ചർക്ക
ദൃശ്യരൂപം
ഭാരതത്തിൽ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരുപകരണമാണ് ചർക്ക. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണ് ഇതിന് കൂടുതൽ പ്രചാരം നൽകിയത്. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ചർക്കയ്ക്ക് പ്രധാന പങ്കുണ്ട്. ചർഖാ എന്ന ഹിന്ദിവാക്കിൽ നിന്നുമാണ് ചർക്ക എന്ന പദമുണ്ടായത്.
ചർക്ക ഇന്ത്യയുടെ പതാകയിൽ
[തിരുത്തുക]-
1931-ൽ സ്വീകരിക്കപ്പെട്ട പതാക. ഇതുതന്നെയായിരുന്നു ഇന്ത്യൻ നാഷണൽ ആർമിയുടെ പതാകയും.
-
1931-ൽ നിർദ്ദേശിക്കപ്പെട്ട ചർക്ക ആലേഖിതമായ കുങ്കുമ പതാക.
-
1921-ൽ അനൌദ്യോഗികമായി സ്വീകരിച്ച പതാക.