Jump to content

ബകം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബകം (Grus)
ബകം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ബകം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Gru
Genitive: Gruis
ഖഗോളരേഖാംശം: 22 h
അവനമനം: −47°
വിസ്തീർണ്ണം: 366 ചതുരശ്ര ഡിഗ്രി.
 (45th)
പ്രധാന
നക്ഷത്രങ്ങൾ:
7
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
28
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Gru (Al Na'ir)
 (+1.73m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Gliese 832
 (16.1 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ദക്ഷിണമീനം (Piscis Austrinus)
സൂക്ഷ്മദർശിനി (Microscopium)
സിന്ധു (Indus)
സാരംഗം (Tucana)
അറബിപക്ഷി (Phoenix)
ശില്പി (Sculptor)
അക്ഷാംശം +34° നും −34° നും ഇടയിൽ ദൃശ്യമാണ്‌
ഒക്ടോബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ദക്ഷിണമീനം നക്ഷത്രഗണത്തിന്റെ തെക്കായി സ്ഥിതിചെയ്യുന്ന നക്ഷത്രഗണമാണ് ബകം. കൊക്ക് എന്നാണിത് അറിയപ്പെടുന്നത്. 64 പ്രകാശ വർഷം അകലെയുള്ള അൽനയർ (കാന്തികമാനം 1.7) എന്ന നക്ഷത്രവും 280 പ്രകാശ വർഷം അകലെയുള്ള അൽധനാബ് എന്ന ചരനക്ഷത്രവും ഇതിലുണ്ട്. ഒക്ടോബറിൽ ഇതിനെ വ്യക്തമായി കാണാൻ കഴിയും

പീറ്റർ ഡിർക്‌സൂൺ കീസർ, ഫ്രെഡറിക് ഡി ഹൗട്ട്മാൻ എന്നിവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പെട്രസ് പ്ലാൻഷ്യസ് വിഭാവനം ചെയ്ത പന്ത്രണ്ട് രാശികളിൽ ഒന്നാണിത്. ഫ്രഞ്ച് പര്യവേക്ഷകനും ജ്യോതിശാസ്ത്രജ്ഞനുമായ നികൊളാസ് ലൂയി ദെ ലകലൈൽ 1756-ൽ ബേയർ നക്ഷത്രങ്ങൾക്ക് പദവി നൽകി. അവയിൽ ചിലത് മുമ്പ് അയൽ രാശിയായ ദക്ഷിണമീനംദക്ഷിണമീനത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. മയിൽ , അറബിപക്ഷി, സാരംഗം എന്നീ നക്ഷത്രസമൂഹങ്ങളെ മൊത്തത്തിൽ "തെക്കൻ പറവകൾ" എന്ന് വിളിക്കുന്നു.

നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ആൽഫ ഗ്രൂയിസ് അൽനൈർ എന്നും അറിയപ്പെടുന്നു. ഇത് 1.7 കാന്തിമാനമുള്ള നീല നക്ഷത്രമാണ്. ബീറ്റ ഗ്രൂയിസ് ഒരു ചുവപ്പുഭീമൻ ചരനക്ഷത്രമാണ്. ഇതിന്റെ കൂടിയ കാന്തിമാനം 2.3ഉം കുറഞ്ഞത് 2.0ഉം ആണ്. ആറ് നക്ഷത്ര വ്യവസ്ഥകൾക്ക് ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുവന്ന കുള്ളൻ ഗ്ലീസ് 832 ഒരു ഗ്രഹവ്യവസ്ഥയുള്ള, ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രങ്ങളിൽ ഒന്നാണ്. WASP-95-ന് രണ്ട് ദിവസം കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്ന ഗ്രഹമുണ്ട്. ബകത്തിൽ സ്പെയർ ടയർ നെബുല എന്നറിയപ്പെടുന്ന IC 5148 എന്ന പ്ലാനറ്ററി നെബുലയും ഗ്രുസ് ക്വാർട്ടറ്റ് എന്നറിയപ്പെടുന്ന നാല് ഇന്ററാക്ടിംഗ് ഗാലക്സികളുടെ ഒരു കൂട്ടവും ഉൾപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

