Jump to content

ജി സ്‌പോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി-സ്പോട്ട്
ഗ്രഫെൻ‌ബെർഗ്-സ്പോട്ട്
(ഗ്രഫെൻ‌ബെർഗ്സ് ലോക്കസ്)
Anatomical terminology

സ്ത്രീയുടെ ലൈംഗിക വികാരങ്ങളുടെ കേന്ദ്രമാണ് ജി സ്‌പോട്ട്. യോനിയുടെ ഉൾഭാഗത്ത് മുൻഭിത്തിയിൽ യോനീകവാടത്തിൽ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായിട്ടാണ് ജി സ്പോട്ട് ഒളിച്ചിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഒരു പയർമണിയുടെ ആകൃതിയിലും വലിപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടം ആണിത്. സ്ത്രീകൾ ലൈംഗികമായി ഉത്തേജിതരാകുമ്പോൾ മാത്രമാണ് ഈ ടിഷ്യു വികസിച്ച് പയർമണിയുടെ രൂപത്തിലാകുന്നത്. സ്ത്രീയുടെ ജി-സ്പോട്ട് എവിടെയാണെന്ന് കണ്ടെത്താനും ഉത്തേജിപ്പിക്കാനും മറ്റൊരാൾക്കാണ് എളുപ്പത്തിൽ സാധിക്കുകയെന്ന് സെക്സോളജിസ്റ്റുകൾ പറയുന്നു.


ഉത്തേജിതയായ സ്ത്രീയുടെ യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ സംഭവിച്ചു കഴിഞ്ഞാൽ നടുവിരലോ ചൂണ്ടുവിരലോ (രണ്ടും കൂടിയോ) യോനീനാളത്തിലേക്ക് പ്രവേശിപ്പിച്ച് മുകൾഭാഗത്തായി പയർമണിയുടെ ആകൃതിയിൽ ജി സ്പോട്ട് കണ്ടെത്താനാകും. കൈവിരലുകൾ കൊണ്ട് പരതിയാൽ യോനീഭിത്തിയിൽ മറ്റ് ഭാഗങ്ങളേക്കാൾ പരുപരുത്ത, കട്ടിയുള്ള ഒരു ചെറിയ ഇടമായി ഇത് അനുഭവപ്പെടും. ജി-സ്പോട്ട് ഉത്തേജിപ്പിക്കപ്പെടുമ്പോൾ ചിലപ്പോൾ മൂത്രശങ്കയുണ്ടായേക്കാം. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ അത് ഒഴിഞ്ഞുപോകുകയും ലഭ്യമാകുന്ന ഉത്തേജനത്തിന്റെ തീവ്രതയനുസരിച്ച് ക്രമേണ രതിമൂർച്ഛയിലെത്തുകയും ചെയ്യുന്നു.

പേര് വന്ന വഴി

[തിരുത്തുക]

ജി സ്‌പോട്ട് എന്ന പ്രയോഗം മിക്കവർക്കും അറിയുന്നുണ്ടാകും. എന്നാൽ എങ്ങനെയാണ് ആ പേര് വന്നത് എന്ന് അധികമാർക്കും അറിയുന്നുണ്ടാവില്ല. ഏണസ്റ്റ് ഗ്രെഫൻബർഗ് എന്ന ജർമൻ ഗൈനക്കോളജിസ്റ്റിന്റെ പേരിനെ ബഹുമാനിച്ചുകൊണ്ടാണ് ജി സ്‌പോട്ട് എന്ന പേര് കൊടുത്തത്.

ജി സ്പോട്ടിൻറ്റെ കൂടുതൽ വിവരങ്ങൾ

[തിരുത്തുക]

1982ൽ അമേരിക്കയിലേക്ക് ഈ ജി-സ്‌പോട്ട് എന്ന പദവും ഇതിന്റെ ചർച്ചകളും കടന്നു വന്നു. ദി ജി-സ്‌പോട്ട് ആൻഡ് റീസന്റ് ഡിസ്‌കവറീസ് എബൗട്ട് ഹ്യൂമൺ സെക്ഷ്യൂലിറ്റി എന്ന പുസ്തകത്തിലൂടെയായിരുന്നു അമേരിക്കയിൽ ഇത് ചർച്ചയാവുന്നത്. ലൈംഗിക സംതൃപ്തിയിലെത്തുന്നതിന് പിന്നെ ഈ ജി-സ്‌പോട്ട് തിരഞ്ഞുള്ള പോക്കായിരുന്നു.

