Jump to content

ടമാക്കോ മാർക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടമാക്കോ മാർക്കറ്റ്
ടമാക്കോ മാർക്കറ്റ് ഒരു പ്രമോഷൻ ചിത്രം
たまこまーけっと


(Tamako Māketto)

Genre ഹാസ്യം, ജീവിതം
അനിമെ ടെലിവിഷൻ സീരീസ്
Directed by

നഒക്കോ യമാഡ

Produced by റിരി സെനാമി
ഷിനിച്ചി നക്കാമുറ
Written by

റെയിക്കോ യോഷിഡ

Music by ടൊമോക്കോ കട്ടോക്ക
Studio

ക്യോട്ടോ അനിമേഷൻ

Licensed by
സെന്റായി ഫിലിം വർക്ക്സ്
Original network  ടോക്കിയോ എം‍എക്സ്, എസ്‍യുഎൻ, കെബിഎസ്,ടിവിഎ,ബിഎസ്11,അനിമാക്സ്
English network
അനിമാക്സ് ഏഷ്യ
Original run

2013 ജനുവരി 10 - 2013 മാർച്ച് 28

Episodes

12

ലൈറ്റ് നോവൽ
Written by മുറ്റ്സുക്കി ഇച്ചിനോസെ
Illustrated by യുക്കീക്കോ ഹൊറിഗുച്ചി
Published by ക്യോട്ടോ അനിമേഷൻ
Published 2013 ഏപ്രിൽ  8
അനിമെ ഫിലിം
ടമാക്കോ ലൗ സ്റ്റോറി
Directed by നഒക്കോ യമാഡ
Produced by റിരി സെനാമി
ഷിനിച്ചി നക്കാമുറ
Written by റെയിക്കോ യോഷിഡ
Music by ടൊമോക്കോ കട്ടോക്ക
Studio ക്യോട്ടോ അനിമേഷൻ
Licensed by
NA
സെന്റായ് ഫിലിം വർക്ക്സ്
Released 2014 ഏപ്രിൽ 26
Runtime

84 മിനുട്ടുകൾ

അനിമെ ഫിലിം
ദേര-ചാൻ ഓഫ് ദി സൗത്തേൺ ഐലാന്റ്സ്
Directed by ടട്ട്സുയ ഇഷിഹാറ
Studio

ക്യോട്ടോ അനിമേഷൻ

Licensed by
NA
സെന്റായ് ഫിലിം വർക്ക്സ്
Released 2014 ഏപ്രിൽ 26
Runtime

6  മിനുട്ടുകൾ

നഒക്കോ യമാഡ യുടെ സംവിധാനത്തിൽ ക്യോട്ടോ അനിമേഷൻ‍ നിർമ്മിച്ച ഒരു ജാപ്പനീസ് അനിമെ ടെലിവിഷൻ സീരീസാണ് ടാമാക്കോ മാർക്കറ്റ് (たまこまーけっと Tamako Māketto?). 2013 ജനുവരി 10 -നും മാർച്ച് 28-നു മിടയ്ക്കാണ് ഇത് പുറത്തിറങ്ങുന്നത്. വടക്കേ അമേരിക്കയിൽ സെന്റായി ഫിലിംവർക്ക്സാണ് ഈ അനിമെ ലൈസൻസ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 2014  -ൽ ഇതിന്റെ ഒരു സിനിമയും വന്നിരുന്നു.

ഇതിവൃത്തം

[തിരുത്തുക]

ഉസാഗിയാമ ഷോപ്പിംഗ് ജില്ലയിൽ (うさぎ山商店街 Usagiyama Shōtengai).ടമാ-യ എന്ന  മോച്ചി (അരികൊണ്ടുണ്ടാക്കുന്ന ഒരു തരം കേക്ക്) കട നടത്തുന്ന ഒരു കുടുംബത്തിലെ ഏറ്റവും ഇളയ മകളാണ് ടമാക്കോ കിട്ടാഷിരാക്കവ. വളരെ ദൂരെയുള്ള ഒരു സ്ഥലത്തു നിന്ന് തന്റെ രാജകുമാരന് പറ്റിയ രാജകുമാരിയെ തേടിയെത്തുന്ന സംസാരിക്കാൻ കഴിവുള്ള ദേര മോച്ചിമാസ്സി എന്നൊരു പക്ഷിയെ ടമാക്കോ -യ്ക്ക് കിട്ടുന്നു. അവരുടെ രുചികരമായ മോച്ചി കഴിച്ച് ദേര അവിടെ താമസമാക്കുകയാണ്. ടമാക്കോ, അവളുടെ കൂട്ടുകാർ, കുടുംബം, അയൽക്കാർ, ദേര എന്ന പക്ഷി എന്നിവരുടെ ദിവസേനയുള്ള കാര്യങ്ങളാണ് ഈ അനിമെ സീരീസ് പറയുന്നത്. അതിലൂടെ ടമാക്കോ മാർക്കറ്റിലേയും, ടമാക്കോ ലൗ സ്റ്റോറി എന്ന ഫിലിമിലേക്ക് സീരീസ് എത്തിച്ചേരുന്നു, ടമാക്കോ ലൗ സ്റ്റോറി എന്ന സിനിമയിൽ ടമാക്കോയുടേയും, ബാല്യകാലകൂട്ടുകാരനായ മോച്ചിസോ യുടേയും, വികാര ജീവിതങ്ങളെ കാണിക്കുന്നതാണ്, പ്രധാനമായും, മോച്ചിസോക്ക് ടമാക്കോയോടുള്ള ഇഷ്ടത്തെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ്.

കഥാപാത്രങ്ങൾ

[തിരുത്തുക]

പ്രധാന കഥാപാത്രങ്ങൾ

[തിരുത്തുക]
ടമാക്കോ കിട്ടാഷിരാക്കവ (北白川 たまこ Kitashirakawa Tamako)
ശബ്ദം:അയ സുസാക്കി (ജാപ്പനീസ്); മാർഗ്രറ്റ് മക് ഡൊനാൾഡ് (ഇംഗ്ലീഷ്). സീരീസ് പ്രധാനകഥാപാത്രങ്ങളിലൊരാളാണ് ടമാക്കോ, അവൾ ഹൈ സ്ക്കൂളിൽ ഒന്നാൽ വർഷക്കാരിയാണ്, ഒരു ഷോപ്പിംഗ് ജില്ലയായ ടമാ-യ യിലെ മോച്ചി കട വച്ചിരിക്കുന്നതാണ് ടമാക്കോയുടെ കുടുംബം. തന്റെ കൂട്ടുകാരായ കാന്ന , മിദോരി എന്നിവരോടൊപ്പം ടമാക്കോ ഹൈസ്ക്കൂൾ ജീവിതവും, ബേറ്റൺ ക്ലബുമെല്ലാം ആസ്വദിക്കുകയാണ്. പുതിയ തരം മോച്ചി നിർമ്മിക്കുവാനായി അവൾ തന്റെ കുടുംബത്തേയും സഹായിക്കുന്നുണ്ട്. പുതുവർഷ തലേന്നാളാണ് ടാമാക്കോ യുടെ ജന്മദിനം, എന്നിരുന്നാലും അവൾ തന്റെ കുടുംബത്തെ മോച്ചി നിർമ്മാണത്തിൽ സഹായിക്കുകയാണ്. സാമൂഹ്യമായി ഇടപെടുന്നതിൽ ബുദ്ധിമുട്ടുള്ള ആളാണ് ടമാക്ക, ഒപ്പം നീന്തൽ ഭ്രാന്ത് കൂടിയുണ്ട്. മൊച്ചിസോ തന്നെ ഇഷ്ടമാണെന്ന് അറിയാത്ത ചുരുക്കം കഥാപാത്രങ്ങളിൽ ഒരാളാണ് ടമാക്കോ, തന്റെ പക്ഷിക്കൂട്ടുകാരനായ ദേര മോച്ചിയെ എന്നും ഭക്ഷണംകൊടുത്ത് കൊഴുപ്പിച്ച് വച്ചിരിക്കകയാണവൾ, അതോടെ ദേര അധികം പറക്കാറില്ല.
     