ബകത്തിലെ നക്ഷത്രങ്ങൾ അയൽ രാശിയായ ദക്ഷിണമീനത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. ഗാമാ ഗ്രൂയിസ് മത്സ്യത്തിന്റെ വാലിന്റെ ഭാഗമായി ചിത്രീകരിച്ചു.[1] ഡച്ച് ജ്യോതിശാസ്ത്രജ്ഞനായ പെട്രസ് പ്ലാൻഷ്യസ് ആണ് ഈ നക്ഷത്രങ്ങളെ ആദ്യമായി ഒരു പ്രത്യേക നക്ഷത്രസമൂഹമായി നിർവചിച്ചത്. ഡച്ച് പര്യവേക്ഷകരായ പീറ്റർ ഡിർക്‌സൂൺ കീസർ, ഫ്രെഡറിക് ഡി ഹൗട്ട്മാൻ എന്നിവരുടെ തെക്കൻ ആകാശത്തിന്റെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി പന്ത്രണ്ട് പുതിയ നക്ഷത്രസമൂഹങ്ങൾ സൃഷ്ടിച്ചത് . 1598-ൽ ആംസ്റ്റർഡാമിൽ ജോഡോക്കസ് ഹോണ്ടിയസിനൊപ്പം പ്ലാൻഷ്യസ് പ്രസിദ്ധീകരിച്ച 35 സെന്റീമീറ്റർ വ്യാസമുള്ള ആകാശഗോളത്തിലാണ് ബകം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 1603-ലെ ജർമ്മൻ കാർട്ടോഗ്രാഫർ ജോഹാൻ ബേയറുടെ യുറനോമെട്രിയയിലാണ് ആകാശ അറ്റ്ലസിലെ അതിന്റെ ആദ്യ ചിത്രീകരണം.[2] അതേ വർഷം ഡച്ച് നാമമായ ഡെൻ റെയ്ഗർ എന്ന പേരിൽ ഡി ഹൗട്ട്മാൻ തന്റെ ദക്ഷിണ നക്ഷത്ര കാറ്റലോഗിലും ഉൾപ്പെടുത്തി. എന്നാൽ ബേയറാകട്ടെ പ്ലാൻഷ്യസിനെയും ഹോണ്ടിയസിനെയും പിന്തുടർന്നു.[1]

17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അരയന്നക്കൊക്ക് എന്ന അർത്ഥം വരുന്ന ഫീനികോപ്റ്റെറസ് എന്ന പേര് ഈ നക്ഷത്രസമൂഹത്തിന് ഉപയോഗിച്ചിരുന്നു. 1605-ലെ ലൈഡൻ യൂണിവേഴ്സിറ്റിയിലെ പോൾ മെരുളയുടെ Cosmographiae Generalis എന്ന കൃതിയിൽ ഈ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. 1625-ൽ ഡച്ച് ഗ്ലോബ് നിർമ്മാതാവായ പീറ്റർ വാൻ ഡെൻ കീറെ നിർമ്മിച്ച ഗ്ലോബിലും ഈ പേരാണുള്ളത്. ജ്യോതിശാസ്ത്രജ്ഞനായ ഇയാൻ റിഡ്പാത്ത്, ഈ രണ്ടു പേരുടെയും കൂടെ പ്രവർത്തിച്ചിരുന്ന പ്ലാൻഷ്യസിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം എന്നു പറയുകയുണ്ടായി.[1] ബകവും അതിന്റെ അടുത്തുള്ള നക്ഷത്രസമൂഹങ്ങളായ അറബിപക്ഷി, സാരംഗം, മയിൽ എന്നിവയെ മൊത്തത്തിൽ "തെക്കൻ പക്ഷികൾ" എന്ന് വിളിക്കുന്നു.[3]

ബകത്തിലെ നക്ഷത്രങ്ങൾ ചൈനയിൽ നിന്ന് കാണാൻ കഴിയാത്തത്ര തെക്ക് ആയിരുന്നു. ചൈനീസ് ജ്യോതിശാസ്ത്രത്തിൽ, ദക്ഷിണമീനത്തിലെ നക്ഷത്രങ്ങൾക്കൊപ്പം ഗാമ ഗ്രൂയിസും ലാംഡ ഗ്രൂയിസും ചേർത്ത് ടബിന്റെ ആകൃതിയിലുള്ള ബൈജ്യൂ ആസ്റ്ററിസത്തിൽ ഉൾപ്പെടുത്തി.[1]

സവിശേഷതകൾ

[തിരുത്തുക]
1742ൽ ജോഹാൻ ഡോപ്പൽമയറുടെ അറ്റ്ലസ് കോലെസ്റ്റിസിൽ ചിത്രീകരിച്ചിരിക്കുന്ന ബകം, ദക്ഷിണമീനം എന്നീ നക്ഷത്രസമൂഹങ്ങൾ.

വടക്ക് ദക്ഷിണമീനം വടക്ക് കിഴക്ക് ശിൽപി, കിഴക്ക് അറബിപക്ഷി, തെക്ക് സാരംഗം, തെക്ക് പടിഞ്ഞാറ് സിന്ധു, പടിഞ്ഞാറ് സൂക്ഷ്മദർശിനി എന്നിവയാണ് ബകത്തിന്റെ അതിർത്തി രാശികൾ. മൊത്തം ആകാശഭാഗത്തിന്റെ 366 ചതുരശ്ര ഡിഗ്രി ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ആധുനിക നക്ഷത്രരാശികളിൽ 45-ാം സ്ഥാനമാണ് ഇതിന്.[4] 1922-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച ചുരുക്കപ്പേര് "Gru" എന്നാണ്.[5] 1930-ൽ ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് ആണ് ഇതിന്റ് അതിരുകൾ നിർണ്ണയിച്ചത്. ആറ് വശങ്ങളാണ് ഇതിനുള്ളത്. ഖഗോളരേഖാംശം 21hനും 27.4mനും 23hനും 27.1mനും ഇടയിലും അവനമനം -36.31°ക്കും −56.39°ക്കും ഇടയിലാണ് ബകം നക്ഷത്രരാശി സ്ഥിതി ചെയ്യുന്നത്. 33°N അക്ഷാംശത്തിന് തെക്ക് നിന്നു നോക്കിയാൽ ഈ നക്ഷത്രരാശി പൂർണ്ണമോയും കാണാനാവുന്നതാണ്..[6]

