പർക്കിൻജീ ഫൈബർ
ദൃശ്യരൂപം
Purkinje fibers | |
---|---|
Isolated Heart conduction system showing purkinje fibers | |
The QRS complex is the large peak in the diagram at the bottom. | |
Dorlands/Elsevier | f_05/12361434 |
ഹൃദയത്തിന്റെ താഴത്തെ അറകളായ വെൻട്രിക്കിളുകൾ പരസ്പരം വേർതിരിക്കപ്പെടുന്ന ഭിത്തിയ്ക്കുള്ളിൽ കാണപ്പെടുന്ന പ്രത്യേകതരം ഹൃദയപേശീതന്തുക്കളാണ് പർക്കിൻജീ തന്തുക്കൾ. സ്വതന്ത്രനാഡീവ്യവസ്ഥയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഈ തന്തുക്കൾ വെൻട്രിക്കിളുകളുടെ ആന്തരഭിത്തിയിൽ നിന്നും രൂപപ്പെടുന്നു. പിന്നീട് ഇവ ഇടത് വലത് ശാഖകളായി പിരിഞ്ഞതിനുശേഷം വളരെ ചെറിയ ശാഖകളായി വെൻട്രിക്കിളുകളുടെ ഭിത്തിയിൽ വ്യാപിക്കുന്നു.
കണ്ടെത്തൽ
[തിരുത്തുക]ജോഹാനെസ് ഇവാൻജലിസ്റ്റ്സ് പർക്കിൻജി ആണ് ഇവടെ ആദ്യമായി കണ്ടെത്തിയത്.
ധർമ്മം
[തിരുത്തുക]ഏ. വി. നോഡിൽ നിന്നു പുറപ്പെടുന്ന ഈ തന്തുക്കൾ ഹൃദയസങ്കോചത്തിനാവശ്യമായ വൈദ്യുതി വെൻട്രിക്കിളുകളുടെ ഭിത്തിയിലെമ്പാടും എത്തിക്കുന്നു.