Jump to content

നിപ്പോൺ ഇലക്ട്രിക് കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിപ്പോൺ ഇലക്ട്രിക് കോർപ്പറേഷൻ
日本電気株式会社
Public
Traded asTYO: 6701
OSE: 6701
NSE: 6701
Fukuoka SE: 6701
Sapporo SE: 6701
വ്യവസായംElectronics
സ്ഥാപിതംTokyo, Japan (ജൂലൈ 17, 1899 (1899-07-17))
ആസ്ഥാനം
5-7-1, Shiba, Minato, Tokyo
,
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Kaoru Yano
(Chairman)
Nobuhiro Endo
(President)
ഉത്പന്നങ്ങൾTelecommunications equipment, Servers, Consumer electronics, Domestic appliances, Lighting
വരുമാനംDecrease ¥3.036 trillion (FY 2011)[1]
Increase ¥73.742 billion (FY 2011)[1]
Decrease ¥-110.267 billion (FY 2011)[1]
മൊത്ത ആസ്തികൾDecrease ¥2.557 trillion (FY 2011)[1]
Total equityDecrease ¥777.614 billion (FY 2011)[1]
ജീവനക്കാരുടെ എണ്ണം
115,840 (March 31, 2011)
വെബ്സൈറ്റ്NEC.com

ജപ്പാനിലെ ഒരു ബഹുരാഷ്ട്ര കമ്പനിയാണ് നിപ്പോൺ ഇലക്ട്രിക് കോർപ്പറേഷൻ. വൈദ്യുത ഉപകരണങ്ങൾ മുതൽ വിവര സാങ്കേതിക സംവിധാനങ്ങൾ വരെയാണ് ഉത്പന്നങ്ങൾ. 1898 ഓഗസ്റ്റ് 31-ന് നിപ്പോൺ മിയോഷി ഇലക്ട്രിക്കൽ മാനുഫാക്ചറിങ് കമ്പനിയിൽനിന്നു ലഭ്യമാക്കിയ സൗകര്യങ്ങൾ ഉപയോഗിച്ച് കുനിഹിക്കേ ഇവാദേർ, താകേഷിരോ മാദേ എന്നിവർ ചേർന്നു നിപ്പോൺ ഇലക്ട്രിക് കമ്പനിക്ക് തുടക്കമിട്ടു. ബഹുരാഷ്ട്രവിപണിയിൽ പ്രവേശിച്ച ആദ്യ ജപ്പാൻ കമ്പനിയാണ് നിപ്പോൺ ഇലക്ട്രിക്. 1908 മുതൽ ചൈന, കൊറിയ എന്നീ രാജ്യങ്ങളുടെ വിപണിയിൽ പ്രവേശനം നേടി.

ഉത്പന്നങ്ങൾ

[തിരുത്തുക]

1924-ൽ റേഡിയോ പ്രക്ഷേപണരംഗത്തേക്കും 1928-ൽ ഫോട്ടോ ടെലിഗ്രാഫിക് ഉപകരണരംഗത്തും 1937-ൽ ദീർഘദൂര ടെലിഫോൺ സേവനരംഗത്തേക്കും പ്രവേശിച്ചു. 1950-കൾക്കുശേഷം ട്രാൻസിസ്റ്റർ നിർമിത കംപ്യൂട്ടർ, സമുദ്രാന്തര ട്രാൻസ്മിഷൻ കേബിൾ, ഉപഗ്രഹ സംവേദന ഭൗമകേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണ-വിതരണം ആരംഭിച്ചു. 1980-കളിൽ പി.എ.ബി.എക്സിലും 90-കളിൽ ഡിജിറ്റൽ ഇലക്ട്രോണിക്സിലും പ്രവേശിച്ചു.

രണ്ടായി വേർപിരിഞ്ഞു

[തിരുത്തുക]

2002-ൽ നിപ്പോൺ ഇലക്ട്രിക് കമ്പനി നിപ്പോൺ ഇലക്ട്രോണിക് കോർപ്പറേഷനായും ന്യൂ സെമി കണ്ടക്ടർ കമ്പനിയായും വേർപിരിഞ്ഞു. ഇതേവർഷം നിപ്പോൺ ഇലക്ട്രിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അമേരിക്കയിലെ കമ്പനിയുടെ ഗവേഷണശാലയായ കംപ്യൂട്ടർ ആൻഡ് കമ്യൂണിക്കേഷൻസ് റിസർച്ച് ലബോറട്ടറി എന്നിവ സംയുക്തമായി ഭൗമ സിമുലേറ്റർ കംപ്യൂട്ടർ (Earth Simulator Computer) ഉം 2007-ൽ സൂപ്പർ കംപ്യൂട്ടറും രംഗത്തിറക്കി. നിസ്സാൻ കോർപ്പറേഷനുമായി സഹകരിച്ച് ഹൈബ്രിഡ് കാറുകൾക്കായുള്ള ലിഥിയം ബാറ്ററികൾ നിർമ്മിക്കുകയാണ് നിപ്പോൺ ഇലക്ട്രിക് കമ്പനിയുടെ പുതിയ ദൗത്യം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "Full Year Consolidated Financial Results for the Fiscal Year Ended March 31, 2012" (PDF). April 27, 2012.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിപ്പോൺ ഇലക്ട്രിക്, ജപ്പാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.