നക്ഷത്രങ്ങൾ

[തിരുത്തുക]
നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന ബകം നക്ഷത്രരാശി

കീസറും ഡി ഹൗട്ട്മാനും ചേർന്ന് നക്ഷത്രരാശിയിലെ പന്ത്രണ്ട് നക്ഷത്രങ്ങക്ക് പേരുകൾ നൽകി.[7] ബയർ തന്റെ ചാർട്ടിൽ ബകം രാശിയെ ചിത്രീകരിച്ചു. പക്ഷേ അതിലെ നക്ഷത്രങ്ങൾക്ക് അദ്ദേഹം പേരുകൾ നൽകിയില്ല. ഫ്രഞ്ച് പര്യവേക്ഷകനും ജ്യോതിശാസ്ത്രജ്ഞനുമായ നികൊളാസ് ലൂയി ദെ ലകലൈൽ 1756-ൽ ആൽഫ മുതൽ ഫൈ വരെ പേരുകൾ നൽകി. 1879-ൽ, അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ ബെഞ്ചമിൻ ഗൗൾഡ് കാപ്പ, നു, ഒമിക്രൊൺ, ക്സൈ എന്നിവ ചേർത്തു. ഇവയെല്ലാം ലക്കയിൽ പട്ടികപ്പെടുത്തിയെങ്കിലും വളരെ മങ്ങിയതായതു കൊണ്ട് ബയർ പദവികൾ നൽകിയില്ല. ഇതേ കാരണം കൊണ്ട് ഗൗൾഡ് ലക്കയിലിന്റെ സിഗ്മയും ഉപേക്ഷിച്ചു.[8]

ബകത്തിൽ കുറെ ശോഭയുള്ള നക്ഷത്രങ്ങളുണ്ട്. ഇടത് ചിറകിനെ Representative ആൽഫ ഗ്രൂയിസ് ആണ്.[7] സ്പെക്ട്രൽ തരം B6V ഉള്ള ഈ നീല നക്ഷത്രം ഭൂമിയിൽ നിന്ന് 101 പ്രകാശവർഷം അകലെയാണുള്ളത്. ഇതിന്റെ കാന്തിമാനം 1.7 ആണ്. [9] തിളക്കമുള്ളത് എന്നർത്ഥം വരുന്ന അൽനൈർ എന്ന പേരും ഇതിനുണ്ട്. ബകം നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിത്. അൽനൈറിന് സൂര്യന്റെ 380 മടങ്ങ് തിളക്കവും 3 മടങ്ങ് വ്യാസവുമുണ്ട്.[10] ബീറ്റാ ഗ്രൂയിസ് അൽനൈറിന്റെ 5° പടിഞ്ഞാറ് സ്ഥിതി സ്ഥിതിചെയ്യുന്നു.[11] ടിയാക്കി എന്നു കൂടി അറിയപ്പെടുന്ന ഈ നക്ഷത്രം ബകത്തിന്റെ ഹൃദയമായാണ് കരുതുന്നത്.[7][12] സ്പെക്ട്രൽ തരം M5III ആയ ഒരു ചുവന്ന ഭീമൻനക്ഷത്രമാണ് ഇത്.[13] ഇതിന് 0.8 ജ്യോതിശാസ്ത്ര യൂണിറ്റ് (AU) വ്യാസമുണ്ട്. സൗരയൂഥത്തിൽ സ്ഥാപിക്കുകയാണെങ്കിൽ അത് ശുക്രന്റെ ഭ്രമണപഥം വരെ എത്തും. ഭൂമിയിൽ നിന്ന് ഏകദേശം 170 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. കുറഞ്ഞ കാന്തിമാനം 2.3 ഉം കൂടിയ കാന്തിമാനം 2.0 ഉം ഉള്ള ഒരു ചരനക്ഷത്രമാണിത്.[14]

നക്ഷത്രരാശിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ഗാമാ ഗ്രൂയിസ് ആണ് ബകത്തിന്റെ കണ്ണ്.[11] ഭൂമിയിൽ നിന്ന് 211 പ്രകാശവർഷം അകലെയുള്ള ഇതിന്റെ കാന്തിമാനം 3.0 ആണ്.[15] അൽ ധനാബ് എന്നും ഈ നക്ഷത്രം അറിയപ്പെടുന്നു.[12] അതിന്റെ കേന്ദ്രത്തിലെ ഹൈഡ്രജൻ സംയോജനം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. താപനില കുറയുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ നക്ഷത്രം ഇനി ഒരു ചുവപ്പു ഭീമനായി മാറും.[16]

