ഡേവിഡ് രണ്ടാമൻ
David II | |
---|---|
King of Scots | |
ഭരണകാലം | 7 June 1329 – 22 February 1371 |
പൂർണ്ണനാമം | David Bruce |
Middle English | Davy the Bruys |
Norman | David de Brus |
Gaelic | Daibhidh a Briuis |
പദവികൾ | Earl of Carrick |
അടക്കം ചെയ്തത് | Holyrood Abbey |
മുൻഗാമി | Robert I |
പിൻഗാമി | Robert II |
രാജവംശം | Bruce |
പിതാവ് | Robert I |
മാതാവ് | Elizabeth de Burgh |
1329 7 ജൂൺ മുതൽ 1371 ഫെബ്രുവരി 22 വരെ സ്കോട്ട്ലൻഡിലെ രാജാവായിരുന്നു ഡേവിഡ് രണ്ടാമൻ (മാർച്ച് 5, 1324 – ഫെബ്രുവരി 22, 1371).
ജീവിതരേഖ
[തിരുത്തുക]രാജാവായിരുന്ന റോബർട്ട് ബ്രൂസിന്റെ മകനായി 1324 മാർച്ച് 5-ന് ജനിച്ചു. പിതാവിനെ പിന്തുടർന്ന് 1329 ജൂണിൽ ബാലനായ ഡേവിഡ് ഭരണാധികാരിയായി. ഇതോടെ ഭരണാവകാശമുന്നയിച്ചുകൊണ്ട് എഡ്വേഡ് ബാലിയോൾ ഇംഗ്ലണ്ടിന്റെ പിന്തുണയോടെ സ്കോട്ട്ലൻഡിൽ അതിക്രമിച്ചു കടന്ന് ഡേവിഡിനെ പുറത്താക്കി. തുടർന്ന് ഇദ്ദേഹം ഫ്രാൻസിലേക്കു പലായനം ചെയ്തു (1334). ഏഴുവർഷങ്ങൾക്കു ശേഷം 1341-ൽ സ്കോട്ട്ലൻഡിൽ മടങ്ങിയെത്തി അധികാരം പുനഃസ്ഥാപിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1346-ൽ ഫ്രാൻസുമായി ചേർന്ന് ഇദ്ദേഹം ഇംഗ്ലണ്ടിനെതിരായി യുദ്ധം ചെയ്തു. ഇംഗ്ലീഷുകാർ ഇദ്ദേഹത്തെ പരാജയപ്പെടുത്തി തടവിലാക്കി. 1357-ൽ സ്വതന്ത്രനാക്കപ്പെട്ടതിനു ശേഷം സ്കോട്ട്ലൻഡിൽ തിരിച്ചെത്തിയ ഡേവിഡ് തുടർന്ന് ഇംഗ്ലണ്ടുമായി സൗഹൃദം പുലർത്തിപ്പോന്നു. ഇംഗ്ലണ്ടിലെ രാജാവിന്റെ പുത്രന് സ്കോട്ട്ലൻഡിലെ ഭരണാവകാശം ലഭ്യമാക്കാനുതകുന്ന രീതിയിൽ പ്രവർത്തിച്ചതിനാൽ 1363-ഓടുകൂടി ഇദ്ദേഹം സ്കോട്ട് ലൻഡിലെ പ്രഭുക്കന്മാരുടേയും പാർലമെന്റിന്റേയും നീരസത്തിനു പാത്രമായി. സാമ്പത്തികമായ ധാരാളിത്തംമൂലം അവസാന നാളുകളിൽ ഇദ്ദേഹത്തിന് ജനങ്ങളുടെ എതിർപ്പു നേരിടേണ്ടി വന്നു. 1371 ഫെബ്രുവരി 22-ന് എഡിൻബറോ കാസിലിൽ ഇദ്ദേഹം നിര്യാതനായി.