ബാലവേല
ശൈശവത്തെ നിഷേധിക്കുന്ന തരത്തിലും സാധാരണ വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തിലും കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹ്യവും ധാർമ്മികവുമായ വളർച്ചയ്ക്ക് ദോഷകരവും അപകടകരവുമായ വിധത്തിലും അവരെ ഏതെങ്കിലും തരത്തിലുള്ള ജോലികളിലേർപ്പെടുത്തുന്നതിനെയാണ് ബാലവേല എന്നുപറയുന്നത്.[1]ബാലവേല ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. ബാലവേല അനവധി രാജ്യാന്തര സംഘടനകളാലും വിവിധ രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളാലും ചൂഷണ രീതിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും നിരോധിക്കപ്പെട്ടതുമാണ്.[2] ലോകമെമ്പാടുമുള്ള നിയമനിർമ്മാണത്തിലൂടെ അത്തരം ചൂഷണം നിരോധിച്ചിരിക്കുന്നു.[3][4] ഈ നിയമങ്ങൾ കുട്ടികളുടെ എല്ലാ ജോലികളെയും ബാലവേലയായി കണക്കാക്കുന്നില്ല. ബാല കലാകാരന്മാരുടെ ജോലി, കുടുംബ ചുമതലകൾ, മേൽനോട്ട പരിശീലനം, ആമിഷ് കുട്ടികൾ പരിശീലിക്കുന്ന ചില തരത്തിലുള്ള ബാലവേല എന്നിവ ബാലവേലയായി കണക്കാക്കാത്തവയിൽ ഉൾപ്പെടുന്നു.[5][6][7]
അവലംബം
[തിരുത്തുക]- ↑ "എന്താണ് ബാലവേല?". ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ. 2012.
- ↑ "ഇന്റർ നാഷണൽ ആൻഡ് നാഷണൽ ലെജിസ്ലേഷൻ - ചൈൽഡ് ലേബർ". ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ. 2011.
- ↑ "United Nations Convention on the Rights of the Child", SpringerReference, Springer-Verlag, retrieved 2019-08-02
- ↑ "International and national legislation - Child Labour". International Labour Organization. 2011.
- ↑ "Labour laws - An Amish exception". The Economist. 5 February 2004.
- ↑ Larsen, P.B. Indigenous and tribal children: assessing child labour and education challenges. International Programme on the Elimination of Child Labour (IPEC), International Labour Office.
- ↑ "Council Directive 94/33/EC of 22 June 1994 on child labour". EUR-Lex. 2008.