Jump to content

ചാന്ദ്ര കലണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദ്രന്റെ കലകൾക്കും വൃദ്ധിക്ഷയങ്ങൾക്കമനുസരിച്ച് രൂപപ്പെടുത്തിയിരിക്കുന്ന കലണ്ടറാണു ചാന്ദ്രകലണ്ടർ. സൂര്യകലണ്ടറിൽ 12 മാസങ്ങളാണുള്ളത്. കൃത്യമായി 354.37 ദിനങ്ങളാണു ചാന്ദ്രവർഷത്തിലുള്ളത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി ചാന്ദ്ര കലണ്ടറും സൗരകലണ്ടറും ഉപയോഗിച്ചു വരുന്നു. ഹിജിറി ക്വമാറി എന്നറിയപ്പെടുന്ന ഇസ്ലാമിൿ കലണ്ടർ ലോകവ്യാപകമായി ഉപയോഗിക്കുന്ന ചാന്ദ്രകലണ്ടർ ആകുന്നു. ഇസ്ലാമിക് കലണ്ടറിന്റെ പ്രധാന പ്രത്യേകത ഒരു വർഷം എപ്പോഴും 12 മാസം ആയിരിക്കും എന്നതാണ്. ആയതിനാൽ മാസങ്ങൾ ഋതുക്കളുമായി യായതൊരു ബന്ധവുമില്ല. അതുകൊണ്ട് സൗരവർഷവുമായി ഐ കലണ്ടറിനു 11 മുതൽ 12 വരെ ദിനങ്ങളുടെ വ്യതിയാനം ഉണ്ടാവും. എന്നാൽ ഓരോ 33 വർഷം കൂടുമ്പോളും ഐ വ്യത്യാസം മാറി ഒരു പോലെയാവുന്നു. പക്ഷെ ഐ കലണ്ടർ മതപരമായ കാര്യങ്ങൾക്കാണു കൂടുതലായി ഉപയോഗിക്കുന്നു. പക്ഷെ സൗദി അറേബ്യയിൽ ഇത് ഔദ്യോഗിക കലണ്ടർ ആയി അംഗീകരിച്ചിരിക്കുന്നു. മറ്റു ചാന്ദ്രകലണ്ടറിൽ സൗരകലണ്ടറിനു തുല്യമാകാനായി 12 മാസങ്ങൾക്കുപരിയായി മാസ ചേർക്കുന്നു.

സ്കോട്ലാന്റിൽ കണ്ടെത്തിയ ചാന്ദ്രകലണ്ടറാണു ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ളത്.8000 വർഷങ്ങൾക്കപ്പുറമാണതു നിർമ്മിച്ചത്.[1]

എന്നാൽ "ചാന്ദ്രകലണ്ടർ" എന്നു വിളിക്കാപ്പെട്ടുവരുന്ന മിക്ക കലണ്ടറുകളും സൗരചാന്ദ്ര കലണ്ടറാണെന്നതാണു വസ്തുത. ഹിബ്രൂ കലണ്ടറിലും ചൈനീസ്, ഹിന്ദു കലണ്ടറുകളും ഇതിനുദാഹരണങ്ങളാണ്. പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന ചില കലണ്ടറുകളൂം ഇത്തരത്തിൽ സൗരചാന്ദ്ര കലണ്ടറുകളായിരുന്നു.

ഈ കലണ്ടറുകൾക്കെല്ലാം ഒരു വർഷത്തെ മാസങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും. ഒരു സൗരവർഷം ചാന്ദ്രമാസത്തിനു തുല്യമാകുന്നില്ല എന്നതാണു കാരണം. ചാന്ദ്രവർഷം സൗരവർഷത്തിനു തുല്യമായി കണക്കാക്കിയാൽ അവ പരസ്പരം ദിനങ്ങളിൽ വ്യത്യാസമുണ്ടാക്കുന്നുണ്ട്. ഇങ്ങനെ വർഷം മാറുമ്പോളുള്ള ദിനങ്ങളൂടെ മാറ്റം ഋതുക്കളുമായുള്ള പാരസ്പര്യം നഷ്ടമാക്കുന്നു. ആയതിനാൽ ഋതുക്കൾ ശരിയായ സമയത്ത് അറ്റയാളപ്പെടുത്താനായി 2 മുതൽ മുന്നു വർഷം കൂടുമ്പോൾ വരുന്ന വർഷത്തിനു 13 മാസം ചേർക്കേണ്ടി വരുന്നു.

ചാന്ദ്രമാസങ്ങളുടെ ആരംഭം

[തിരുത്തുക]

ചാന്ദ്ര കലണ്ടറുകളും ചാന്ദ്ര സൗരകലണ്ടറുകളും മാസത്തിന്റെ ആദ്യ ദിനം ഏതാണെന്നതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കുന്നു. ചൈനീസ് കലണ്ടറു പോലുള്ള ചാന്ദ്ര സൗര കലണ്ടറുകളിൽ ഒരു മാസത്തിന്റെ ആദ്യദിനം ഒരു പ്രത്യേക സമയമേഖലയിൽ പൂർണ്ണചന്ദ്രൻ (new moon) വരുന്ന ദിനമായിരിക്കും. ചില ഹിന്ദു കലണ്ടറുകളിൽ പൂർണ്ണചന്ദ്രനു ശേഷമുള്ള ദിവസമാണ് മാസത്തിലെ ആദ്യ ദിനമായി കണക്കാക്കുന്നത്. എന്നാൽ ഹിബ്ര്യൂ കലണ്ടർ പോലുള്ളവയിൽ ചന്ദ്രക്കല ആദ്യം തെളിയുന്ന ദിനത്തിനു മുൻപുള്ള ദിനമായിരിക്കും മാസത്തിലെ ആദ്യ ദിനം.

ചാന്ദ്രമാസത്തിന്റെ ദിനങ്ങളുടെ എണ്ണം

[തിരുത്തുക]

ഓരോ ചാന്ദ്രചക്രത്തിന്റെയും നീളം ശരാശരിയേക്കാൾ ചെറുതായി വ്യത്യാസമുണ്ടായിരിക്കും. ഇതിനു പുറമെ, നിരീക്ഷണത്തെ അനിശ്ചിതത്വവും ദിനാന്തരിക്ഷവ്യതിയാനവും സ്വാധീനിക്കുന്നു. ഇത്തരം അനിശ്ചിതത്വ സ്ഥിതി പരിഹരിക്കാനായി ഓരോ മാസവും തുടങ്ങുന്നതിനു സ്ഥിരതയ്ക്കായി ചില കണക്കുകൂട്ടലുകൾ നടത്തിവരുന്നുണ്ട്.

ഒരു ചാന്ദ്രമാസത്തിനു ശരാശരി 29.530589 ദിനങ്ങൾ (എന്നു വച്ചാൽ ഒരു പൂർണ്ണചന്ദ്രൻ തൊട്ട് അടുത്ത പൂർണ്ണ ചന്ദ്രൻ വരെ) എന്നു കണക്കാക്കിയിട്ടുണ്ട്. അതിനാൽ 29, 30 എന്നിങ്ങനെ ഒന്നിടവിട്ട് മാസങ്ങൾ ചേർക്കുന്നതു സൗകര്യപ്രദമായിരിക്കും. ഇവയെ ഭാഗീകമെന്നും(hollow) പൂർണ്ണമെന്നും (full) വിളിക്കാം.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറം കണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചാന്ദ്ര_കലണ്ടർ&oldid=2672813" എന്ന താളിൽനിന്ന് ശേഖരിച്ചത്