റെനി ഓൾസ്റ്റഡ്
റെനി ഓൾസ്റ്റഡ് | |
---|---|
ജനനം | Rebecca Renee Olstead ജൂൺ 18, 1989 Houston, Texas, U.S. |
തൊഴിൽ | Actress, singer |
സജീവ കാലം | 1995–present |
Musical career | |
വിഭാഗങ്ങൾ | Jazz, country |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | Renee, 143, Reprise, Warner Bros. Records |
റെനി ഓൾസ്റ്റഡ് (ജനനം: ജൂൺ 18, 1989) ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. ഒരു നടിയെന്ന നിലയിൽ കുട്ടിക്കാലം മുതൽക്കുതന്നെ സജീവമായി കലാരംഗത്തുണ്ടായിരുന്ന അവർ സിബിഎസ് ഹാസ്യപരമ്പരയായ സ്റ്റിൽ സ്റ്റാൻഡിംഗിലെ കഥാപാത്രം, ദി സീക്രട്ട് ലൈഫ് ഓഫ് ദ അമേരിക്കൻ ടീനേജർ എന്ന നാടകീയ പരമ്പരയിലെ മാഡിസൺ കൂപ്പർസ്റ്റൈൻ എന്നിവയിലൂടെയാണ് കലാരംഗത്ത് കൂടുതലായി അറിയപ്പെടുന്നത്. കൂടാതെ, പ്രധാനമായും ജാസ് സംഗീതത്തിൽ അവരുടെ നാല് സ്റ്റുഡിയോ ആൽബങ്ങളും റെക്കോർഡുചെയ്യപ്പെട്ടു.
ആദ്യകാലം
[തിരുത്തുക]ക്രിസ്റ്റഫർ എറിക് ഓൾസ്റ്റെഡിന്റെയും റെബേക്ക ലിൻ ജെഫ്രീസിന്റെയും മകളായി ടെക്സസിലെ കിംഗ്വുഡിൽ റെനി ഓൾസ്റ്റെഡ് ജനിച്ചു. ഓൾസ്റ്റഡ് നോർവീജിയൻ വംശജയാണ്.[1][2][3] ബാലനടി എന്ന നിലയിൽ എട്ടാം വയസ്സു മുതൽ സിനിമകളും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സെന്റർ സ്റ്റേജ് നാടക സ്കൂളിലും പഠിച്ച റെനി ഓൾസ്റ്റഡ് അവരുടെ വെബ്‌സൈറ്റിലെ പൂർവ്വ വിദ്യാർത്ഥികളുടെ പട്ടികയിൽ പരാമർശിക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Marit AaVebenstad. "Veslevoksen jazz-prinsesse". VG.
- ↑ [1]
- ↑ "En vaskeekte barnestjerne". dagbladet.no.