പ്രെയിസ് ദ ലോർഡ്
ദൃശ്യരൂപം
പ്രെയിസ് ദ ലോർഡ് | |
---|---|
സംവിധാനം | ഷിബു ഗംഗാധരൻ |
നിർമ്മാണം | മനോജ് മേനോൻ (റീൽസ് മാജിക്ക്) |
രചന | സക്കറിയ (നോവലെറ്റ്:പ്രെയിസ് ദ ലോർഡ്) |
അഭിനേതാക്കൾ | |
റിലീസിങ് തീയതി | 2014 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഷിബു ഗംഗാധരന്റെ സംവിധാനത്തിൽ 2012-ൽ ചിത്രീകരണമാരംഭിക്കുന്ന മലയാളചലച്ചിത്രമാണ് പ്രെയിസ് ദ ലോർഡ്. ഷിബു ഗംഗാധരന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ജോയി എന്ന കർഷകനെ അവതരിപ്പിക്കുന്നത്. സക്കറിയ രചിച്ച പ്രെയിസ് ദ ലോർഡ് എന്ന നോവലെറ്റാണ് ചലച്ചിത്രരൂപം പ്രാപിക്കുന്നത്[1]. ടി.പി. ദേവരാജൻ ചിത്രത്തിനു തിരക്കഥ രചിക്കുന്നു[2].
ഇതിവൃത്തം
[തിരുത്തുക]കൃഷിയിൽ വ്യാപൃതനായി ജീവിക്കുന്ന പാലായിലെ ജോയിയെന്ന ധനിക കർഷകനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കൃഷിയിലുള്ള വ്യാപൃതി മൂലം പുറംലോകത്തെക്കുറിച്ച് ജോയിക്ക് വലിയ ധാരണകളില്ല. അവിചാരിതമായി ഒരു കമിതാക്കളെ കണ്ടുമുട്ടുന്നതിലൂടെ ജോയിയുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – ജോയി
അവലംബം
[തിരുത്തുക]- ↑ "സക്കറിയയുടെ കഥ സിനിമയാകുന്നു:'ദൈവത്തെ സ്തുതിക്കാൻ' മമ്മൂട്ടി". Archived from the original on 2012-06-27. Retrieved 2012-06-27.
- ↑ Mammootty plays a farmer in 'Praise the Lord' [പ്രവർത്തിക്കാത്ത കണ്ണി]