മാലാഖ
മതപരമായ വീക്ഷണത്തിൽ അസാധാരണമായ കഴിവുകളോടുകൂടിയ ഒരു ദൈവ സൃഷ്ടിയാണ് മാലാഖ. മാലാഖമാർ ദൈവത്തിന്റെ ദൂതനായി പ്രവർത്തിക്കുന്നതായി ഹീബ്രു, ക്രിസ്ത്യൻ ബൈബിളുകളിൽ പരാമർശിക്കുന്നു. മാലാഖ എന്ന മലയാളം വാക്ക് ܡܠܐܟܐ (malakha)എന്ന അരാമിക് വാക്കിൽ നിന്നാണ് ഉണ്ടായതാണ്.(ബഹുവചനം: മാലാഖമാർ). ഇസ്ലാം, ജൂത മത ഗ്രന്ഥങ്ങളിൽ ഇവയെ മലക്ക് എന്നാണ് പരാമർശിക്കുന്നത്. മാലാഖകളെ കുറിച്ചുള്ള ദൈവശാസ്ത്ര പഠനത്തിന് എയിഞ്ജലോളജീ എന്ന് പറയും.
തത്ത്വശാസ്ത്ര വീക്ഷണം
[തിരുത്തുക]തത്ത്വശാസ്ത്ര വീക്ഷണത്തിൽ മാലാഖമാ൪ വിശുദ്ധ ആത്മാക്കളാണ്.[അവലംബം ആവശ്യമാണ്]
ക്രിസ്തീയ വിശ്വാസം
[തിരുത്തുക]പുരാതന ക്രിസ്തീയ സഭയിൽ യഹൂദ മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മാലാഖമാരെക്കുറിച്ചുള്ള വീക്ഷണം രൂപപ്പെട്ടത്. ബൈബിളിൽ ധാരാളം സ്ഥലങ്ങളിൽ മാലാഖമാരെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്.
ദൈവത്തെ സദാ സ്തുതിച്ചുകൊണ്ടിരിയ്ക്കുകയാണു് മാലാഖമാരുടെ ദൗത്യം. ഇവയെ മൂന്നു ഗണങ്ങൾ വീതമുള്ള ഒമ്പതു വൃന്ദങ്ങളായി തിരിച്ചിരിയ്ക്കുന്നു. ഒന്നാം ഗണം- സ്രോപ്പേന്മാർ,ക്രോവെന്മാർ , ഭദ്രസനന്മാർ രണ്ടാം ഗണം- ആധിപത്യന്മാർ , ത്വാതിക്കന്മാർ , ബാൽവന്മാർ മൂന്നാം ഗണം- പ്രാഥമികന്മാർ , പ്രധാന മാലാഖമാർ, മാലാഖമാർ
ഇസ്‌ലാമിക വിശ്വാസം
[തിരുത്തുക]ഇസ്‌ലാമിക വീക്ഷണ പ്രകാരം മാലാഖമാർ അഥവാ മലക്കുകൾ (അറബി: ملك , ملاك ബഹുവചനം ملائكة ) പ്രകാശത്താൽ സൃഷ്ടിക്കപെട്ട ദൈവത്തിന്റെ പ്രത്യേക സൃഷ്ടികളാണ്. മനുഷ്യന് തന്റെ സാധാരണ നിലയ്ക്കുള്ള ഇന്ദ്രിയജ്ഞാനം കൊണ്ട് മനസ്സിലാക്കുവാനോ അനുഭവിക്കുവാനോ സാധിക്കാത്ത സൃഷ്ടികളാണവ. അഹങ്കാരമോ അനുസരണക്കേടോ അവരിൽ നിന്നുണ്ടാവുകയില്ലെന്നും അല്ലാഹു കൽപ്പിക്കുന്നതെന്തും അവർ അനുസരിക്കുമെന്നും[1] ഖുർആൻ പറയുന്നു. മലക്കുകളിൽ വിശ്വസിക്കൽ എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമാണ്. ഇസ്‌ലാമിലെ ആറ് വിശ്വാസകാര്യങ്ങളിൽ പെട്ടതാണിത്. വിശുദ്ധ ഖുർആനിൽ ഏതാനും മാലാഖമാരെ കുറിച്ച് പരാമർശിച്ചിട്ടുണ്ട് : ജിബ്‌രീൽ, മീഖാഈൽ, ഹാറൂത്, മാറൂത്, മാലിക്, റഖീബ്, അതീദ്. അവരുടെ ഉത്തരവാദിത്ത്വവും ഖുർആൻ വിശദീകരിക്കുന്നുണ്ട്.
