Jump to content

റോബർട്ട് എഡ്വേർഡ് ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
General
റോബർട്ട് എഡ്വേർഡ് ലീ
ലീ മാർച്ച് 1864 ൽ
ജനന നാമംറോബർട്ട് എഡ്വേർഡ് ലീ
Nickname
  • അങ്കിൾ റോബർട്ട്
  • മാർസ് റോബർട്ട്
  • കിംഗ് ഓഫ് സ്പേഡ്സ്
  • മാർബിൾ മാൻ
  • ഗ്രാനി ലീ (യൂണിയൻ വിഭാഗം)
ജനനം(1807-01-19)ജനുവരി 19, 1807
സ്ട്രാറ്റ്ഫോർഡ് ഹാൾ, വെസ്റ്റ്മോർലാൻഡ് കൗണ്ടി, വിർജീനിയ, യു.എസ്.
മരണംഒക്ടോബർ 12, 1870(1870-10-12) (പ്രായം 63)
ലെക്സിംഗ്ടൺ, വിർജീനിയ, യു.എസ്.
അടക്കം ചെയ്തത്University Chapel at Washington and Lee University, Lexington, Virginia, U.S.
ദേശീയത
വിഭാഗം
ജോലിക്കാലം
  • 1829–1861 (U.S.)
  • 1861–1865 (C.S.)
പദവി
Commands held
യുദ്ധങ്ങൾ
ബന്ധുക്കൾ
ഒപ്പ്

റോബർട്ട് എഡ്വേർഡ് ലീ (ജീവിതകാലം: ജനുവരി 19, 1807 - ഒക്ടോബർ 12, 1870) അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് കോൺഫെഡറേറ്റ് സേനയുടെ ജനറലും അതിന്റെ അവസാനകാലത്ത് കോൺഫെഡറേറ്റ് സ്റ്റേറ്റ്സിൻറെ കരസേനാ വിഭാഗത്തിൻറെ സമ്പൂർണ്ണ സൈന്യാധിപനുമായി നിയമിതനായ വ്യക്തിയായിരുന്നു. കോൺഫെഡറസിയുടെ ഏറ്റവും ശക്തമായ സൈന്യമായിരുന്ന നോർത്തേൺ വെർജീനിയയുടെ സൈന്യത്തെ 1862 മുതൽ 1865-ൽ കീഴടങ്ങുന്നത് വരെ നയിച്ച അദ്ദേഹം ഒരു മികച്ച യുദ്ധതന്ത്രജ്ഞൻ എന്ന ഖ്യാതിയും നേടി.

ആദ്യകാല ജീവിതം

[തിരുത്തുക]

1807 ജനുവരി 19-ന് ഹെൻറി ലീ മൂന്നാമന്റെയും ആനി ഹിൽ കാർട്ടർ ലീയുടെയും മകനായി വെർജീനിയയിലെ വെസ്റ്റ്മോർലാൻഡ് കൗണ്ടിയിലെ സ്ട്രാറ്റ്ഫോർഡ് ഹാൾ പ്ലാന്റേഷനിലാണ് ലീ ജനിച്ചത്.[1] അദ്ദേഹത്തിന്റെ പൂർവ്വികനായ റിച്ചാർഡ് ലീ ഒന്നാമൻ ഇംഗ്ലണ്ടിലെ ഷ്രോപ്ഷയറിൽ നിന്ന് 1639-ൽ വിർജീനിയയിലേക്ക് കുടിയേറിയ വ്യക്തിയായിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. Pryor, Elizabeth Brown (October 29, 2009). "Robert E. Lee (ca. 1806–1870)". Encyclopedia Virginia. Retrieved February 18, 2011.
  2. Harrison Dwight Cavanagh, Colonial Chesapeake Families: British Origins and Descendants, vol. 2 (Dallas, Tex.: p. p., 2014), 118–125, esp. 119.
"https://ml.wikipedia.org/w/index.php?title=റോബർട്ട്_എഡ്വേർഡ്_ലീ&oldid=3978782" എന്ന താളിൽനിന്ന് ശേഖരിച്ചത്