ബിംബവാദം
ദൃശ്യരൂപം
കാവ്യാർത്ഥത്തെ വാക്കുകളിലുപരിയായി ബിംബകല്പനകളിലൂടെ സ്വയം പൂർണ്ണമാക്കുന്ന സമ്പ്രദായമാണ് ബിംബവാദം അഥവാ ഇമേജിസം. പ്രമേയത്തിലുപരി പ്രതിപാദനരീതിയ്ക്കു പ്രാധാന്യം നല്കുന്നു ഇമേജിസം. ഉചിതമായ ബിംബങ്ങളുടെ സഹായത്തോടെ കവിതയിലെ ആശയം സ്ഫുരിപ്പിക്കുന്നതിനും അനുവാചകനിൽ അനുഭൂതിയുളവാക്കുന്നതിനും കഴിയും എന്ന ആശയം. വാക്കുകളുടെ ധാരാളിത്തത്തിൽ നിന്നും മിതമായ അവതരണത്തിലേക്കു കവിതയെ പ്രതിഷ്ഠിക്കേണ്ടതുണ്ട് എന്ന് ഇമേജിസത്തിന്റെ വക്താക്കൾ കരുതുന്നു. ബിംബങ്ങൾ വൈയക്തികമായിരിക്കും. അത് ആസ്വാദകന് എളുപ്പത്തിൽ മനസ്സിയായിക്കൊള്ളണം എന്നില്ല.