ഡെൽറ്റ ഗ്രൂയിസ് ദൃശ്യ ഇരട്ടകളാണ്. ഡെൽറ്റ1, ഡെൽറ്റ2 എന്നിവ തമ്മിലുള്ള അകലം 45 ആർക്ക് മാത്രമാണ്.[11] ഡെൽറ്റ1 എന്ന മഞ്ഞ ഭീമന്റെ സ്പെക്ട്രൽ ടൈപ്പ് G7IIIഉം കാന്തിമാനം 4.0ഉം ഭൂമിയിൽ നിന്നുള്ള അകലം 309 പ്രകാശവർഷവും ആണ്.[17] അതിന് കാന്തിമാനം 12 ഉള്ള ഒരു ഓറഞ്ച് കുള്ളൻ കൂട്ടാളിയും ഉണ്ട്.[18] കാന്തിമാനം 3.99 നും 4.2 നും ഇടയിലുള്ള സെമിറെഗുലർ വേരിയബിൾ നക്ഷത്രമാണ് ഡെൽറ്റ2. ഈ ചുവപ്പു ഭീമന്റെ സ്പെക്ട്രൽ ടൈപ്പ് M4.5III ആണ്.[19] ഇത് ഭൂമിയിൽ നിന്ന് 325 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. ഇതിന് സൂര്യന്റെ 3 മടങ്ങ് പിണ്ഡവും 135 മടങ്ങ് വ്യാസവുമുണ്ട്.[18] Mu1 ഉം Mu2 ഉം ചേർന്ന മു ഗ്രൂയിസും ഒരു ദൃശ്യഇരട്ടയാണ്. രണ്ട് നക്ഷത്രങ്ങളും സ്പെക്ട്രൽ തരം G8III ആയ മഞ്ഞ ഭീമൻമാരാണ്. സൂര്യന്റെ 2.5 മടങ്ങ് പിണ്ഡമുണ്ട്. ഉപരിതല താപനില ഏകദേശം 4900 K ആണ്.[20] ഭൂമിയിൽ നിന്ന് 275 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇവയുടെ കൂടിയ കാന്തിമാനം 4.8 ആണ്.[21] പൈ ഗ്രൂയിസ് ഒരു ദൃശ്യഇരട്ടയായ ചരനക്ഷത്രമാണ്. പൈ1 സ്പെക്ട്രൽ തരം S5 ആയ സെമി-റെഗുലർ ചുവപ്പു ഭീമനാണ്. 191 ദിവസം കൊണ്ട് 5.31 മുതൽ 7.01 വരെ കാന്തിമാനത്തിൽ വ്യത്യാസം വരുന്നു.[22] ഇത് ഭൂമിയിൽ നിന്ന് 532 പ്രകാശവർഷം അകലെയാണുള്ളത്. [23] ഇതിന് പ്രത്യക്ഷ കാന്തിമാനം 10.9 ഉള്ള ഒരു സഹചാരി നക്ഷത്രമുണ്ട്. ഇത് സ്പെക്ട്രൽ തരം G0V ആയ മഞ്ഞ നിറത്തിലുള്ള മുഖ്യധാരാ നക്ഷത്രമാണ്.[24] ഭൂമിയിൽ നിന്ന് ഏകദേശം 130 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സ്പെക്ട്രൽ തരം F3III-IV ആയ ഒരു ഭീമൻ നക്ഷത്രമാണ് പൈ2.[25] ഇതിന്റെ കാന്തിമാനം 5.6 ആണ്.[26] വലതുഭാഗത്തുള്ള ചിറകാണ് തീറ്റ ഗ്രൂയിസ്.[7] ഇതും ഒരു ഇരട്ട നക്ഷത്രമാണ്.[11]

ദൃശ്യകാന്തിമാനം 12.3 ഉള്ള ഒരു ദ്വന്ദ്വനക്ഷത്രമാണ് RZ ഗ്രൂയിസ്. ഇടയ്ക്കിടെ ഇതിന്റെ കാന്തിമാനം 13.4 വരെ കുറയാറുണ്ട്. ഒരു വെളുത്ത കുള്ളനും ഒരു മുഖ്യധാരാ നക്ഷത്രവും ചേർന്നതാണിത്. ഏകദേശം 8.5 മുതൽ 10 മണിക്കൂർ വരെ എടുത്താണ് ഇവ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. ഇത് കാറ്റക്ലിസ്മിക് ചരനക്ഷത്രങ്ങളുടെ UX ഉർസാ മെജോറിസ് എന്ന ഉപഗ്രൂപ്പിൽ പെടുന്നു. അവിടെ ദാതാവായ നക്ഷത്രത്തിൽ നിന്നുള്ള വസ്തുക്കൾ വെളുത്ത കുള്ളനിലേക്ക് ആകർഷിക്കപ്പെടുന്നു. ഇത് ഈ നക്ഷത്രങ്ങൾക്കു പുറത്ത് ഒരു അക്രിഷൻ ഡിസ്ക് രൂപപ്പെടുത്തുന്നു.ചെയ്യുന്നു. ദാതാവയ നക്ഷത്രത്തിന്റെ സ്പെക്ട്രൽ തരം F5V ആണെന്ന് അറിയാമെങ്കിലും ഈ നക്ഷത്രവ്യവസ്ഥയെ കുറിച്ച് അധികമൊന്നും അറിയാനായിട്ടില്ല.[27][28] ഈ നക്ഷത്രങ്ങൾക്ക് നോവകളോട് വളരെ സാമ്യമുള്ള സ്പെക്ട്രയുണ്ട്. എന്നാൽ അവ പൊട്ടിത്തെറിച്ചതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല. സിഇ ഗ്രൂയിസ് (ഗ്രൂസ് വി-1 എന്നും അറിയപ്പെടുന്നു) ഒരു ഇരട്ടനക്ഷത്രമാണ്. ഇവ തമ്മിൽ ടൈഡൽ ലോക്കിലാണ്. ദാതാവിന്റെ നക്ഷത്രത്തിൽ നിന്നുള്ള വസ്തുക്കൾ വെളുത്ത കുള്ളന് ചുറ്റും ഒരു അക്രിഷൻ ഡിസ്ക് ഉണ്ടാക്കുന്നില്ല, മറിച്ച് അതിലേക്ക് നേരിട്ട് ഒഴുകുകയാണ് ചെയ്യുന്നത്.[29]


