Jump to content

ഡെനിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെനിസ് രാജാവിന്റെ 17-ആം നൂറ്റണ്ടിലെ പെയിന്റിങ്

ഡെനിസ് (ഒക്ടോബർ 1261 – 7 ജനുവരി 1325) പോർച്ചുഗലിലെ രാജാവായിരുന്നു. അൽഫോൺസൊ മൂന്നാമന്റെ മകനായി ജനിച്ചു. പിതാവിനെ പിന്തുടർന്ന് 1279 മുതൽ 1325 വരെ ഭരണം നടത്തി. ഒരു കവിയായിരുന്ന ഇദ്ദേഹം കലയേയും സാഹിത്യത്തേയും വിദ്യാഭ്യാസത്തേയും പ്രോത്സാഹിപ്പിച്ചിരുന്നു. പോർച്ചുഗലിലെ ആദ്യ സർവകലാശാല സ്ഥാപിച്ചത് ഇദ്ദേഹമാണ്. ലിസ്ബണിൽ 1290-ൽ ആയിരുന്നു ഇത്.

കർഷക രാജാവ്

[തിരുത്തുക]

കാർഷിക കാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്ന ഭരണാധികാരിയായിരുന്നതിനാൽ റെലാവ്രഡൊർ (relavrador; കർഷകനായ രാജാവ്) എന്ന് ഇദ്ദേഹം അറിയപ്പെടുകയുണ്ടായി. രാജ്യത്തിന്റെ വാണിജ്യാഭിവൃദ്ധിക്കുവേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. കപ്പൽ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ നാവികശേഷി വികസിപ്പിക്കുകയും ചെയ്തു. ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി, ഫ്ലാൻഡേഴ്സ് തുടങ്ങിയ പ്രദേശങ്ങളുമായി പോർച്ചുഗലിനുള്ള വാണിജ്യബന്ധം ഇദ്ദേഹത്തിന്റെ ഭരണകാലത്ത് അഭിവൃദ്ധി പ്രാപിച്ചു. കുലീനരുടെ അധികാരങ്ങൾക്കും മതപുരോഹിതരുടെ മേൽക്കോയ്മയ്ക്കും നിയന്ത്രണം വരുത്തിയ ഇദ്ദേഹത്തിനു രാജഭരണം ശക്തമാക്കാൻ കഴിഞ്ഞു. പള്ളികളുടെ ഭൂസ്വത്തവകാശം സംബന്ധിച്ചു നിയമമുണ്ടാക്കി. ഇദ്ദേഹത്തിന്റെ ഭരണകാലം ഏറെക്കുറെ സമാധാനപരമായിരുന്നു. അന്ത്യകാലത്ത് പുത്രൻ അൽഫോൺസൊ നാലാമൻ ഇദ്ദേഹത്തിനെതിരെ കലാപം ഉയർത്തിയിരുന്നു. ഇദ്ദേഹം 1325 ജനുവരി 7-ന് മരണമടഞ്ഞു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെനിസ് (1261 - 1325) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡെനിസ്&oldid=3633331" എന്ന താളിൽനിന്ന് ശേഖരിച്ചത്