Jump to content

ടി.എൻ.എ. പെരുമാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള രണ്ടാമത് ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം 2011 ടി.എൻ.എ. പെരുമാൾ, അന്നത്തെ ലോക്‌സഭാ സ്പീക്കർ മീരാ കുമാറിൽ നിന്നും സ്വീകരിക്കുന്നു. 

ഇന്ത്യക്കാരനായ വന്യ ജീവി ഫോട്ടോഗ്രാഫറാണ് തഞ്ചാവൂർ നടേശാചാരി പെരുമാൾ എന്ന ടി.എൻ.എ. പെരുമാൾ (ജനനം 1932- മരണം: ഫെബ്രുവരി 8, 2017[1]).[2][3][4][5][6]

1960 മുതൽ വിവിധ ഫ്ലോറകളുടെയും ഫോണകളുടെയും ചിത്രമെടുക്കുന്ന അദ്ദേഹത്തിന് നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[3][7] 1961 മുതൽ ബാംഗ്ലൂരിലെ മൈസൂർ ഫോട്ടോഗ്രാഫിക് സൊസൈറ്റി അംഗമാണ്[2][3]

കറുപ്പിലും വെളുപ്പിലും

[തിരുത്തുക]

1960 കളിലും 1970 കളിലും നിരവധി ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫുകളിലൂടെ വനത്തെയും വന്യജീവികളെയും ചിത്രീകരിച്ചിട്ടുണ്ട്.[7] നിരവധി ഫോട്ടോ പുരസ്കാര നിർണ്ണയ സമിതികളുടെ ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്.[8] ഈ രംഗത്തെ തുടക്കക്കാർക്കുള്ള നിരവധി വർക്ക്ഷോപ്പുകളും നയിച്ചിട്ടുണ്ട്.[9]

പുരസ്കാരങ്ങളും അംഗീകാരങ്ങളും

[തിരുത്തുക]
  • 1963 : നാച്ചർ ഫോട്ടോഗ്രാഫിയിൽ FIAP ഫെല്ലോഷിപ്പ് [2]
  • 1975 : ഇൻഡസ്ട്രിയൽ ഫോട്ടാഗ്രാഫിയിൽ നാഷണൽ പ്രസ് കൗൺസിൽ അവാർഡ് [7]
  • 1977 : റോയൽ ഫേട്ടോഗ്രാഫിക് സൊസൈറ്റിയുടെ അസോസിയേറ്റ് ഷിപ്പ് [2]
  • 1978 : റോയൽ ഫേട്ടോഗ്രാഫിക് സൊസൈറ്റിയുടെ[7]
  • 1978 : റോയൽ ഫേട്ടോഗ്രാഫിക് സൊസൈറ്റിയുടെ ഫെല്ലോഷിപ്പ് [2]
  • 1983 : നാച്ചർ ഫോട്ടോഗ്രാഫിയിൽ, ഫ്ര‍ഞ്ച് ഫെഡറേഷന്റെ മാസ്റ്റർ ഫോട്ടോഗ്രാഫർ പുരസ്കാരം [2]
  • 1993 : ഇൻഡ്യ ഇന്റർനാഷണൽ ഫോട്ടോഗ്രഫിക്ക് കൗൺസിലിന്റെ ഹോണററി ഫെല്ലോഷിപ്പ്
  • 1995 : നാച്ചർ ഫോട്ടോഗ്രാഫിയിൽ, കർണാടക ലളിത കലാ അക്കാദമി അവാർഡ്[7]
  • 2012 : ഭാരത സർക്കാരിന്റെ ഫോട്ടോ ഡിവിഷന്റെ ലൈഫ് ടൈം അചേചീവ്മെന്റ് അവാർഡ് [2]

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • എൻകൗൺടേഴ്‌സ് ഇൻ ഫോറസ്റ്റ്
  • റെമ്‌നിസെൻസ് ഒഫ് എ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ
  • ഫോട്ടോഗ്രാഫിംഗ് വൈൽഡ് ലൈഫ് ഇൻ ഇന്ത്യ - ഫീൽഡ് ഗൈഡ് ഫോർ ഫോട്ടോഗ്രാഫേഴ്‌സ്[7]
  • സം സൗത്ത് ഇൻഡ്യൻ ബട്ടർ ഫ്ലൈസ് - ഗുണതിലകിരാജിനൊപ്പം [7]
  • എ കൺസൈസ് ഫീൽഡ് ഗൈഡ് ടു ഇന്ത്യൻ ഇൻസെക്റ്റ്സ് ആൻഡ് അരാക്കിനിഡ്സ് - മീനാക്ഷി വെങ്കടരാമനൊപ്പം[7]
  • റെമിനിസെൻസ് ഓഫ് എ വൈൾഡ് ലൈഫ് ഫോട്ടോഗ്രാഫർ (2013): തന്റെ 300 ഓളം പ്രധാന ചിത്രങ്ങളുള്ള പുസ്തകം[7]

അവലംബം

[തിരുത്തുക]
  1. "പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ ടി.എൻ.എ പെരുമാൾ അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2020-10-27.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "Lifetime achievement award for City lensman". Deccan Herald (Bangalore). 22 April 2012. Retrieved 24 September 2012.
  3. 3.0 3.1 3.2 "Lifescapes TNA PERUMAL". Archived from the original on 2016-11-04. Retrieved 2016-10-24. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "life" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. In the Wilds of Bandipur with TNA Perumal
  5. Srinivasan, Pankaja (16 September 2012). "Documenting wildlife through lens". The Hindu. Chennai, India.
  6. "Capturing wildlife". The Hindu. Chennai, India. 25 February 2007. Archived from the original on 2007-02-27. Retrieved 2016-10-24.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 7.7 7.8 Srinivasan, Pankaja (24 September 2012). "Documenting wildlife". The Hindu (Bangalore). Chennai, India. Retrieved 24 September 2012. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "hindu1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  8. TNN (8 September 2012). "More than 3000 entries received for this year's photography contest". The Times of India. Archived from the original on 2014-01-09. Retrieved 26 September 2012.
  9. penguinindia, com. "Sprint of the Blackbuck". PenguinIndia. Retrieved 26 September 2012.
"https://ml.wikipedia.org/w/index.php?title=ടി.എൻ.എ._പെരുമാൾ&oldid=3654059" എന്ന താളിൽനിന്ന് ശേഖരിച്ചത്