ആറ് നക്ഷത്ര വ്യവസ്ഥകൾക്ക് ഗ്രഹങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. ടൗ1 ഗ്രൂയിസ് 106 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന 6.0 കാന്തിമാനമുള്ള ഒരു മഞ്ഞ നക്ഷത്രമാണ്.[30] 2002-ൽ ഈ നക്ഷത്രത്തിന് ഒരു ഗ്രഹം ഉണ്ടെന്ന് കണ്ടെത്തി.[31] HD 215456 , HD 213240 , WASP-95 എന്നിവ യഥാക്രമം രണ്ട് ഗ്രഹങ്ങൾ വീതമുള്ളതായി കണ്ടെത്തിയ സൂര്യനെപ്പോലെയുള്ള മഞ്ഞ നക്ഷത്രങ്ങളാണ്.[32] WASP-95b- രണ്ട് ദിവസം കൊണ്ടാണ് ഒരു പരിക്രമണം പൂർത്തിയാക്കുന്നത്.[33] ഗ്ലീസ് 832 സ്പെക്ട്രൽ തരം M1.5V അയ ഒരു ചുവന്ന കുള്ളൻ ആണ്. 16.1 പ്രകാശവർഷം മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇതിന്റെ ദൃശ്യകാന്തിമാനം 8.66 ആണ്. ഇതിന് വ്യാഴത്തെപ്പോലെയുള്ള ഒരു ഗ്രഹം— Gliese 832 b — ഉള്ളതായി 2008-ൽ കണ്ടെത്തി. 9.4±0.4 വർഷമാണ് ഇതിന്റെ പരിക്രമണ കാലം.[34] WISE 2220−3628 സ്പെക്ട്രൽ തരം Y അയ ഒരു തവിട്ട് കുള്ളനാണ്. ഏറ്റവും തണുത്ത നക്ഷത്രങ്ങളിലൊന്നാണ് ഇത്. ഭൂമിയിൽ നിന്ന് ഏകദേശം 26 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.[35]

2019 ജൂലൈയിൽ, ജ്യോതിശാസ്ത്രജ്ഞർ S5-HVS1 എന്ന നക്ഷത്രം 1,755 km/s (3,930,000 mph) വേഗതയിൽ സഞ്ചരിക്കുന്നതായി റിപ്പോർട്ടു ചെയ്‌തു. ഇതുവരെ കണ്ടെത്തിയതിൽ എറ്റവും വേഗതയുള്ള നക്ഷത്രമാണ് ഇത്. ഭൂമിയിൽ നിന്ന് ഏകദേശം 29,000 പ്രകാശവർഷം അകലെ ബകം നക്ഷത്രരാശിയിലാണ് ഈ നക്ഷത്രം ഉള്ളത്. താരാപഥത്തിന്റെ മധ്യഭാഗത്തുള്ള സജിറ്റാറിയസ് A* എന്ന അതിബൃഹത്തായ തമോദ്വാരമായുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമായി ക്ഷീരപഥത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചു പോകുന്നതായിരിക്കാം എന്നു കരുതുന്നു. [36][37][38][39]

വിദൂരാകാശവസ്തുക്കൾ

[തിരുത്തുക]
IC 5148

സ്പെയർ-ടയർ നെബുല എന്ന് വിളിപ്പേരുള്ള[40] IC 5148 ലാംഡ ഗ്രൂയിസിന് ഏകദേശം ഒരു ഡിഗ്രി പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു പ്ലാനറ്ററി നെബുലയാണ്.[41] ഭൂമിയിൽ നിന്നും ഏകദേശം 3000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇത് സെക്കൻഡിൽ 50 കിലോമീറ്റർ വേഗത്തിലാണ് വികസിക്കുന്നത്. അതിവേഗത്തിൽ വികാസിക്കുന്ന നെബുലകളിൽ ഒന്നാണിത്.[40]

തീറ്റ ഗ്രൂയിസിന്റെ വടക്കുകിഴക്ക് ഗ്രുസ് ക്വാർട്ടറ്റ് എന്നറിയപ്പെടുന്ന നാല് ഇന്ററാക്ടിംഗ് ഗാലക്സികളുണ്ട്.[42] NGC 7552, NGC 7590, NGC 7599, NGC 7582 എന്നിവയാണ് ഈ ഗാലക്സികൾ.[43] 10 ആർക് മിനിറ്റ് വ്യാസത്തിനുള്ളിൽ കാണുന്ന അവസാനത്തെ മൂന്ന് ഗാലക്സികളെ "ഗ്രൂസ് ട്രിപ്പിൾ" എന്ന് വിളിക്കുന്നു. നാലെണ്ണവും ഐസി 1459 ഗ്രൂസ് ഗ്രൂപ്പ് എന്ന് വിളിക്കപ്പെടുന്ന ഒരു വലിയ ഗാലക്സി ഗ്രൂപ്പിന്റെ ഭാഗമാണ്.[44] ദക്ഷിണമീനത്തിന്റെ അതിർത്തിയോടു ചേർന്നു കിടക്കുന്ന IC 1459 E3 എന്ന പ്രത്യേക വിഭാഗത്തിൽ പെടുന്ന ഒരു ഭീമൻ ദീർഘവൃത്താകാരഗാലക്സിയാണ്.[41] ഇതിന് ദ്രുതഗതിയിൽ വിപരീതദിശയിൽ കറങ്ങുന്ന നക്ഷത്രകാമ്പുണ്ട്.[45] ഭൂമിയിൽ നിന്നും ഏകദേശം 80 ദശലക്ഷം പ്രകാശവർഷം അകലെയുള്ള[41] ഇതിന്റെ ദൃശ്യകാന്തിമാനം 11.9 ആണ്.[46]

