Jump to content

നിറമുള്ള നിഴലുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിറമുള്ള നിഴലുകൾ
കർത്താവ്എം. കുട്ടികൃഷ്ണമേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഇന്ത്യ
ഏടുകൾഇന്ത്യ

മലയാളത്തിലെ ഒരു നോവലാണ് നിറമുള്ള നിഴലുകൾ. വിലാസിനി എന്ന എം.കെ.മേനോന്റെ പ്രഥമകൃതിയാണിത്.

വിശകലനം

[തിരുത്തുക]

രണ്ടാംലോകമഹായുദ്ധകാലത്ത് സിംഗപ്പൂരിൽ താമസിപ്പിച്ചിരുന്ന പോരാളികളുടെ ജീവിതാനുഭവങ്ങളാണ് നിറമുള്ള നിഴലുകളിൽ പശ്ചാത്തലമാക്കിയിരിക്കുന്നത്. സിംഗപ്പൂരിൽ താമസമുറപ്പിച്ച ഒരു കേരളീയകുടുംബത്തിലെ പ്രേമകഥയാണ് ഇതിലെ പ്രമേയം.

നാട്ടിൽ നിൽക്കാൻ ഗത്യന്തരമില്ലാതെ മലയായാലെത്തിയ രാഘവൻനായർ അവിടെയും തന്റെ അനിയന്ത്രിത ജീവിതം തുർന്നു. വേലക്കാരി ലക്ഷ്മിയുമായി അവിഹിതബന്ധത്തിലേർപ്പെട്ടു. അതിൽ മുനിസാമി എന്ന പുത്രൻ ഉണ്ടായി. ഈ കൊള്ളരുതായ്കളെല്ലാം ക്ഷമിച്ച് നാട്ടിലെ കാമുകിയായ ദാക്ഷായണി അയാളെ ഭർത്താവായി സ്വീകരിച്ചു. എന്നിട്ടും അയാൾ തന്റെ കുത്സിത പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ല. അവിഹിതബന്ധങ്ങളും ബലാത്സംഗങ്ങളും തുടർന്നുകൊണ്ടേയിരുന്നു. വഞ്ചകനും കൊലപാതകിയുമായ ഭർത്താവിനോട് ദാക്ഷായണിക്കു പൊരുത്തപ്പെട്ടുപോകാൻ കഴിയാതെയായി. എന്നാൽ കാലം അയാൾക്കു കനത്ത തിരിച്ചടി നൽകി. സ്വന്തം ഭാര്യയുടെ മകളായ ഇന്ദിരയെ മുനിസാമി വിവാഹം കഴിച്ചു. ഇതായിരുന്നു വിധി അയാളോടുകാട്ടിയ ക്രൂരമായ പകരം വീട്ടൽ. അനിയന്ത്രിതമായ ലൈംഗികാവേഗമാണ് ഈ അധഃപതനത്തിനെല്ലാം കാരണമായിത്തീർന്നത്.

സിംഗപ്പൂർ മലയാളികളുടെ രണ്ടുദശകകാലത്തെ ചരിത്രമാണ് വിലാസിനി ഈ പ്രേമനോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.ഒപ്പം ജീവിതത്തിൽ നിന്നും അടർത്തിയെടുക്കാവുന്ന നിരവധി കഥാപാത്രങ്ങളെയും അണിനിരത്തിയിട്ടുണ്ട്. വെള്ളക്കാരും, തമിഴരും, മലയാളക്കാരും ജപ്പാൻകാരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വികാരജീവികളും അന്ത: കരണമുള്ളവരുമാണ് ഇവിടെ കഥാപാത്രങ്ങൾ. ജീവിതചിത്രീകരണങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള സത്യസന്ധത ഈ സവിശേഷമാക്കിയിട്ടുണ്ട്. തന്റെ പിൽക്കാല നോവലുകളിൽ ഏറെ ഫലപ്രദമായി വിലാസിനി ഉപയോഗിച്ച അപാധധാരാ രീതികളുടെ തുടക്കവും ഈ നോവലിൽ സ്പഷ്ടമാക്കുന്നുണ്ട്.

പുരസ്കാരം

[തിരുത്തുക]

1966-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നിറമുള്ള നോവലിന് ലഭിച്ചു[1].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-14. Retrieved 2011-07-12.
"https://ml.wikipedia.org/w/index.php?title=നിറമുള്ള_നിഴലുകൾ&oldid=3823061" എന്ന താളിൽനിന്ന് ശേഖരിച്ചത്