നോറ എഫ്രോൺ
നോറ എഫ്രോൺ | |
---|---|
ജനനം | New York City, New York, U.S. | മേയ് 19, 1941
മരണം | ജൂൺ 26, 2012 New York City, New York, U.S. | (പ്രായം 71)
മരണ കാരണം | Pneumonia brought on by acute myeloid leukemia |
ദേശീയത | American |
കലാലയം | Wellesley College |
തൊഴിൽ | Actress, screenwriter, producer, director, journalist, playwright |
സജീവ കാലം | 1973–2012 |
അറിയപ്പെടുന്ന കൃതി | Silkwood, When Harry Met Sally..., Sleepless in Seattle, Julie & Julia |
ജീവിതപങ്കാളി(കൾ) | Dan Greenburg (m. 1967-1976; divorced) Carl Bernstein (m.1976-1980; divorced) Nicholas Pileggi (m. 1987–2012; her death) |
മാതാപിതാക്ക(ൾ) | Henry Ephron, Phoebe Wolkind |
പുരസ്കാരങ്ങൾ | BAFTA Award (1994), Crystal Awards (1994), Ian McLellan Hunter Award (2003), Golden Apple Award (2009) |
ഹോളിവുഡിലെ പ്രമുഖയായ തിരക്കഥാകൃത്തും സംവിധായികയുമാണ് നോറ എഫ്രോൺ(19 മേയ് 1941 – 26 ജൂൺ 2012). മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്‌കർ നാമനിർദ്ദേശം മൂന്ന് തവണ ലഭിച്ച നോറ നിർമാതാവ്, നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തക എന്നീ നിലകളിലും പ്രസിദ്ധയാണ്.
ജീവിതരേഖ
[തിരുത്തുക]ഹെന്റി എഫ്രോണിന്റെയും ഫോബിയുടെയും മകളായി 1941 മെയ് 19ന് ന്യൂയോർക്കിൽ ജനിച്ചു. അച്ഛൻ തെരുവുനാടക രചയിതാവും അമ്മ തിരക്കഥാകൃത്തുമായിരുന്നു. ബിരുദപഠനത്തിന് ശേഷം, 1960-തുകളുടെ അവസാനം മുതൽ യു.എസ്സിലെ വിവിധ മാസികകളിൽ ലേഖനങ്ങൾ എഴുതി. രണ്ട് ഓർമക്കുറിപ്പുകളും പല ലേഖനസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഐ റിമമ്പർ നത്തിങ്: ആൻഡ് അദർ റിഫ്‌ളക്ഷൻസ്', 'ഐ ഫീൽ ബാഡ് എബൗട്ട് മൈ നെക്ക്: ആൻഡ് അദർ തോട്‌സ് ഓൺ ബീയിങ് എ വുമൺ' എന്നിവയാണ് ഓർമക്കുറിപ്പുകൾ. മൂന്ന് തവണ വിവാഹിതയായി. എഴുത്തുകാരൻ ഡാൻ ഗ്രീൻബർഗാണ് ആദ്യ ഭർത്താവ്. 1976-ൽ ആ ബന്ധം അവസാനിച്ചു. വാട്ടർഗേറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടർമാരിൽ ഒരാളായ കാൾ ബേൺസ്റ്റീനെ പിന്നീട് വിവാഹം കഴിച്ചു. അന്നത്തെ ബ്രിട്ടീഷ് അംബാസഡറുടെ ഭാര്യയുമായുള്ള ബേൺസ്റ്റീന്റെ ബന്ധത്തെത്തുടർന്ന് നോറ വിവാഹമോചനം നേടി. ഈ സംഭവത്തെ അടിസ്ഥാനമാക്കി അവർ എഴുതിയ നോവലാണ് 'ഹാർട്ട്‌ബേൺ'. ഇത് പിന്നീട് മെറിൽസ്ട്രീപ്പും ജാക്ക് നിക്കോൾസണും അഭിനയിച്ച സിനിമയായി മാറി. തിരക്കഥാകൃത്തായ നിക്കൊളാസ് പിലെഗിയാണ് നോറയുടെ മൂന്നാമത്തെ ഭർത്താവ്. ഈ ബന്ധം 20 വർഷം നീണ്ടു. രണ്ട് മക്കളുണ്ട്.