10.4 ദൃശ്യകാന്തിമാനമുള്ള ഒരു ബാർഡ് സർപ്പിള ഗാലക്സിയാണ് NGC 7424.[47] ഇത് ഗ്രുസ് ട്രിപ്പിലെറ്റിന് 4 ഡിഗ്രി പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു.[41] ഭൂമിയിൽ നിന്ന് ഏകദേശം 37.5 ദശലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇതിന് 1,00,000 പ്രകാശവർഷം വ്യാസമുണ്ട്. വ്യക്തമായി കാണാനാവുന്ന സർപ്പിളകരങ്ങൾ ക്ഷീരപഥത്തോട് സാമ്യമുള്ളതാണ്.[48] രണ്ട് അതിതീവ്ര എക്സ്-റേ ഉറവിടങ്ങളും ഒരു സൂപ്പർനോവയും (SN 2001ig) NGC 7424-ൽ ഉണ്ട്.[49]

അൽനേയറിന് സമീപം സ്ഥിതി ചെയ്യുന്ന NGC 7213[41] ഭൂമിയിൽ നിന്ന് ഏകദേശം 71.7 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഒരു സെയ്ഫെർട്ട് ഗാലക്സിയാണ്.[50] ഇതിന് 12.1 ദൃശ്യകാന്തിമാനമുണ്ട്.[51] ഇത് ഒരു കൂട്ടിയിടിക്കുോ ലയനത്തിനോ വിധേയമായതായി കരുതുന്നതിനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.[50] ഇത് പത്ത് ഗാലക്സികളടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ഭാഗമാണ്.[52]