പിന്നീടങ്ങോട്ട് ജി-സ്‌പോട്ടുമായി ബന്ധപ്പെട്ട് മാഗസിനുകളും ബുക്കുകളുമെല്ലാം നിരവധി പുറത്തിറങ്ങി. ജി-സ്‌പോട്ടിന് തിരിച്ചറിയാനാവാത്ത ഒരു രഹസ്യമാക്കി വെച്ചായിരുന്നു ഇവയെല്ലാം എഴുതിയത്. കൂടുതൽ സംതൃപ്തി അനുഭവിക്കാനുള്ള ടിപ്‌സുകളും നിർദ്ദേശങ്ങളുമെല്ലാം ജി-സ്‌പോട്ടുമായി ബന്ധപ്പെടുത്തി പിന്നാലെ വന്നു. സ്ത്രീകളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ചിലർ ജി-സ്‌പോട്ട് എന്നത് യാതാർഥ്യമാണെന്ന് തറപ്പിച്ചു പറയുമ്പോൾ മറ്റുചിലർക്ക് അതിൽ വ്യക്തതയില്ല. മറ്റു ചിലർ അതിനെ പൂർണമായും നിഷേധിക്കുന്നു. നല്ല സെക്‌സിന് അതൊരു അളവുകോലായി കാണുന്നതിൽ അസ്വസ്ഥരാകുന്ന ചിലരുമുണ്ട്. ജി-സ്‌പോട്ട് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ലൈംഗിക സുഖം ലഭിക്കാതെ പോകുന്ന സ്ത്രീകളുമുണ്ട്. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ജി-സ്‌പോട്ട് കണ്ടെത്താനുള്ള ശ്രമം പുരുഷന്മാരിലും അസ്വസ്ഥത തീർക്കുന്നു. ജി-സ്‌പോട്ട് കണ്ടെത്താനായില്ലെങ്കിൽ പങ്കാളിക്ക് പൂർണ സംതൃപ്തി നേടിക്കൊടുക്കാൻ സാധിച്ചില്ല എന്ന ചിന്തയും പലരേയും പിടികൂടിയിരുന്നു.

പ്രവർത്തനം

[തിരുത്തുക]

ലൈംഗിക വികാരമുണ്ടാകുമ്പോൾ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവർത്തനങ്ങൾ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടർന്ന് ഭഗശ്നികാ കാണ്ഠത്തിലെ(clitoral shaft) രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും പ്രതിഫലിക്കുന്നു. യോനീഭിത്തിയിൽ ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന മുഴയാണ് ജി സ്പോട്ട്. ഭഗശ്നികാ കാണ്ഠം യോനീഭിത്തിയുടെ വളരെ അടുത്തല്ലെങ്കിൽ ഈ വീക്കം വിരലുകൾ കൊണ്ട് സ്പർശിച്ചറിയാൻ കഴിയണമെന്നില്ല. ചില സ്ത്രീകൾക്ക് ജി സ്പോട്ട് ഉത്തേജനത്തിന്റെ സുഖാനുഭവം അറിയാൻ കഴിയാത്തതിന് കാരണം ഇതാണ്. എന്നാൽ മറ്റു ചിലരുടെ ഭഗശ്നികയിലെ നാഡികൾ യോനീഭിത്തിയുടെ വളരെ അടുത്ത് സംഗമിക്കുന്നതിനാൽ ജി സ്പോട്ട് വളരെ പ്രകടമായി കാണുകയും ഉത്തേജനം സാധ്യമാവുകയും ചെയ്യുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജി_സ്‌പോട്ട്&oldid=4021061" എന്ന താളിൽനിന്ന് ശേഖരിച്ചത്