ദി ബേർഡ്സ്
ദി ബേർഡ്സ്
ദി ബേർഡ്സ് | |
---|---|
സംവിധാനം | ആൽഫ്രഡ് ഹിച്ച്കോക്ക് |
നിർമ്മാണം | ആൽഫ്രഡ് ഹിച്ച്കോക്ക് |
തിരക്കഥ | ഇവാൻ ഹണ്ടർ |
അഭിനേതാക്കൾ | |
ഛായാഗ്രഹണം | റോബർട്ട് ബർക്സ് |
ചിത്രസംയോജനം | ജോർജ് തോമാസിനി |
സ്റ്റുഡിയോ | ആൽഫ്രഡ് ജെ. ഹിച്ച്‌കോക്ക് പ്രൊഡക്ഷൻസ് |
വിതരണം | Universal-International Pictures |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $3.3 million[1] |
സമയദൈർഘ്യം | 119 minutes |
ആകെ | $11.4 million[2] |
ആൽഫ്രഡ് ഹിച്ച്‌കോക്ക് നിർമ്മിച്ച് സംവിധാനം ചെയ്ത് 1963-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നാച്ചുറൽ ഹൊറർ-ത്രില്ലർ ചിത്രമാണ്. 1952-ൽ ഡാഫ്‌നെ ഡു മൗറിയറുടെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കി, കാലിഫോർണിയയിലെ ബോഡേഗാ ബേയിലെ ജനങ്ങൾക്കു ഏതാനും ദിവസത്തേയ്ക്ക് നേരിട്ട പെട്ടെന്നുള്ളതും വിശദീകരിക്കാനാകാത്തതുമായ പക്ഷി ആക്രമണങ്ങളിൽ സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ജെസ്സിക്ക ടാണ്ടി, സുസെയ്ൻ പ്ലെഷെറ്റ്, വെറോണിക്ക കാർട്ട്‌റൈറ്റ് എന്നിവരോടൊപ്പം റോഡ് ടെയ്‌ലറും അഭിനയിച്ച ഈ ചിത്രം ടിപ്പി ഹെഡ്രൻറെ അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു. ഡു മൗറിയറുടെ ശീർഷകവും വിശദീകരിക്കാനാകാത്ത പക്ഷി ആക്രമണങ്ങളെക്കുറിച്ചുള്ള ആശയവും നിലനിർത്തിക്കൊണ്ട് പുതിയ കഥാപാത്രങ്ങളും കൂടുതൽ വിപുലമായ ഇതിവൃത്തവും വികസിപ്പിക്കാൻ തിരക്കഥാ രചയിതാവായ ഇവാൻ ഹണ്ടറോട് ഹിച്ച്‌കോക്ക് ആവശ്യപ്പെട്ടിരുന്നു.
അവലംബം
[തിരുത്തുക]- ↑ Stafford, Jeff. "The Birds". Turner Classic Movies. Archived from the original on October 27, 2011. Retrieved September 30, 2012.
- ↑ "Box Office Information for The Birds". The Numbers. Retrieved September 5, 2013.