1834 ഒക്ടോബറിൽ പ്രതീക്ഷാ മുനമ്പിൽ നടത്തിയ നിരീക്ഷണത്തിനിടെ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ ജോൺ ഹെർഷെൽ കണ്ടെത്തിയ ഒരു സർപ്പിള ഗാലക്സിയാണ് NGC 7410. ഭൂമിയിൽ നിന്ന് ഏകദേശം 1220 ലക്ഷം പ്രകാശവർഷം അകലെയുള്ള ഇതിന്റെ കാന്തിമാനം 11.7 ആണ്.[44]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Ridpath, Ian. "Grus". Star Tales. self-published. Retrieved 8 February 2014.
  2. Ridpath, Ian. "Bayer's Southern Star Chart". Star Tales. self-published. Retrieved 18 August 2013.
  3. Moore, Patrick (2000). Exploring the Night Sky with Binoculars. Cambridge, United Kingdom: Cambridge University Press. p. 48. ISBN 978-0-521-79390-2.
  4. Bagnall, Philip M. (2012). The Star Atlas Companion: What You Need to Know about the Constellations. New York, New York: Springer. p. 232. ISBN 978-1-4614-0830-7.
  5. Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. 30: 469. Bibcode:1922PA.....30..469R.
  6. Ridpath, Ian. "Constellations: Andromeda–Indus". Star Tales. self-published. Retrieved 1 April 2014.
  7. 7.0 7.1 7.2 7.3 Knobel, Edward B. (1917). "On Frederick de Houtman's Catalogue of Southern Stars, and the Origin of the Southern Constellations". Monthly Notices of the Royal Astronomical Society. 77 (5): 414–32 [430]. Bibcode:1917MNRAS..77..414K. doi:10.1093/mnras/77.5.414.
  8. Wagman, Morton (2003). Lost Stars: Lost, Missing and Troublesome Stars from the Catalogues of Johannes Bayer, Nicholas Louis de Lacaille, John Flamsteed, and Sundry Others. Blacksburg, Virginia: The McDonald & Woodward Publishing Company. pp. 360–62. ISBN 978-0-939923-78-6.
  9. "Alpha Gruis – High Proper-motion Star". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 1 December 2013.
  10. Kaler, James B. "Al Nair". Stars. University of Illinois. Retrieved 1 December 2013.
  11. 11.0 11.1 11.2 11.3 Motz, Lloyd; Nathanson, Carol (1991). The Constellations: An Enthusiast's Guide to the Night Sky. London, United Kingdom: Aurum Press. p. 370. ISBN 978-1-85410-088-7.
  12. 12.0 12.1 "Naming Stars". IAU.org. Retrieved 30 July 2018.
  13. "Beta Gruis – Pulsating Variable Star". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 1 December 2013.
  14. Kaler, James B. "Beta Gruis". Stars. University of Illinois. Retrieved 1 December 2013.
  15. "Gamma Gruis". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 4 December 2013.
  16. Kaler, James B. "Al Dhanab". Stars. University of Illinois. Retrieved 4 December 2013.
  17. "HR 8556 – Star in double system". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 19 January 2014.
  18. 18.0 18.1 Kaler, James B. "Delta Gruis". Stars. University of Illinois. Retrieved 26 January 2014.
  19. Watson, Christopher (25 August 2009). "Delta 2 Gruis". AAVSO Website. American Association of Variable Star Observers. Retrieved 18 January 2014.
  20. Kaler, James B. "Mu Gruis". Stars. University of Illinois. Retrieved 26 January 2014.
  21. "HR 8486". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 19 January 2014.
  22. Otero, Sebastian Alberto (20 June 2011). "Pi 1 Gruis". AAVSO Website. American Association of Variable Star Observers. Retrieved 19 January 2014.
  23. "Pi1 Gruis – S Star". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 19 January 2014.
  24. Sacuto, S.; Jorissen, A.; Cruzalèbes, P.; Chesneau, O.; Ohnaka, K.; Quirrenbach, A.; Lopez, B. (2008). "The close circumstellar environment of the semi-regular S-type star π 1 Gruis" (PDF). Astronomy & Astrophysics. 482 (2): 561–74. arXiv:0803.3077. Bibcode:2008A&A...482..561S. doi:10.1051/0004-6361:20078306. S2CID 14085392. Archived (PDF) from the original on 2011-05-13.
  25. "LTT 8994 – High proper-motion Star". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 19 January 2014.
  26. Ridpath & Tirion 2001, പുറങ്ങൾ. 152–53.
  27. Bisol, Alexandra C.; Godon, Patrick; Sion, Edward M. (2012). "Far Ultraviolet Spectroscopy of Three Long Period Nova-Like Variables". Publications of the Astronomical Society of the Pacific. 124 (912): 158–63. arXiv:1112.3711. Bibcode:2012PASP..124..158B. doi:10.1086/664464. S2CID 116536811.
  28. Stickland, D.J.; Kelly, B.D.; Cooke, J.A.; Coulson, I.; Engelbrecht, C.; Kilkenny, D. (1984). "RZ Gru – A UX UMa 'disc star'". Monthly Notices of the Royal Astronomical Society. 206 (4): 819–31. Bibcode:1984MNRAS.206..819S. doi:10.1093/mnras/206.4.819.
  29. Ramsay, Gavin; Cropper, Mark (2002). "First X-ray Observations of the Polar CE Gru". Monthly Notices of the Royal Astronomical Society. 335 (4): 918–22. arXiv:astro-ph/0205102. Bibcode:2002MNRAS.335..918R. doi:10.1046/j.1365-8711.2002.05666.x. S2CID 8460918.{{cite journal}}: CS1 maint: unflagged free DOI (link)
  30. "Tau1 Gruis -- High proper-motion Star". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 11 February 2014.
  31. Jones, R. Paul; Butler, Hugh R. A.; Tinney, C. G.; Marcy, Geoffrey W.; Penny, Alan J.; McCarthy, Chris; Carter, Brad D. (2003). "An Exoplanet in Orbit around τ1 Gruis". Monthly Notices of the Royal Astronomical Society. 341 (3): 948–52. arXiv:astro-ph/0209302. Bibcode:2003MNRAS.341..948J. doi:10.1046/j.1365-8711.2003.06481.x. S2CID 1575040.{{cite journal}}: CS1 maint: unflagged free DOI (link)
