ടൂടൂഈല
Geography | |
---|---|
Location | Map of Tutuila Island in American Samoa in Pacific Ocean |
Coordinates | 14°17′42″S 170°42′00″W / 14.295°S 170.70°W |
Archipelago | Samoan Islands |
Area | 142.3 കി.m2 (54.9 ച മൈ) |
Highest elevation | 653 m (2,142 ft) |
Highest point | Matafao Peak |
Administration | |
United States | |
Territory | American Samoa |
Largest settlement | Pago Pago (pop. 11,500) |
Demographics | |
Population | 55,876 (2000) |
Pop. density | 394.89 /km2 (1,022.76 /sq mi) |
അമേരിക്കൻ സമോവ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ആണ് ടൂടൂഈല. ദക്ഷിണ പസിഫിക് സമുദ്രത്തിൽ ആണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ദ്വീപസമൂഹത്തിന്റെ പടിഞ്ഞാറേയറ്റത്താണ് ടൂടുഈലയുടെ സ്ഥാനം. ടൂടൂഈല ഉൾപ്പെടെയുള്ള ചില ദ്വീപുകൾ ഫിജിയിൽനിന്നും ഏകദേശം 1040 കി.മീ. കിഴക്ക് വടക്കുകിഴക്കായാണ് സ്ഥിതിചെയ്യുന്നത്.
പ്രധാനമായും ഒരു പർവതപ്രദേശമാണ് ടൂടൂഈല. കടലിൽനിന്ന് കുത്തനെ ഉയർന്നു നിൽക്കുന്ന ഈ ദ്വീപിന് 135 ച.കി.മീ. വിസ്തീർണമുണ്ട്. തുറമുഖ നഗരമായ പാഗോ പാഗോ (Pago pago) ആണ് അമേരിക്കൻ സമോവയുടെ തലസ്ഥാനം. ദക്ഷിണ പസിഫിക്കിലെ ഏറ്റവും മനോഹരമായ തുറമുഖങ്ങളിൽ ഒന്നാണ് പാഗോ പാഗോ.
അമേരിക്കൻ സമോവയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കൃഷിയിടങ്ങളിൽ ചിലത് പടിഞ്ഞാറൻ ടൂടൂഈലയിലാണ് സ്ഥിതിചെയ്യുന്നത്. ഉഷ്ണമേഖലാ വിളകളായ ടാരോ, ശീമച്ചക്ക, കിഴങ്ങുകൾ, നേന്ത്രപ്പഴം, തേങ്ങ തുടങ്ങിയവ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. പാഗോ പാഗോ, ഹോണോലുലു, ടോങ്ഗ, താഹിതി, ഒക്ലൻഡ് എന്നീ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വ്യോമഗതാഗത സൗകര്യവും ടൂടൂഈലയിൽ വികസിച്ചിട്ടുണ്ട്. 1900 ഏ.-ലിൽ ടൂടൂഈലയും മറ്റൊരു പ്രദേശമായ അവ്നുവും (Avnuu) യു.എസിന് കൈമാറ്റം ചെയ്യപ്പെട്ടു. അമേരിക്കൻ നിയന്ത്രണത്തിലുള്ള ഒരു ഭരണവ്യവസ്ഥയാണ് ഇപ്പോൾ ഇവിടെ നിലവിലുള്ളത്.
അവലംബം
[തിരുത്തുക]അധിക വായനക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടൂടൂഈല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |