നീലത്താമര (2009)
നീലത്താമര | |
---|---|
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | മേനക സുരേഷ് കുമാർ രേവതി കലാമന്ദിർ |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | അർച്ചന ജോസ് കവി കൈലാഷ് സ്രേഷ് നായർ റിമ കല്ലിങ്കൽ സംവൃത സുനിൽ ശ്രീദേവി ഉണ്ണി |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | വയലാർ ശരത്ചന്ദ്ര വർമ്മ |
ഛായാഗ്രഹണം | വിജയ് ഉലഗനാഥ് |
ചിത്രസംയോജനം | രഞ്ജൻ അബ്രഹാം |
സ്റ്റുഡിയോ | രേവതി കലാമന്ദിർ |
വിതരണം | പ്ലേ ഹൌസ് |
റിലീസിങ് തീയതി | നവംബർ 27, 2009 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എം.ടി. വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നീലത്താമര. ആറാം തമ്പുരാൻ, പൂച്ചയ്ക്കൊരു മൂക്കൂത്തി, വെട്ടം, പച്ചമരത്തണലിൽ എന്നീ ചിത്രങ്ങൾക്കു ശേഷം രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ആണ്. വിജയ് ലോകനാഥ് ആണ് ഛായാഗ്രാഹകൻ. 1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമാണ് ഈ ചിത്രം. ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- അർച്ചന ജോസ് കവി - കുഞ്ഞിമാളു
- കൈലാഷ് - ഹരിദാസ്
- സുരേഷ് നായർ - അപ്പുകുട്ടൻ
- റിമ കല്ലിങ്കൽ - ഷാരത്തെ അമ്മിണി
- സംവൃത സുനിൽ - രത്നം
- ശ്രീദേവി ഉണ്ണി - മാളുഅമ്മ
- ജോയി മത്തായി - കാര്യസ്ഥൻ അച്ചുതൻ നായർ
- അമലാ പോൾ-ബീന
അർച്ചന കവിയ്ക്ക് ഈ ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നത് ശ്രീദേവി എന്ന ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ്.
ഗാനങ്ങൾ
[തിരുത്തുക]ഈ ചിത്രത്തിൽ 5 ഗാനങ്ങൾ ഉണ്ടായിരുന്നു. ഗാനങ്ങൾ രചിച്ചത് വയലാർ ശരത്ചന്ദ്രവർമ്മയും, സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗറും ആയിരുന്നു. ഇതിലെ അനുരാഗ വിലോചനനായി എന്ന് തുടങ്ങുന്ന ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
എണ്ണം | ഗാനം | ആലപിച്ചവർ | ദൈർഘ്യം |
---|---|---|---|
1 | അനുരാഗ വിലോചനനായി | ശ്രേയ ഗോശാൽ, വി. ശ്രീകുമാർ | 4:36 |
2 | നീലത്താമരേ | കാർത്തിക് | 4:24 |
3 | പകലൊന്ന് | ബൽറാം, വിജയ് പ്രകാശ് | 4:51 |
4 | എന്തോ | ചേർത്തല രംഗനാദ ശർമ്മ | 2:57 |
5 | നീദയ രാധ | ചേർത്തല രംഗനാദ ശർമ്മ | 3:11 |
അവലംബം
[തിരുത്തുക]- നീലത്താമര (1979) - IMDB
- പുതിയതായി 'വിരിഞ്ഞ' നീലത്താമര Archived 2011-07-21 at the Wayback Machine.
- നീലത്താമരയുടെ പുനർജന്മം Archived 2012-07-23 at the Wayback Machine.
- എം. ടിയും, ലാൽജോസും, 'നീലത്താമരയ്ക്കായ് ഒത്ത് ചേരുന്നു Archived 2009-03-18 at the Wayback Machine.
- പരസ്യങ്ങൾ Archived 2009-12-14 at the Wayback Machine.
- ലാൽജോസ് നീലത്താമര പുനർ നിർമ്മിക്കുന്നു[പ്രവർത്തിക്കാത്ത കണ്ണി]
- നീലത്താമരയുടെ സംഗീതത്തെക്കുറിച്ച് Archived 2009-09-04 at the Wayback Machine.