Jump to content

ജോർജ്ജ് രാജകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേംബ്രിഡ്ജിലെ ജോർജ്ജ് രാജകുമാരൻ
പേര്
ജോർജ്ജ് അലക്സാണ്ടർ ലൂയിസ്
രാജവംശം ഹൗസ് ഓഫ് വിൻസർ
പിതാവ് വില്യം രാജകുമാരൻ
മാതാവ് കാതറീൻ മിഡിൽടൻ

ബ്രിട്ടീഷ് രാജവംശത്തിലെ വില്യം രാജകുമാരന്റെയും, കേംബ്രിഡ്ജിലെ ഡച്ച്സ് കാതറീൻ മിഡിൽടണിന്റെയും പുത്രനാണ് ജോർജ്ജ് അലക്സാണ്ടർ ലൂയിസ് (George Alexander Louis)[1] എന്ന കേംബ്രിഡ്ജിലെ ജോർജ്ജ് രാജകുമാരൻ(ഇംഗ്ലീഷ്: Prince George of Cambridge). വേൽസിലെ രാജകുമാരൻ ചാൾസിന്റെ പൗത്രനുമാണ് ജോർജ്ജ്[2]

കാതറീൻ രാജകുമാരി ഒരുആൺകുഞ്ഞിന് ജന്മം നൽകിയിയിരിക്കുന്നു എന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അറിയിച്ചുകൊണ്ട് ബക്കിങ്ഹാം കൊട്ടാരത്തിനുമുന്നിൽ സ്ഥാപിച്ച ഫലകം

.

2012 ഡിസംബർ 3നാണ് വില്യം-കാതറീൻ ദമ്പതിമാർ തങ്ങളുടെ ആദ്യത്തെ കുട്ടിക്കായി പ്രതീക്ഷിക്കുന്ന വാർത്ത സെന്റ് ജേംസ് പാലസ് ഔദ്യോഗികമായി പുറത്തുവിട്ടത്. [3][4]

2013 ജൂലൈ 22ന് രാവിലെ പ്രസവത്തിനായി കാതറീനെ ലണ്ടനിലെ സെയിന്റ് മേരീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. [5][6] ജൂലയ് 22നു ബ്രിട്ടീഷ് സമയം വൈകീട്ട് 4:24നാണ് കാതറീൻ ഒരാൺകുഞ്ഞിനെ പ്രസവിച്ചത്. ജനനസമയത്ത് കുട്ടിക്ക് 3.80 കിലോഗ്രാം തൂക്കമുണ്ടായിരുന്നു[7][8] [9][10] ഡയാനയുടെ മക്കളായ വില്യമും, ഹാരിയും ജനിച്ച അതേ ആശുപത്രിയിൽ തന്നെയാണ് വില്യമിന്റെ ആദ്യപുത്രൻ ജനിച്ചിരിക്കുന്നത്[9]

എലിസബത്ത് രാജ്ഞിയുടെ പിതാവായ ജോർജ്ജ് ആറാമന്റെ പേരാണ് കുഞ്ഞിനും നൽകിയിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "The Royal Family name". The Official Website of the British Monarchy. The Royal Household. Retrieved 24 ജൂലൈ 2013.
  2. www.theringbearer.ca/wedding_style.php?aid=7970
  3. "Royal pregnancy: Duchess leaves hospital". BBC News. 6 ഡിസംബർ 2012. Retrieved 6 ഡിസംബർ 2012.
  4. "The Duke and Duchess of Cambridge are expecting a baby". Clarence House. 3 ഡിസംബർ 2012. Retrieved 6 ഡിസംബർ 2012.
  5. Saul, Heather (22 ജൂലൈ 2013). "Royal baby: Duchess of Cambridge goes into labour". The Independent. Retrieved 22 ജൂലൈ 2013.
  6. Davies, Caroline (22 ജൂലൈ 2013). "Duchess of Cambridge in labour and admitted to hospital". The Guardian. Retrieved 22 ജൂലൈ 2013.
  7. The official announcement, signed by medical practitioners in attendance, as reproduced in the Court Circular section of The Times 24 July 2013, no 70945, was: "Kensington Palace, 22nd July, 2013. The Duchess was safely delivered of a son at 4.24 p.m. today. Her Royal Highness and her child are both well. Signed: Marcus Setchell, Guy Thorpe-Beeston, Sunnit Godambe, John Cunningham." John Cunningham (physician)
  8. Owen, Paul; Walker, Peter; Quinn, Ben; Gabbatt, Adam (22 ജൂലൈ 2013). "Royal baby: Duchess of Cambridge gives birth to a boy – live coverage". The Guardian. Retrieved 22 ജൂലൈ 2013.
  9. 9.0 9.1 "Royal baby: Kate gives birth to boy". BBC. 22 ജൂലൈ 2012. Retrieved 22 ജൂലൈ 2013.
  10. "Royal baby: William and Kate name their son George". BBC News. 24 ജൂലൈ 2013. Retrieved 26 ജൂലൈ 2013.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ജോർജ്ജ് രാജകുമാരൻ
Born: 22 July 2013
Lines of succession
മുൻഗാമി Line of succession to the British throne
3rd position
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_രാജകുമാരൻ&oldid=3410559" എന്ന താളിൽനിന്ന് ശേഖരിച്ചത്