കൽപസമൃദ്ധി
ദൃശ്യരൂപം
ഒരു സങ്കര ഇനം തെങ്ങാണ് കൽപസമൃദ്ധി. കരിക്കിനും കൊപ്രയ്ക്കും യോജിച്ച ഡി x ടി സങ്കരമാണിത്. മലയൻ കുറിയ മഞ്ഞ മാതൃവ്യക്ഷവും പശ്ചിമതീര നെടിയ പിതൃവൃക്ഷവുമാണ് ഇത് വികസിപ്പിക്കാൻ വേണ്ടത്. അഞ്ച് വർഷത്തിനുള്ളിൽ കായ്ഫലം ലഭിക്കും. നന്നായി ജലസേചനം ചെയ്താൽ 3-4 വർഷത്തിൽ കായ്ക്കും. ഒരു വർഷം ഏതാണ്ട് .118 നാളികേരം ലഭിക്കുന്നു. ഒരു നാളികേരത്തിൽ 220 ഗ്രാം കൊപ്രയും ഒരു തെങ്ങിൽ നിന്ന് 26 കിലോ കൊപ്രയും പ്രതിവർഷം ലഭിക്കും. [1]
റഫറൻസുകൾ
[തിരുത്തുക]- ↑ "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". Retrieved 2021-08-01.