ഗ്രീക്ക് ഗിഫ്റ്റ് സാക്രിഫൈസ്
ദൃശ്യരൂപം
ചെസ്സിലെ ഒരു തരത്തിലുള്ള ആനയെ ബലികൊടുക്കൽ തന്ത്രമാണ് ഗ്രീക്ക് ഗിഫ്റ്റ് സാക്രിഫൈസ് അഥവാ ക്ലാസ്സിക്കൽ ബിഷപ്പ് സാക്രിഫൈസ്. വെളുപ്പാണെങ്കിൽ Bxh7+ കളിച്ചുകൊണ്ടും കറുപ്പാണെങ്കിൽ Bxh2+ കളിച്ചുകൊണ്ടുമാണ് ഇത് നടപ്പാക്കുന്നത്.
വീശദീകരണം
[തിരുത്തുക]1.e4 e6 2.d4 d5 3.Nc3 Nf6 4.e5 Nfd7 5.Nf3 Bb4 6.Bd3 0-0?? (ചിത്രം കാണുക) എന്നീ നീക്കങ്ങൾക്ക് ശേഷമുള്ള കളിനില, ഗ്രീക്ക് ഗിഫ്റ്റ് സാക്രിഫൈസ് എന്ന തന്ത്രം പ്രവർത്തിക്കുന്ന ലളിതമായ ഉദാഹരണമാണ്. വെളുപ്പിന് 7.Bxh7+! Kxh7 8.Ng5+ എന്നീ നീക്കങ്ങളിലൂടെ കറുപ്പിന്റെ മന്ത്രിയെ കിട്ടുകയോ ചെക്ക് മേറ്റിലൂടെ കളി ജയിക്കാനോ സാധിക്കുന്നു.
- 8...Kh8 9.Qh5+ Kg8 10.Qh7#
- 8...Kg8 9.Qh5 Qxg5 (9...Re8 10.Qxf7+ Kh8 11.Qh5+ Kg8 12.Qh7+ Kf8 13.Qh8+ Ke7 14.Qxg7#) 10.Bxg5 മന്ത്രിയെ കിട്ടുന്നു.
- 8...Kh6 9.Nxe6+ മന്ത്രിയെ കിട്ടുന്നു.
- 8...Kg6 9.h4 ഇവിടെ 10.h5+ Kh6 (10...Kf5 11.Qf3#) എന്ന ഭീഷണി ഒഴിവാക്കാൻ ഒരു വഴിയുമില്ല, 11.Nxf7+, മന്ത്രിയെ കിട്ടുന്നു.
- 8...Qxg5 9.Bxg5 മന്ത്രിയെ കിട്ടുന്നു.
കറുപ്പിന് വേണമെങ്കിൽ 7...Kh8 മാറി കളിക്കാമായിരുന്നു, പക്ഷേ രാജാവിന്റെ സുരക്ഷ ദുർബലമായതിനാൽ, ഇതും തോൽവിയിലേക്ക് നയിക്കുന്നു:
- 7...Kh8 8.Ng5 g6 9.Qg4 Qe7 10.Qh3 Kg7 11.0-0 Nc6 12.Nge4 f6 13.Bh6+ Kf7 14.exf6 Nxf6 15.Ng5+ Ke8 16.Bxg6+ Kd8 17.Bxf8 Qxf8.