  32. Mayor, M.; Marmier, M.; Lovis, C.; Udry, S.; Ségransan, D.; Pepe, F.; Benz, W.; Bertaux, J.-L. et al. (2011). "The HARPS Search for Southern Extra-solar Planets XXXIV. Occurrence, Mass Distribution and Orbital Properties of Super-Earths and Neptune-mass Planets". arΧiv: 1109.2497 [astro-ph.EP]. 
  33. Hellier, Coel; Anderson, D.R.; Collier Cameron, A.; Delrez, L.; Gillon, M.; Jehin, E.; Lendl, M.; Maxted, P.F.L.; Pepe, F.; Pollacco, D.; Queloz, D.; Segransan, D.; Smalley, B.; Smith, A.M.S.; Southworth, J.; Triaud, A.H.M.J.; Udry, S.; West, R.G. (2014). "Transiting Hot Jupiters from WASP-South, Euler and TRAPPIST: WASP-95b to WASP-101b". Monthly Notices of the Royal Astronomical Society. 440 (3): 1982–92. arXiv:1310.5630. Bibcode:2014MNRAS.440.1982H. doi:10.1093/mnras/stu410. S2CID 54977201.{{cite journal}}: CS1 maint: unflagged free DOI (link)
  34. Bailey, J.; Butler, R.P.; Tinney, C.G.; Jones, H.R.A.; O'Toole, S.; Carter, B.D.; Marcy, G. W. (2009). "A Jupiter-like Planet Orbiting the Nearby M Dwarf GJ832". The Astrophysical Journal. 690 (1): 743–47. arXiv:0809.0172. Bibcode:2009ApJ...690..743B. doi:10.1088/0004-637X/690/1/743. S2CID 17172233.
  35. Kirkpatrick, J. Davy; Gelino, Christopher R.; Cushing, Michael C.; Mace, Gregory N.; Griffith, Roger L.; Skrutskie, Michael F.; Marsh, Kenneth A.; Wright, Edward L.; Eisenhardt, Peter R.; McLean, Ian S.; Mainzer, Amy K.; Burgasser, Adam J.; Tinney, Chris G.; Parker, Stephen; Salter, Graeme (2012). "Further Defining Spectral Type "Y" and Exploring the Low-mass End of the Field Brown Dwarf Mass Function". The Astrophysical Journal. 753 (2): 156. arXiv:1205.2122. Bibcode:2012ApJ...753..156K. doi:10.1088/0004-637X/753/2/156. S2CID 119279752.
  36. Overbye, Dennis (14 November 2019). "A Black Hole Threw a Star Out of the Milky Way Galaxy - So long, S5-HVS1, we hardly knew you". The New York Times. Archived from the original on 2022-01-02. Retrieved 18 November 2019.
  37. Koposov, Sergey E.; et al. (11 November 2019). "Discovery of a nearby 1700 km/s star ejected from the Milky Way by Sgr A*". Monthly Notices of the Royal Astronomical Society. arXiv:1907.11725. doi:10.1093/mnras/stz3081. S2CID 198968336.{{cite journal}}: CS1 maint: unflagged free DOI (link)
  38. Starr, Michelle (31 July 2019). "Bizarre Star Found Hurtling Out of Our Galaxy Centre Is Fastest of Its Kind Ever Seen". ScienceAlert.com. Retrieved 18 November 2019.
  39. Irving, Michael (13 November 2019). "Fastest star ever found is being flicked out of the Milky Way". NewAtlas.com. Retrieved 18 November 2019.
  40. 40.0 40.1 ESO (2012). "From Cosmic Spare Tyre to Ethereal Blossom". Picture of the Week. European Southern Observatory. Retrieved 6 February 2014.
  41. 41.0 41.1 41.2 41.3 41.4 Streicher, Magda (December 2010). "Grus—An Elegant Starry Bird" (PDF). Deepsky Delights. The Astronomical Society of Southern Africa. pp. 56–59. Retrieved 7 February 2014.
  42. Bakich, Michael E. (2010). 1,001 Celestial Wonders to See Before You Die. New York, New York: Springer Science+Business Media, LLC. p. 334. ISBN 978-1-4419-1777-5.
  43. Koribalski, Bärbel (1996). "The Grus-Quartet". Retrieved 28 January 2014.
  44. 44.0 44.1 O'Meara, Stephen James (2013). Deep Sky Companions: Southern Gems. New York, New York: Cambridge University Press. pp. 418–26. ISBN 978-1-107-01501-2.
  45. Verdoes Kleijn, Gijs A.; van der Marel, Roeland P.; Carollo, C. Marcella; de Zeeuw, P. Tim (2000). "The Black Hole in IC 1459 from Hubble Space Telescope Observations of the Ionized Gas Disk". The Astronomical Journal. 120 (3): 1221–37. arXiv:astro-ph/0003433. Bibcode:2000AJ....120.1221V. doi:10.1086/301524.
  46. "IC 1459 – LINER-type Active Galaxy Nucleus". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 7 February 2014.
  47. "NGC 7424 – Galaxy in Group of Galaxies". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 4 February 2014.
  48. Nemiroff, R.; Bonnell, J., eds. (8 January 2013). "Grand Spiral Galaxy NGC 7424". Astronomy Picture of the Day. NASA. Retrieved 4 February 2014. {{cite web}}: Cite has empty unknown parameter: |last-author-amp= (help)
  49. Soria, R.; Kuncic, Z.; Broderick, J. W.; Ryder, S. D. (2006). "Multiband Study of NGC 7424 and its Two Newly-discovered ULXs". Monthly Notices of the Royal Astronomical Society. 370 (4): 1666–76. arXiv:astro-ph/0606080. Bibcode:2006MNRAS.370.1666S. doi:10.1111/j.1365-2966.2006.10629.x. S2CID 17098189.{{cite journal}}: CS1 maint: unflagged free DOI (link)
  50. 50.0 50.1 Hameed, Salman; Blank, David L.; Young, Lisa M.; Devereux, Nick (2001). "The Discovery of a Giant Hα Filament in NGC 7213" (PDF). The Astrophysical Journal. 546 (2): L97–L100. arXiv:astro-ph/0011208. Bibcode:2001ApJ...546L..97H. doi:10.1086/318865. S2CID 2657286. Archived (PDF) from the original on 2021-02-24.
  51. "NGC 7213 – Type 1 Seyfert Galaxy". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 5 February 2014.
  52. Fouque, P.; Proust, D.; Quintana, H.; Ramirez, A. (1993). "Dynamics of the Pavo-Indus and Grus Clouds of Galaxies". Astronomy and Astrophysics Supplement Series. 100 (3): 493–500. Bibcode:1993A&AS..100..493F.


"https://ml.wikipedia.org/w/index.php?title=ബകം_(നക്ഷത്രരാശി)&oldid=3966853" എന്ന താളിൽനിന്ന് ശേഖരിച്ചത്