി
-
ന്യൂ ജേഴ്സിയിലെ ജുവനൈൽ
-
വിരിഞ്ഞതിനുശേഷം കുഞ്ഞ്, മിനസോട്ട
-
പ്രായപൂർത്തിയായവർക്കിടയിൽ ഒളിച്ചിരിക്കുന്ന ജുവനൈൽസ്
പുറം കണ്ണികൾ
[തിരുത്തുക]- Killdeer Species Account - Cornell Lab of Ornithology
- Killdeer at Enature.com - enature.com
- Killdeer videos, photos, and sounds at the Internet Bird Collection
- Killdeer - Charadrius vociferus - USGS Patuxent Bird Identification InfoCenter
- Killdeer Fact Sheet Archived 2013-04-24 at the Wayback Machine. Hinterland Who's Who - produced by Environment Canada and Canadian Wildlife Federation
- Killdeer Bird Sound Archived 2011-01-06 at the Wayback Machine. at Florida Museum of Natural History
- Killdeer photo gallery at VIREO (Drexel University)
അവലംബം
[തിരുത്തുക]- ↑ BirdLife International (2012). "Charadrius vociferus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ "Killdeer Range Map" Archived 2012-03-20 at the Wayback Machine.. U.S. Geological Survey. Retrieved 2011-03-11
- ↑ Online Etymology Dictionary, Douglas Harper
- ↑ Hiller, Ilo (2008). "Killdeer". Texas Parks and Wildlife Department. Retrieved 2011-03-01.
- ↑ "Killdeer" Archived 2011-06-28 at the Wayback Machine.. Ohio Department of Natural Resources. Retrieved 2011-3-1.
- ↑ DeGraaf, R.M.; Rapole, J.H. (1995). Neotropical Migratory Birds: Natural History, Distribution and Population Change. Ithaca, NY, US: Comstock Publishing Associates.
- ↑ Wass, Marvin L. (December 1974). "Killdeer nesting on graveled roofs" (PDF). American Birds. 28 (6): 983–984. Retrieved 3 November 2015.
{{cite journal}}
: CS1 maint: year (link) - ↑ Wass, Marvin L. (December 1974). "Killdeer nesting on graveled roofs" (PDF). American Birds. 28 (6): 983–984. Retrieved 3 November 2015.
{{cite journal}}
: CS1 maint: year (link) - ↑ "Killdeer". The Audubon Society. Retrieved 24 February 2014e.
{{cite web}}
: Check date values in:|accessdate=
(help) - ↑ Hayman, P.; Marchant, J.; Tony, P. (1986). Shorebirds. An Identification Guide to the Waders of the World. Boston: Houghton Mifflin Co.
- ↑ National Geographic Society (1987). Field Guide to the Birds of North America. Washington, D.C.: National Geographic Society.