സ്‌കിൽവുഡ്', 'വെൻ ഹാരി മെറ്റ് സാലി', 'സ്ലീപ്‌ലെസ് ഇൻ സിയാറ്റിൽ' എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. 2009-തിൽ പുറത്തിറങ്ങിയ 'ജൂലി ആൻഡ് ജൂലിയ'യാണ് നോറ തിരക്കഥയെഴുതിയ അവസാന സിനിമ
ഫിലിമോഗ്രാഫി
[തിരുത്തുക]- (1983) Silkwood (writer)
- (1986) Heartburn (writer, novel)
- (1989) When Harry Met Sally... (writer, associate producer)
- (1989) Cookie (writer, executive producer)
- (1990) My Blue Heaven (writer, executive producer)
- (1992) This Is My Life (director, writer)
- (1993) Sleepless in Seattle (director, writer)
- (1994) Mixed Nuts (director, writer)
- (1996) Michael (director, writer, producer)
- (1998) Strike! / The Hairy Bird / All I Wanna Do (executive producer)
- (1998) You've Got Mail (director, writer, producer)
- (2000) Hanging Up (writer, producer)
- (2000) Lucky Numbers (director, producer)
- (2005) Bewitched (director, writer, producer)
- (2009) Julie & Julia (director, writer, producer)
പുരസ്കാരങ്ങളും നോമിനേഷനുകളും
[തിരുത്തുക]- (1979) Perfect Gentlemen, Best Television Feature or Miniseries, Edgar Allan Poe Awards (Nominated)
- (1984) Silkwood, Best Drama Written Directly for Screen, Writers Guild of America Awards (Nominated)
- (1984) Silkwood, Best Writing, Screenplay Written Directly for Screen, Academy Awards (Nominated)
- (1990) When Harry Met Sally, Best Screenplay for Motion Picture, Golden Globes (Nominated)
- (1990) When Harry Met Sally, Best Original Screenplay, BAFTA Awards (Won)
- (1990) When Harry Met Sally, Best Writing, Screenplay Written Directly for Screen, Academy Awards (Nominated)
- (1990) When Harry Met Sally, Best Screenplay Written Directly for Screen, Writers Guild of America Awards (Nominated)
- (1994) Sleepless in Seattle, Best Writing, Screenplay Written Directly for Screen, Academy Awards (Nominated)
- (1994) Sleepless in Seattle, Best Original Screenplay, BAFTA Awards (Nominated)
- (1994) Sleepless in Seattle, Best Screenplay Written Directly for Screen, Writers Guild of America (Nominated)
- (1994) Crystal Award, Women in Film Crystal Awards (Won)
- (1999) You've Got Mail, Best Motion Picture Comedy or Musical, Satellite Awards (Nominated)
- (2003) Ian McLellan Hunter Award, Writers Guild of America Awards (Won)
- (2006) Bewitched, Worst Screenplay, Razzie Awards (Nominated)
- (2009) Julie & Julia, Best Screenplay, Adapted, Satellite Awards (Nominated)
- (2009) Golden Apple Award, Casting Society of America (Won)
- (2010) Julie & Julia, Best Screenplay, Adapted, Writers Guild of America Awards (Nominated)[1]
അവലംബം
[തിരുത്തുക]- ↑ "Nora Ephron- Awards". Internet Movie Database. Retrieved May 3, 2012.
പുറം കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നോറ എഫ്രോൺ
- Appearances on C-SPAN
- Nora Ephron on ചാർളി റോസിൽ
- Nora Ephron വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- Nora Ephron ശേഖരിക്കപ്പെട്ട വാർത്തകളും വിവരണങ്ങളും. ദി ഗാർഡിയനിൽ
- രചനകൾ Nora Ephron ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)