Jump to content

മദർ ആഞ്ജലിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദർ

മേരി ആഞ്ജലിക്ക
മദർ ആഞ്ജലിക്ക
ജനനം
Rita Antoinette Rizzo

ഏപ്രിൽ 20, 1923
Canton, Ohio, അമേരിക്കൻ ഐക്യനാടുകൾ
മരണംമാർച്ച് 27, 2016(2016-03-27) (പ്രായം 92)
മരണ കാരണംമസ്തിഷ്കാഘാതം
മറ്റ് പേരുകൾസിസ്റ്റർ ആഞ്ജലിക്ക
പൗരത്വംഅമേരിക്കൻ
തൊഴിൽകന്യാസ്ത്രീ
സജീവ കാലം1970–2001
ടെലിവിഷൻഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്വർക്ക്
മാതാപിതാക്ക(ൾ)ജോൺ, Mae Helen Rizzo

ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശൃംഖലയായി കരുതപ്പെടുന്ന ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ (ഇ.ഡബ്യു.ടി.എൻ.) സ്ഥപകയായിരുന്നയാളാണ് റീത്ത റിസോ എന്ന മദർ ആഞ്ജലിക്ക. ഇതിൽ മദർ ആഞ്ജലിക്ക ലൈവ് എന്ന പരിപാടി അവർ സ്വയം അവതരിപ്പിച്ചിരുന്നു. ഇന്ന് ഈ നെറ്റ്വർക്കിന് 145 രാജ്യങ്ങളിലായി 11 ചാനലുകളും റേഡിയോ നിലയങ്ങളും പത്രങ്ങളും ഉണ്ട്. 21ആം വയസ്സിൽ സന്ന്യസ്തവ്രതം സ്വീകരിച്ചത്. [1] 2009ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വൈദികരല്ലാത്തവർക്കു കത്തോലിക്കാ സഭ നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ക്രോസ് ഓഫ് ഓണർ നല്കികൊണ്ട് മദർ ആഞ്ജലിക്കയെ ആദരിച്ചു.[2]

ബാല്യകാലത്തുണ്ടായ ഒരു അത്ഭുത രോഗശമനത്തെ തുടർന്നാണ് ആഞ്ചലിക്ക, ക്രിസ്തുവിന്റെ മണവാട്ടിയായി ജീവിക്കാൻ തീരുമാനിച്ചത്. EWTN- ലെ തീവ്രമായ സുവിശേഷ വേലയിലൂടെ, സ്വജീവിതം അവർ ക്രിസ്തുവിന് സമർപ്പിച്ചു. സിസ്റ്ററിൻറെ തീവ്രമായ ആത്മീയാനുഭവമാണ്, വെറും ഒരു ഗാരേജിനെ നിത്യമായ വചനത്തിന്റെ ടെലിവിഷൻ സ്റ്റുഡിയോ (EWTN) ആക്കി രൂപപരിണാമം വരുത്തിയത്.

അമേരിക്കയിലെ, ബിർമിംഹാമിനടുത്തുള്ള ദിവ്യകാരുണ്യ ദേവാലയത്തിൽ നടന്ന സംസ്ക്കാര ശുശ്രൂഷയിൽ രണ്ടായിരത്തോളം ആളുകളാണ് അന്ൻ പങ്കെടുത്തത്. നിത്യതയിലേക്ക് യാത്രയാകുമ്പോൾ മദർ ആഞ്ചലിക്കയ്ക്ക് 92 വയസായിരുന്നു പ്രായം.

അവലംബങ്ങൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-21. Retrieved 2016-03-29.
  2. http://www.nbcnews.com/news/us-news/mother-angelica-founder-catholic-network-ewtn-dies-92-n546376

3. http://pravachakasabdam.com/index.php/site/news/4514

4. http://pravachakasabdam.com/index.php/site/news/1073

4. https://marianpathram.com/

"https://ml.wikipedia.org/w/index.php?title=മദർ_ആഞ്ജലിക്ക&oldid=3798949" എന്ന താളിൽനിന്ന് ശേഖരിച്ചത്