മേരി ബോളണ്ട്
മേരി ബോളണ്ട് | |
---|---|
ജനനം | മേരി ആൻ ബോളണ്ട് ജനുവരി 28, 1882 |
മരണം | ജൂൺ 23, 1965 | (പ്രായം 83)
തൊഴിൽ | നടി |
സജീവ കാലം | 1901–1955 |
മേരി ബോളണ്ട് (ജനനം, മേരി ആൻ ബോളണ്ട്, ജനുവരി 28, 1882 - ജൂൺ 23, 1965) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര അഭിനേത്രിയായിരുന്നു.
പെൻസിൽവാനിയയിലെ ഫിലഡൽഫിയയിൽ ജനിച്ച മേരി ബോളണ്ട് നാടക കലാകാരൻ വില്യം അഗസ്റ്റസ് ബോളണ്ടിന്റെയും[1] അദ്ദേഹത്തിന്റെ ഭാര്യ മേരി സിസിലിയ ഹട്ടന്റെയും മകളായിരുന്നു. അവർക്ക് സാറ എന്ന മൂത്ത സഹോദരി ഉണ്ടായിരുന്നു.[2] കുടുംബം പിന്നീട് ഡെട്രോയിറ്റിലേക്ക് താമസം മാറി. ബോളണ്ട് ഡെട്രോയിറ്റിലെ സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിൽ പഠനം നടത്തി. പതിനഞ്ചാം വയസ്സിൽ സ്കൂൾ ജീവിതം ഉപേക്ഷിച്ച് സ്റ്റേജിൽ പ്രകടനം നടത്തിയിരുന്നു. 1901 ൽ ഒരു പ്രാദേശിക സ്റ്റോക്ക് തിയറ്റർ കമ്പനിയോടൊത്ത് സ്റ്റേജിൽ അഭിനയിക്കാൻ തുടങ്ങി.[3]
ഔദ്യോഗിക ജീവിതം
[തിരുത്തുക]1907-ൽ ബ്രോഡ്‌വേയിലൂടെ ദ റേഞ്ചേർസ്[4] എന്ന നാടകത്തിൽ ഡസ്റ്റിൻ ഫാർനമിനോടൊപ്പം അരങ്ങേറ്റം കുറിച്ച മേരി ബോളണ്ട് പതിനൊന്ന് ബ്രോഡ്‌വേ പ്രൊഡക്ഷനുകളിൽ, പ്രത്യേകിച്ച് ജോൺ ഡ്രൂവിനൊപ്പം പ്രത്യക്ഷപ്പെടുകയും ഒരു മുൻനിര വനിതയായിത്തീരുകയും ചെയ്തു. 1915 ൽ ട്രയാംഗിൾ സ്റ്റുഡിയോയ്ക്കായി ഒരു നിശബ്ദ ചലച്ചിത്രത്തിൽ അരങ്ങേറ്റം നടത്തി. ഒന്നാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസിലെ സൈനികരെ കലാപ്രകടനത്തിലൂടെ രസിപ്പിച്ച അവർ അമേരിക്കയിലേക്ക് മടങ്ങിപ്പോയി. ഒൻപത് സിനിമകളിൽ അഭിനയിച്ച ശേഷം 1920 ൽ ചലച്ചിത്ര രംഗം ഉപേക്ഷിച്ച് നാടക വേദിയിലേക്ക് മടങ്ങിയെത്തുകയും ദ ടോർച്ച്-ബിയെറേഴ്സ് (1922) ഉൾപ്പെടെ നിരവധി ബ്രോഡ്‌വേ പ്രൊഡക്ഷനുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരു ഹാസ്യ താരമായാണ് അവർ പ്രശസ്തി നേടിയത്.
മരണം
[തിരുത്തുക]ബോളണ്ട് അവിവാഹിതയായിരുന്നു. 1965 ജൂൺ 23 ന് ന്യൂയോർക്കിലെ ഭവനത്തിൽവച്ച് ഹൃദയാഘാതത്തെത്തുടർന്ന് അവൾ അന്തരിച്ചു.[5]
അവലംബം
[തിരുത്തുക]- ↑ Nissen, Axel (2007). Actresses of a Certain Character: Forty Familiar Hollywood Faces from the Thirties to the Fifties (in ഇംഗ്ലീഷ്). McFarland. pp. 38–43. ISBN 9780786427468. Retrieved 27 November 2017.
- ↑ Great Stars of the American Stage, Profile #76, c.1952(reprint 1954) by Daniel Blum
- ↑ Nissen, Axel (2007). Actresses of a Certain Character: Forty Familiar Hollywood Faces from the Thirties to the Fifties (in ഇംഗ്ലീഷ്). McFarland. pp. 38–43. ISBN 9780786427468. Retrieved 27 November 2017.
- ↑ "Mary Boland". Internet Broadway Database. The Broadway League. Archived from the original on 27 November 2017. Retrieved 27 November 2017.
- ↑ Nissen, Axel (2007). Actresses of a Certain Character: Forty Familiar Hollywood Faces from the Thirties to the Fifties (in ഇംഗ്ലീഷ്). McFarland. pp. 38–43. ISBN 9780786427468. Retrieved 27 November 2017.