Jump to content

ചെമ്പുവാലൻ പാറക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെമ്പുവാലൻ പാറക്കിളി
Rufous-tailed Rock Thrush
ചെമ്പുവാലൻ പാറക്കിളി - ആദ്യ ശൈത്യകാലത്തെ ആൺകിളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. saxatilis
Binomial name
Monticola saxatilis
(Linnaeus, 1766)

റൂഫസ് ടെയിൽഡ് റോക്ക് ത്രഷ്[2] എന്ന് ആംഗലേയത്തിൽ അറിയപ്പെടുന്ന ചെമ്പുവാലൻ പാറക്കിളിയുടെ[3] [4][5][6] ശാസ്ത്രീയ നാമം മോണ്ടിക്കോള സാക്സാടൈലിസ് (Monticola saxatilis) എന്നാണ്.മുമ്പ് Rock thrush എന്നാണ് വിളിച്ചിരുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്ററിനും 4500 മീറ്ററിനും മദ്ധ്യേയുള്ള പാറകൾ നിറഞ്ഞ ചരൽക്കുന്നുകളിലും ജീർണ്ണിച്ച കോട്ടകൾക്ക് സമീപവും മലമ്പ്രദേശത്തെ തുറസ്സായ പറമ്പുകളിലുമാണ് ഇവയെ കാണാനാവുക.

വിതരണം

[തിരുത്തുക]

യൂറോപ്പിന്റെ മദ്ധ്യഭാഗത്തേയും തെക്കു ഭാഗത്തേയും രാജ്യങ്ങളിലും വടക്കു കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും വടക്കു പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്ന ഈ പക്ഷിയെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണ കാണാറില്ല.

പ്രത്യേകതകൾ

[തിരുത്തുക]

17 മുതൽ 20 സെന്റി മീറ്റർ വരെ നീളമുള്ള ഈ പക്ഷികൾക്ക് ഏകദേശം 37 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടാകും. ആൺ കിളികളുടെ തല ചാരം പുരണ്ട നീല നിറമുള്ളവയാണ്. ശരീരത്തിന്റെ താഴ്ഭാഗവും പുറത്തെ വാൽ ചിറകുകളും ഓറഞ്ച് നിറമുള്ളവയാണ്. ചിറകുകൾക്ക് കടും തവിട്ടു നിറവും മുതുകിൽ വെളുത്ത ഒരു അടയാളവും ഉണ്ടാകും. പെൺകിളികൾക്കും പ്രായപൂർത്തിയെത്താത്ത ആൺ കിളികൾക്കും ഉപരിഭാഗമെല്ലാം നരച്ച തവിട്ട് നിറത്തിലെ ചെതുമ്പലടയാളങ്ങളോടു കൂടിയതും ശരീരത്തിന്റെ താഴ്ഭാഗം ഇളം തവിട്ടുനിറത്തിലെ ചെതുമ്പലടയാളങ്ങളോടു കൂടിയതുമാണ്. പുറം വാൽച്ചിറകുകൾ ആൺകിളിയെപ്പോലെ തന്നെ ഓറഞ്ച് നിറത്തിലാണ് കാണുന്നത്. .

ആഹാര രീതികൾ

[തിരുത്തുക]

ചെറുപ്രാണികളും പുൽച്ചാടികളും മണ്ണിരകളും പുഴുക്കളും ലാർവകളും ഒക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ശൈത്യകാലത്ത് ചെറുപഴങ്ങളും പുൽവിത്തുകളും ഇവ ആഹാരമാക്കാറുണ്ട്. ഉയരമുള്ള പാറയ്ക്ക് മുകളിലോ കെട്ടിടാവശിഷ്ടങ്ങളിലോ നിവർന്നിരുന്നു ചുറ്റും വീക്ഷിക്കുകയും ഏതെങ്കിലും ചെറുപ്രാണി കണ്ണിൽ പെടുമ്പോൾ പെട്ടെന്ന് പറന്നുചെന്ന് കൊത്തിയെടുത്തു തിരിച്ചുവരികയുമാണ് പൊതുവായ ഇര തേടൽ സ്വഭാവം. ഇടയ്ക്കിടെ വാൽച്ചിറകുകൾ തുറന്നു കുടയുകയും കുമ്പിടുന്നതു പോലെ തല താഴ്ത്തുകയും ചെയ്യാറുണ്ട്.

പ്രജനനം

[തിരുത്തുക]

പാറകളിലെ പൊത്തുകളിലും ചുവരുകളിലുമാണ് ചെമ്പുവാലൻ പാറക്കിളി കൂടൊരുക്കുന്നത്. ഒരു പ്രജനനകാലത്ത് സാധാരണ 5 മുതൽ 6 മുട്ടകൾ വരെ ഇടുന്നു. 12 മുതൽ 15 ദിവസം വരെയാണ് അടയിരിക്കൽ കാലം. മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങൾ 15 മുതൽ 18 ദിവസങ്ങൾക്കുള്ളിൽ പറക്കാറാകും. രണ്ടാഴ്ചക്കാലത്തോളം മുതിർന്ന പക്ഷികളുടെ സംരക്ഷണയിൽ സ്വയം ഇരതേടുന്ന പക്ഷികൾ പിന്നീട് സ്വതന്ത്രമായി വളരുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് കണ്ടെത്തിയ ചെമ്പുവാലൻ പാറക്കിളി(ആദ്യ ശൈത്യകാലത്തെ ആൺകിളി)യുടെ വിവിധ ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Monticola saxatilis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. English Name Updates - IOC Version 2.9 (July 10, 2011) Archived 2011-07-24 at the Wayback Machine., IOC World Bird List
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെമ്പുവാലൻ_പാറക്കിളി&oldid=4022680" എന്ന താളിൽനിന്ന് ശേഖരിച്ചത്