നിയോഡാർവിനിസം
ദൃശ്യരൂപം
ഡാർവിന്റെ പരിണാമ ആശയങ്ങളെ പിൽക്കാല ജനിതശാസ്ത്രഅറിവുകളുടെ വെളിച്ചത്തിൽ വിശദീകരിക്കുന്ന ആധുനിക പരിണാമശാസ്ത്രമാണ് നിയോഡാർവിനിസം.
ക്രോമസോമുകളിലും ജീനുകളിലുമുണ്ടാകുന്ന മ്യുട്ടേഷനുകൾ ഓരോ ജിവിയിലും വൈവിധ്യത്തിന് കാരണമാകുന്നു. പ്രകൃതിനിർദ്ധാരണ ഫലമായി മാറിയ സാഹചര്യങ്ങളുമായി ഒത്തുപോകുന്നവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. പുതിയജീവി വർഗ്ഗ ഉദയത്തിന് ഒറ്റപ്പെടലും കാരണമാണ് .വൻകര വിസ്ഥാപനം , പ്രകൃതി ക്ഷോഭം ,മരുഭൂമി ,പർവതനിരകൾ, നദികൾ എന്നിവ സൃഷ്ടിക്കുന്ന സ്വാഭാവിക തടസ്സകൾ ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. ഇത്തരം ഒറ്റപ്പെട്ട ജീവസമൂഹങ്ങളിൽ നിരന്തരം മ്യൂട്ടേഷനുകൾ വഴി പുതിയ ജീവി വർഗ്ഗങ്ങൾ ഉടലെടുക്കുന്നു.
ഉദാഹരണം:
- മറ്റ് വൻകരകളിൽ ഉണ്ടായിരുന്ന സഞ്ചിമൃഗങ്ങൾ ഇപ്പോൾ ആസ്ട്രേലിയയിലെ കാണപ്പെടുന്നുള്ളൂ .വൻകരാവിസ്ഥാപനം ഏഷ്യയിൽ നിന്നും ആസ്ട്രേലിയിലേക്ക് കരബന്ധം ഇല്ലാതാക്കി. ഇതുമൂലം വൻകരകളിൽ സസ്തനികൾ പരിണാമിക്കുകയും ഒറ്റപ്പെട്ട സഞ്ചിമൃഗങ്ങൾ അവിടുത്തെ മത്സരത്തിൽ പൂർണ്ണമായി നശിക്കുകയും ചെയ്തു.
- അമേരിക്കയിൽ നിന്നും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും വ്യാപിച്ച് മരുഭൂമിയിലെ ജീവിതത്തിന് അനുകൂലനം സിദ്ധിച്ച ഒട്ടകമാണ് അറേബ്യേൻ ഒട്ടകം . ശൈത്യത്തെഅതിജീവിക്കാനുള്ള അനുകൂലനം സിദ്ധിച്ചവയാണ് ബാക്ട്രിയൻ ഒട്ടകം.