ചൂലനൂർ
ചൂലന്നൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Palakkad |
ഏറ്റവും അടുത്ത നഗരം | Thiruvillwamala of Thrissur District |
ലോകസഭാ മണ്ഡലം | Alathur |
സമയമേഖല | IST (UTC+5:30) |
10°42′0″N 76°28′0″E / 10.70000°N 76.46667°E കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഒരു ഗ്രാമാണ് ചൂലന്നൂർ. പാലക്കാട് ജില്ലയിലും തൃശ്ശൂർജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം കേരളത്തിലെ ജനപ്രിയമായ വന്യജീവി സംരക്ഷണകേന്ദ്രങ്ങളിൽ ഒന്നാണ്.
മയിൽസങ്കേതം
[തിരുത്തുക]പാലക്കാട് പട്ടണത്തിൽനിന്നും 30 കിലോമീറ്റർ അകലെയാണ് കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമായ ചൂലന്നൂർ. 500 (3.420 ച.കി.മീ) ഹെക്ടർ നിബിഢവനങ്ങളുള്ള ഇവിടെ 200-ഓളം മയിലുകൾ ഉണ്ട്. നാനാവിധം പക്ഷികളുടെ വാസസ്ഥലമാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം. 100-ഓളം വിവിധയിനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പക്ഷിനിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കും ഈ സംരക്ഷണകേന്ദ്രത്തിലെ കാടുകൾപ്രിയങ്കരമായിരിക്കും. ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്റെ ഒർമ്മയ്ക്ക് മയിൽസംങ്കേത്തെ 2008ൽസമർപ്പിച്ചു. മൺസൂൺ കഴിയുന്ന ഉടനെ ചൂലന്നൂർ സന്ദർശിച്ചാൽ ധാരാളം ഇനത്തിലെ ചിത്രശലഭങ്ങളെയും കാണാൻ കഴിയും.
പലയിനം ഔഷധ ചെടികളും ഇവിടെ ഉണ്ട്. ഈ വനത്തിലെ 200 ഹെക്ടർ സ്ഥലം കുഞ്ചൻ ശാന്തിവനം അഥവ കുഞ്ചൻസ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. (കുഞ്ചൻ നമ്പ്യാരുടെ ഓർമ്മയ്ക്ക്). അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകൾ അകലെയാണ്.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം (87 കിലോമീറ്റർ അകലെ).
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: പാലക്കാട് (30 കിലോമീറ്റർ അകലെ).
- ഏറ്റവും അടുത്തുള്ള ടൌൺ : തിരുവില്വാമല (8 കിലോമീറ്റർ അകലെ).
ഇതുംകൂടി
[തിരുത്തുക]അവലംബം
[തിരുത്തുക]- കേരള ടൂറിസം . കോം Archived 2007-03-09 at the Wayback Machine.