മൊച്ചിസോ ഒജി (大路 もち蔵 Ōji Mochizō)
ശബ്ദം:അട്സുഷി തമാരു (ജാപ്പനീസ്) ക്ലിന്റ് ബെക്കാം (ഇംഗ്ലീഷ്)
ടമാക്കയുടെ കുടുംബ നടത്തുന്ന അതേ തെരുവിലെ, ഒജി-യ എന്ന അല്ലെങ്കിൽ റൈസ്കേക്ക് ഒ!സി എന്ന മറ്റൊരു മോച്ചിക്കട നടത്തുന്നതാണ് മൊച്ചിസോ യുടേയും കുടുംബം. മൊച്ചിസോ യും ടമാക്കയും ബാല്യകാല സുഹൃത്തുക്കളാണ്. അവരുടെ അച്ഛന്മാർ ബിസിനസ്സ് കാര്യങ്ങളിൽ‍ പിടിവലികളുണ്ടെങ്കിലും ടമാക്കയും, മൊച്ചിസോയും നല്ല സുഹത്തുക്കളാണ്, ഒപ്പം മൊച്ചിസോയ്ക്ക് ടമാക്കയെ ഇഷ്ടം കൂടിയാണ്. അവരുടെ മുറികൾ പരസ്പരം എതിർഭാഗത്തായതുകൊണ്ടുതന്നെ രാത്രി അവർ നൂല് കെട്ടിയ കപ്പുകൾ കൊണ്ട് സംസാരിക്കാറുണ്ട്. അത് അവരുടെ കുട്ടിക്കാലം തൊട്ടേയുള്ള രീതിയാണ്. മൊച്ചിസോയ്ക്കും സാമൂഹ്യപരമായി ഇടപെടുന്നതിൽ വിഷണ്ണനാണ്. അതുകൊണ്ടുതന്നെ ഷോപ്പിംഗ് ഡിസ്റ്റ്രിക്റ്റ് മീറ്റിംഗുകളിൽ സംസാരിക്കേണ്ട കാര്യങ്ങളേയൊക്കെ മൊച്ചിസോ ടമാക്കയുടെയടുത്താണ് ഏൽപ്പിക്കുക. മൊച്ചി ദിവസമായ ഒക്ടോബർ 10 -ന് ജനിച്ചതുകൊണ്ട് മൊച്ചിസോയ്ക്ക് ആ പേര് ഇട്ടത്.
ദേര മൊച്ചിമാസ്സി (デラ・モチマッヅィ)
ശബ്ദം:ടാക്കുമി യമാസാക്കി (ജാപ്പനീസ്) ജേ ഹിക്ക്മാൻ (ഇംഗ്ലീഷ്)
ജാപ്പനീസ് സംസാരിക്കുന്ന ഒരു പക്ഷിയാണ് ദേര. വളരെ ദൂരെയുള്ള, തന്റെ നാട്ടിലെ രാജകുമാരന് പറ്റിയ രാജകുമാരിയെ തേടിയെത്തിയ ദേര  രുചികരമായ മോച്ചി വളരെയധികം ഇഷ്ടപ്പെടുന്നതോടെ ടമാക്കോയുടെ വീട്ടിൽ താമസം ഉറപ്പിക്കുകയാണ്. ഒരുപാട് കഴിക്കുന്നതുകൊണ്ടുതന്നെ ഭാരംകൂടി ദേരയ്ക്ക് പറക്കാൻ കഴിയാതാകുന്നു. കുറച്ചുദൂരം കഴിയുമ്പോൾ തന്നെ കിതക്കുകയാണ് പതിവ്. സീരീസിലുടനീളം ടമാക്ക കുടുംബത്തിലെ പക്ഷിയെന്നാണ് ദേരയെ കാണിക്കുന്നത്. ദേര-ചാൻ എന്നാണ് വിളിക്കുക. മൊച്ചീസോ യ്ക്ക് സാധാരണയായി പ്രണയത്തിൽ ഉപദേശങ്ങൾ നൽകുന്നത് ദേരയാണ്. തന്നെ കാണുന്ന് എല്ലാവരും തന്നിലേക്ക് ആകർഷിക്കപ്പെടുന്നു എന്ന കരുതുന്ന ഹാസ്യപാത്രമാണ് ദേര. ഷിയോരിയിൽ ഇത്തിരി ഇഷ്ടവും ദേരയ്ക്കുണ്ട്.  ഒരുതരത്തിലുള്ള ആശയവിനിമയ സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്നതാണ് ദേരയുടെ ശരീരം, അത് ദേരയുടെ രാജകുമാരനുമായി ബന്ധിപ്പിക്കുന്നതാണ്. പക്ഷെ അബോധവസ്ഥയിൽ മാത്രമേ അത് പ്രവർത്തിക്കുകയുള്ളു. അതുകൊണ്ടുതന്നെ രാജകുമാരൻ തന്നോട് ആശയവിനിമയം നടത്തുന്ന ഒരു ഓർമ്മയുടെ ദേരയ്ക്കുണ്ടാകില്ല. ഒരു പ്രോജക്റ്റർ‍ രീതിയിലും ദേരയെ ഉപയോഗിക്കാൻ കഴിയും എന്നത് മറ്റൊരു തമാശയാണ്.
ന്നമിദോരി ടോക്കിവ (常盤 みどり Tokiwa Midori)
ശബ്ദം: യൂക്കി കനെക്കോ (ജാപ്പനീസ്); ജൂലിയറ്റ് സൈമൺസ് (ഇംഗ്ലീഷ്)
ടമാക്കോയുടെ കൂട്ടുകാരിയും, കൂട്ടിക്കാല സുഹൃത്തും, അവരുടെ സ്ക്കൂളിലെ ബേറ്റൺ ക്ലബിലെ കാപ്റ്റനുമാണ് മിദോരി. ടമാക്കോയും, കാന്നയും അതേ ക്ലബിലെ അംഗങ്ങളാണ്. ടോക്കിവാ-ഡോ എന്ന ജില്ലയിൽ മിദോരി യുടെ മുത്തശ്ശനും, മുത്തശ്ശിയും കളിപ്പാട്ട കട നടത്തുന്നു. ടമാക്കോയ്ക്ക് എപ്പോഴും സഹായത്തിനെത്താൻ‍ ശ്രമിക്കുന്നയാളാണ് മിദോരി.
കാന്ന മാക്കിനോ (牧野 かんな Makino Kanna)
ശബ്ദം: ജൂരി നഗാറ്റ്സുമ (ജാപ്പനീസ്); കെയ്റ്റിലിൻ ഫ്രെഞ്ച് (ഇംഗ്ലീഷ്)
തന്റെ കൂട്ടുകാരായ ടാമാക്കയേയും, മിദോരിയേയും പോലെ ഒന്നാം വർഷം ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയാണ് കാന്ന. കാന്നയുടെ അച്ഛന് ആശാരിപ്പണിയാണ്. വളരെ നേർരേഖയിൽ ചിന്തിക്കുന്ന പ്രകൃതമാണ് കാന്നയുടേത്. അതുകൊണ്ടുതന്നെ ഉയരങ്ങളേ പേടിയൊന്നുമില്ല, പക്ഷെ പക്ഷികളിൽ അലർജിയണ്ടെന്ന് മാത്രം.
ഷിയോരി അസാഗിരി (朝霧 史織 Asagiri Shiori)
ശബ്ദം: യൂറി യമാഷിദ (ജാപ്പനീസ്); ക്രിസ്റ്റൽ ലപ്പോർട്ടെ(ടിവി) ഫ്രാൻസിസ് കാരറ്റ്(സിനിമ)(ഇംഗ്ലീഷ്)
ഷിയോരി ടമാക്കയുടെ ബേറ്റൺ ക്ലബിലെ ഒരംഗമാണ്, വളരെ അറിവുള്ള, സുന്ദരമായ സ്വഭാവത്തിനുടമയാണ് ഷിയോരി. ആദ്യം വളരെയധികം നാണം കുണുങ്ങിയാണെങ്കിൽ വളരെപെട്ടെന്നുതന്നെ ടമാക്കയുയടമായി സൗഹൃദത്തിലാകുന്നു. ദേര എന്ന പക്ഷിയ്ക്ക് ഷിയോരിയിലേ

