Jump to content

മേരി ഡെയ്‌സി ആർണോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ഡെയ്‌സി ആർനോൾഡ്
മേരി ഡെയ്‌സി അർനോൾഡ് പാസ്‌പോർട്ട്, 1924
ജനനംca. 1873
മരണം1955
ദേശീയതഅമേരിക്കക്കാരി
അറിയപ്പെടുന്നത്സസ്യചിത്രീകരണം
Dunlap variety of strawberries (Fragaria species), with specimen originating in Geneva, New York; watercolor by Mary Daisy Arnold, 1912.
Temple variety of orange (Citrus sinensis), with specimen originating in Winter Park, Florida; watercolor by Mary Daisy Arnold, 1915.

ഒരു സസ്യശാസ്ത്രജ്ഞയും പലതരം പഴങ്ങളെ ജലച്ചായത്തിലൂടെ ചിത്രീകരിക്കുകയും ചെയ്ത് അമേരിക്കയിലെ കൃഷിവകുപ്പിൽ മുപ്പത്തഞ്ചിലേറെ വർഷം ജോലി ചെയ്ത ഒരു അമേരിക്കക്കാരിയാണ് മേരി ഡെയ്‌സി ആർനോൾഡ് (Mary Daisy Arnold) (കാലം ഏതാണ്ട്. 1873–1955) ഏറ്റവും കൂടുതൽ ചിത്രങ്ങൾ വരച്ചവരുടെ പട്ടികയിൽ ഇടംപിടിച്ച ഇവരുടെ ചിത്രങ്ങൾ ഇപ്പോൾ USDAയുടെ പോമോളജിക്കൽ ജലച്ചായശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്നു.

ജീവിതം

[തിരുത്തുക]

ന്യൂയോർക്കിൽ കല അഭ്യസിച്ച മേരി 1904 -ൽ USDA - യിൽ തന്റെ ദീർഘജീവിതം ആരംഭിച്ചു. അവിടെ സസ്യങ്ങളുടെ ചിത്രം വരയ്ക്കുന്നതിൽ പ്രഗൽഭന്മാരായ ഡിബോറ ഗിസ്കം പാസ്‌മോർ, അമാന്റ ന്യൂട്ടൺ, എൽസീ ലോവർ, റോയൽ ചാൾസ് സ്റ്റെഡ്‌മാൻ, ജെ. മാരിയൺ ഷുൾ എന്നിവരൊപ്പം ജോലി ചെയ്തു.[1] ഇവരെപ്പറ്റി കാര്യമായ മറ്ററിവുകൾ ലഭ്യമല്ല. ഒരുപക്ഷേ USDA -യിലെ 1921 നു മുൻപുള്ള രേഖകൾ നശിപ്പിക്കപ്പെട്ടതിനാലാവാം.[2]

മേരി USDA -യ്ക്കുവേണ്ടി വരച്ച 1060 ചിത്രങ്ങൾ 1908 മുതൽ 1940 വരെയുള്ളവയാണ്.[3] പലതരം ആപ്പിളുകൾ, സ്ട്രോബെറികൾ, നാരങ്ങകൾ എന്നിവയെല്ലാം അവർ വരച്ചവയിൽപ്പെടും.[4] Washington, D.C.ഏരിയയിൽ ആണ് അവർ ജീവിച്ചിരുന്നത്. സസ്യചിത്രങ്ങൾക്കുപുറമേ അവർ മറ്റു പ്രകൃതിചിത്രങ്ങളും വരച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "Miss Mary Arnold, Former Illustrator at Agriculture". The Evening Star, Washington, D.C., Aug. 16, 1955.
  2. White, James J., and Erik A. Neumann. "The Collection of Pomological Watercolors at the U.S. National Arboretum". Huntia: A Journal of Botanical History 4:2 (January 1982), p. 107.
  3. "U.S. Department of Agriculture (USDA) Pomological Watercolor Collection". United States Department of Agriculture National Agricultural Library website.
  4. "Appointments in the Department of Agriculture". House Documents, 59th Congress, 2nd Session, vol. 92 (Dec. 3, 1906–Mar. 4, 1907). Washington: Government Printing Office, 1907, p. 447.
"https://ml.wikipedia.org/w/index.php?title=മേരി_ഡെയ്‌സി_ആർണോൾഡ്&oldid=3419518" എന്ന താളിൽനിന്ന് ശേഖരിച്ചത്