ക്യൂൻ എലിസബത്ത് ദ്വീപുകൾ
കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ ഏറ്റവും വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് ക്യൂൻ എലിസബത്ത് ദ്വീപുകൾ (Queen Elizabeth Islands French: Îles de la Reine-Élisabeth; നേരത്തെ പാരി ദ്വീപുകൾ അഥവാ പാരി ദ്വീപസമൂഹം എന്നും അറിയപ്പെട്ടിരുന്നു). ഈ ദ്വീപുകൾ, നുനാവട്, നോർത്ത്‌വെസ്റ്റ് ടെറിടറീസ് എന്നീ കനേഡിയൻ പ്രവശ്യകളിലായി വ്യാപിച്ചു കിടക്കുന്നു. ഗ്രീൻലന്റ്, അന്റാർട്ടിക്ക എന്നിവയെ ഒഴിച്ചു നിർത്തിയാൽ ലോകത്തിൽ കരയിൽ സ്ഥിതിചെയ്യുന്ന മഞ്ഞുതൊപ്പിയുടെ (ice cap) പതിനാലു ശതമാനത്തോളം ഇവിടെയാണ് കാണപ്പെടുന്നത്[1].
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ ദ്വീപുകളുടെ വിസ്തീർണ്ണം 419,061 കി.m2 (4.51074×1012 sq ft)[2] ആണ്. 1953-ൽ എലിസബത്ത് രാജ്ഞി കാനഡയുടെ രാജ്ഞിയായി കിരീടധാരണം നടത്തിയപ്പോളാണ് ഈ ദ്വീപുകളുടെ പേര് ക്യൂൻ എലിസബത്ത് ദ്വീപുകൾ എന്നാക്കിയത്. കിഴക്ക് നരേസ് കടലിടുക്ക്, തെക്ക് പാരി ചാനൽ, വടക്കും പടിഞ്ഞാറും ആർട്ടിക് സമുദ്രം എന്നിവയാൽ വലയം ചെയ്യപ്പെട്ട ഒരു ശരിയായ ത്രികോണാകൃതിയിലുള്ള ഒരു പ്രദേശം ദ്വീപുകളെ ഉൾക്കൊള്ളുന്നു.
അവലംബം
[തിരുത്തുക]- ↑ Sharp, Martin; Burgess, David O.; Cogley, J. Graham; Ecclestone, Miles; Labine, Claude; Wolken, Gabriel J. (9 June 2011). "Extreme melt on Canada's Arctic ice caps in the 21st century" (PDF). Geophysical Research Letters. 38. Bibcode:2011GeoRL..3811501S. doi:10.1029/2011GL047381. Retrieved 20 February 2014.
- ↑ "Sea islands". Atlas of Canada. Archived from the original on January 22, 2013. Retrieved January 22, 2013.