ജിബ്‌രീൽ
[തിരുത്തുക]മലക്കുകളിൽ സുപ്രധാനമായൊരു ദൗത്യനിർവ്വാഹകനാണ് ജിബ്‌രീൽ (ഗബ്രിയേൽ). പ്രവാചകന്മാർക്ക് ദൈവികബോധനം എത്തിച്ചുകൊടുക്കുകയെന്നതാണ് ജിബ്‌രീലിന്റെ പ്രധാന ദൗത്യം. മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ടത് ജിബ്‌രീലിലൂടെയാണ്[2]. വിശ്വസ്താത്മാവ് (റൂഹുൽ അമീൻ), പരിശുദ്ധാത്മാവ് (റൂഹുൽ ഖുദുസ്) തുടങ്ങിയ നാമങ്ങളിലും ജിബ്‌രീലിനെ ഖുർആൻ വിശേഷിപ്പിക്കുന്നു[3]. ഈസാ നബിയെയും (യേശു ക്രിസ്തു) മറ്റു പ്രവാചകന്മാരെപ്പോലെത്തന്നെ പരിശുദ്ധാത്മാവിനെക്കൊണ്ട് അല്ലാഹു പിന്തുണച്ചുവെന്ന് ഖുർആൻ പറയുന്നുണ്ട്[4].പ്രവ൪ത്തിക്കുന്നതായി ഹീബ്രു ക്രിസ്തീയ ബൈബിളുകളിൽ കാണാം.
മറ്റു മലക്കുകൾ
[തിരുത്തുക]അന്ത്യനാളിൽ വിചാരണയ്ക്കുതകുന്ന വിധത്തിൽ മനുഷ്യരുടെ കർമ്മങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തിവെക്കുന്നതിനായി മലക്കുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഖുർആൻ പറയുന്നു[5].
മരണസമയത്ത് മനുഷ്യരുടെ ആത്മാവുകളെ പിടിച്ചെടുക്കുന്നതും മലക്കാണ്. ഈ മലക്കിനെ 'മരണത്തിന്റെ മലക്ക്' (മലക്കുൽ മൗത്ത്)[6] എന്നാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്. സദ്‌വൃത്തരായ ആത്മാക്കളെ സ്വീകരിക്കുവാനായി മലക്കുകൾ വരുന്നത് സ്വർഗ്ഗീയ ജീവിതത്തെക്കുറിച്ചുള്ള സന്തോഷവാർത്തയുമായാണെന്നും ദുർവൃത്തികളിലേർപ്പെട്ടവരെയും ബഹുദൈവാരാധനയിലൂടെ ദൈവകോപത്തിന് പാത്രമായവരുടെയും ആത്മാക്കളെ സ്വീകരിക്കുന്നത് നരക ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തിയും മർദ്ദിച്ചുമാണെന്ന് ഖുർആൻ പറയുന്നു[7].
സത്യവിശ്വാസികളെ സ്വർഗ്ഗത്തിലേക്ക് സ്വീകരിച്ചാനയിക്കുവാനും നരകത്തിന്റെ മേൽനോട്ടത്തിനും മലക്കുകളുണ്ടായിരിക്കും. എന്നാൽ പരലോകത്ത് സ്വന്തം ഇഷ്ടപ്രകാരം മനുഷ്യരെ രക്ഷിക്കുവാൻ മലക്കുകൾക്ക് കഴിയില്ലെന്നും ഖുർആൻ പറയുന്നു.
ചില മലക്കുകളും അവരുടെ ഉത്തരവാദിത്ത്വങ്ങളും
[തിരുത്തുക]- ജിബ്‌രീൽ-പ്രവാചകന്മാർക്ക് ദൈവിക സന്ദേശമെത്തിക്കൽ
- ഇസ്‌റാഫീല്-അന്ത്യദിനത്തിൽ സൂർ എന്ന കാഹളത്തിൽ ഊതൽ
- മീകാഈൽ-മഴ വർഷിപ്പിക്കൽ
- അസ്‌റാഈല്-റൂഹിനെ പിടിക്കൽ (റൂഹ് =ആത്മാവ്)
- റഖീബ്- നന്മകൾ രേഖപ്പെടുത്തുക
- അതീദ്- തിന്മകൾ രേഖപ്പെടുത്തുക
- മുൻകർ- ഖബറിൽ ചോദ്യം ചെയ്യൽ
- നകീർ- ഖബറിൽ ചോദ്യം ചെയ്യൽ
- മാലിക് -നരകം കാവൽക്കാരൻ
- രിദ്‌വാൻ-സ്വർഗം കാവൽക്കാരൻ
ജൂത വിശ്വാസം