ക്യോട്ടോ അനിമേഷൻ നിർമ്മാണത്തിൽ 2013 ജനുവരി 10 -നും മാർച്ച് 28 -നുമിടയ്ക്കാണ് ടോക്കിയോ എംഎക്സിൽ ടമാക്കോ മാർക്കറ്റ് പുറത്തിറങ്ങുന്നത്. നഒക്കോ യമാഡ യുടെ സംവിധാനത്തിൽ റെയ്ക്കോ യോഷിഡ യാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഇക്കുക്കോ ടാമിനെയാണ് കലാ സംവിധായകൻ, യൂക്കിക്കോ ഹൊറിഗുച്ചിയാണ് കഥാപാത്ര നിർമ്മാണം നിർവഹിച്ചത്. ശബ്ദ സംവിധായകൻ യോട്ട ട്സുരോക്കയും, സംഗീതം ടൊമോക്കെ കട്ടോക്കയുമാണ്. [1]അനിമെയുടെ തുടക്കത്തിലേയും, അന്ത്യത്തിലേയുമുള്ള ഓപ്പണിംഗ് ടമാക്ക മാർക്കറ്റിന്റെ ചിത്രീകരണമാണ്. വടക്കേ അമേരിക്കയിൽ സെന്റായി ഫിലിംവർക്ക്സാണ് ഇതിന്റെ ലൈസൻസ് വഹിക്കുന്നത്, അനിമെ നെറ്റവർക്കിലൂടെയാണ് സംപ്രേഷ്ണം,[2] യു.കെയിൽ അനിമെ ഓൺ ഡിമാൻഡിലൂടെയാണ് സംപ്രേഷ്ണം.[3]

