Jump to content

പഴംപൊരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴം പൊരി വറക്കുന്നു

കേരളത്തിന്റെ നാടൻ വിഭവങ്ങളിൽ ഒന്നാണ്‌ പഴംപൊരി. ഇംഗ്ലീഷിൽ Plantain Fritters. കേരളം കൂടാതെ ലോകത്തിന്റെ വിവിധഭാഗങ്ങളിലും പഴംപൊരി ഉണ്ടാക്കുന്നുണ്ടെങ്കിലും ദേശകാലവ്യത്യാസങ്ങളുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളിൽ ഈ പലഹാരത്തിന്‌ ഏത്തയ്ക്കാപ്പം, വാഴയ്ക്കാപ്പം, പഴം ബോളി എന്നൊക്കെ വിവിധ പേരുകളുണ്ട്.

തയ്യാറാക്കുന്ന വിധം

[തിരുത്തുക]
വറുത്തുകഴിഞ്ഞ പഴംപൊരി

നാലുമണിപ്പലഹാ‍രമായി അറിയപ്പെടുന്ന ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. നന്നായി വിളഞ്ഞ് പഴുത്ത നേന്ത്രപ്പഴമാണ് പൊരിയുടെ അടിസ്ഥാന ഘടകമായി വേണ്ടത്.

നേന്ത്രക്കായ തൊലി കളഞ്ഞ് മുഴുവനായോ രണ്ടായോ മൂന്നായോ നെടുകേ വിഭജിച്ചോ തയ്യാറാക്കി വച്ചിരിക്കുന്ന മൈദ മാവിന്റെ കൂട്ടിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കുന്നതാണ് പഴംപൊരി. കടലമാവും ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ പഴുക്കാത്ത കായയും തൊലിചീന്തി നെടുകേ വിഭജിച്ചു കടലമാവിൽ മുക്കി പൊരിക്കാറുണ്ട്. ഇത് ബജ്ജി എന്നറിയപ്പെടുന്നു.

പഴുക്കാത്ത കായ ചെറുതായി നുറുക്കി എണ്ണയിൽ വറുത്തെടുക്കുന്നതിനേയും പഴംപൊരി എന്ന് പറയാറുണ്ട്. വീടുകളിൽ ഉണ്ടാക്കുന്നതിൽ നിന്ന് അല്പം വ്യത്യസ്തമായാണ്‌ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത്. ഇവിടെ പഴം ആവിയിൽ പുഴുങ്ങിയ ശേഷമോ മറ്റോ ആണ്‌ വറുത്തെടുക്കുന്നത്.

ചിലർ പഴം പൊരിയുടെ മാവിൽ അല്പം അരിപ്പൊടിയും പഞ്ചസാരയും ജീരകവും ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് കലക്കാറുണ്ട്.




"https://ml.wikipedia.org/w/index.php?title=പഴംപൊരി&oldid=3955149" എന്ന താളിൽനിന്ന് ശേഖരിച്ചത്