2014 ഏപ്രിൽ 26 -ന് ടമാക്ക ലൗ സ്റ്റോറി എന്ന പേരിൽ ഈ അനിമെയുടെ അടിസ്ഥാനത്തിൽ‍ ഒരു സിനിമ ഇറങ്ങി. [4] "കോയ് നൊ ഉട്ട"(恋の歌) എന്നതാണ് അതിലെ ഓപ്പണിംഗ് സോങ്. മമേദായ് കിട്ടാഷിരാക്കവയാണ് അത് നിർമ്മിച്ചത്. എൻഡിംഗ് സോങ് "കോയ് നൊ ഉട്ട" യുടെ മറ്റൊരു വേർഷനാണ്, അത് പാടിയത് അയ സുസാക്കിയാണ്, പ്രധാന തീം സോങ് "പ്രിൻസിപ്പിൾ"(プリンシプル) എന്നതാണ്. അതും സുസാക്കിയുടേതാണ്. വടക്കേ അമേരിക്കയിൽ സെന്റായി ഫിലിം വർക്ക്സ് ഇതിനെ ലൈസൻസ് ചെയ്തിരിക്കുന്നു.[5]

ലൈറ്റ് നോവൽ

[തിരുത്തുക]

മൂറ്റുസുക്കി ഇച്ചിനോസെ എഴുതി യുക്കിക്കോ ഹോറിഗുച്ചി ചിത്രീകരണം നിർവഹിച്ച ടാമാക്കോ മാർക്കറ്റ് എന്ന പേരിൽതന്നെയുള്ള ലൈറ്റ് നോവൽ 2013  ഏപ്രിൽ 8-നായിരുന്നു ക്യട്ടോ അനിമേഷൻ പ്രസിദ്ധീകരിക്കുന്നത്. [6]

അംഗീകാരം

[തിരുത്തുക]

അനിമെ ന്യൂസ് നെറ്റവർക്കിലെ കാൾ കിംലിങ്കർ ഈ അനിമേയ്ക്ക് ബി ഗ്രേഡാണ് നൽകിയത്, പ്രകാശമാനമായ അന്തരീക്ഷം വളരെ നന്നായെന്നും, പക്ഷെ കഥാപാത്രങ്ങൾ ഓർമ്മപ്പെടുത്തം വിധം ആഴമില്ലാത്തതായിരുന്നെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.[7] 2014 മെയ് 11 ആയപ്പോഴേക്കും സിനിമ ജപ്പാനിൽ 124,894,745 യെൻ നേടി.[8]

  1. "Kyoto Animation's K-ON Team Airs Tamako Market Anime's 2nd Ad". Anime News Network. December 5, 2012. Retrieved December 8, 2012.
  2. "Sentai Filmworks Adds Kyoto Animation's Tamako Market". Anime News Network. January 7, 2013. Retrieved January 7, 2013.
  3. "Anime Network to Stream Maoyu and Tamako Market". Anime News Network. January 7, 2013. Retrieved January 7, 2013.
  4. "Tamako Market's New Anime Is a Film Opening in April". Anime News Network. December 18, 2013. Retrieved December 18, 2013.
  5. "Sentai Filmworks Licenses Tamako Market, Chunibyō, Beyond the Boundary Anime Films". Anime News Network. March 31, 2017. Retrieved March 31, 2017.
  6. 「たまこまーけっと」ノベライズ 発売中! [Tamako Market novelization now on sale!] (in ജാപ്പനീസ്). Kyoto Animation. Archived from the original on 2019-08-30. Retrieved April 8, 2013.
  7. Kimlinger, Carl (June 4, 2013). "Tamako Market Episodes 1-12 Streaming". Anime News Network. Retrieved June 6, 2013.
  8. "Japan Box Office May 10–11, 2014". Box Office Mojo. Retrieved May 15, 2014.
"https://ml.wikipedia.org/w/index.php?title=ടമാക്കോ_മാർക്കറ്റ്&oldid=4137811" എന്ന താളിൽനിന്ന് ശേഖരിച്ചത്