Jump to content

ലീ ജുൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Léi Jūn
雷军
ജനനം (1969-12-16) 16 ഡിസംബർ 1969  (54 വയസ്സ്)
Xiantao, Hubei, China
കലാലയംWuhan University[1]
തൊഴിൽFounder, Chairman and CEO of Xiaomi Inc[2]
Chairman of Kingsoft
Chairman of UCWeb Inc.
Chairman of YY.com[3]
അറിയപ്പെടുന്നത്Founding Xiaomi Inc[2]
ജീവിതപങ്കാളി(കൾ)Zhāng Tóng (张彤)
കുട്ടികൾ2[4]
വെബ്സൈറ്റ്Lei Jun's Blog

ചൈനീസ് ബില്യണയർ സംരംഭകനാണ് ലീ ജുൻ (ചൈനീസ്: 雷军, ചൈനീസ്: 雷军, ചൈനീസ്: 雷軍; pinyin: léi jūn, ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായ Xiaomi Inc ന്റെ സംരംഭകനാണ് ഇദ്ദേഹം.

ജീവചരിത്രം

[തിരുത്തുക]

1969 ഡിസംബർ 16 ന് ചൈനയിലെ ഹുബായി (Hubei) യിൽ സിയാൻറ്റോയിലാണ് ലീ ജുൻ ജനിച്ചത്. 1987 ൽ അദ്ദേഹം മിയാൻയാംഗ് മിഡിൽ സ്കൂളിൽ നിന്ന് ബിരുദവും വുഹാൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു. രണ്ടു വർഷത്തിനുള്ളിൽ എല്ലാ ക്രെഡിറ്റുകളും പൂർത്തിയാക്കി. കമ്പ്യൂട്ടർ സയൻസിൽ ബി.എ. ബിരുദം നേടി. കോളേജിലെ അവസാന വർഷം തന്റെ ആദ്യ കമ്പനിയും ആരംഭിച്ചു.[1]

1992 ൽ ലീ കിങ്ങ്സോഫ്റ്റിൽ എൻജിനീയറായി ചേർന്നു.1998 ൽ കമ്പനിയുടെ സി.ഇ.ഒ ആയി മാറിയ അദ്ദേഹം ഐപിഒയിലേക്ക് നയിച്ചു. 2007 ഡിസംബർ 20-ന് അദ്ദേഹം "ആരോഗ്യ കാരണങ്ങളാൽ" കിംഗ്സോഫറ്റിന്റെ പ്രസിഡന്റ് സ്ഥാനവും സിഇഒ സ്ഥാനവും രാജിവച്ചു.[5]

കിംഗ്സോഫ്റ്റിൽ നിന്ന് രാജിവച്ചതിനു ശേഷം, ലീ ചൈനയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിച്ചു.Vancl.com, UCWeb, സോഷ്യൽ പ്ലാറ്റ്ഫോം വൈ വൈ തുടങ്ങി 20 ഓളം കമ്പനികളിൽ നിക്ഷേപിക്കുകയുണ്ടായി. ഷുൻവേ ക്യാപിറ്റൽ (ചൈനീസ്: 顺 为 资本), ഇദ്ദേഹം സ്ഥാപക പങ്കാളി ആയിരുന്ന ഇൻവെസ്റ്റ്മെന്റ് കമ്പനിയിലൂടെയുള്ള ഇ-കൊമേഴ്സ്, സോഷ്യൽ നെറ്റ് വർക്കിങ്, മൊബൈൽ പ്രോഡക്ടറുകൾ എന്നീ കമ്പനികളിൽ നിക്ഷേപം തുടർന്നു. [6] He continues to invest in companies in the ecommerce, social networking, and mobile industries through Shunwei Capital (ചൈനീസ്: 顺为资本), an investment company for which he was a founding partner.[7]

2000 ൽ ലീ ഒരു ഓൺലൈൻ പുസ്തകശാലയായ Joyo.com- യെ സ്ഥാപിച്ചു. 2004-ൽ Amazon.com- ൽ $ 75 ദശലക്ഷം ഡോളറിന് വിറ്റു, .[8]

2008 ൽ അദ്ദേഹം യുസി വെബിന്റെ ചെയർമാനായി. [9]


2011-ൽ അദ്ദേഹം കിംഗ്സോഫ്റ്റ് ചെയർമാനായി വീണ്ടും ചേർന്നു.

2013 ൽ ലീ ജുൻ നാഷണൽ പീപ്പിൾസ് കോൺഗ്രസ്സിന്റെ പ്രതിനിധിയായി നിയമിച്ചു.

2014-ൽ ഫോബ്സ് മാസികയുടെ ബിസിനസ്സ്മാൻ ഓഫ് ദ് ഇയർ ബഹുമതി ഇദ്ദേഹത്തിന് ലഭിച്ചു.[10]

സിയോമി

[തിരുത്തുക]

2010 ഏപ്രിൽ 6 ന് സ്മാർട്ട്ഫോണുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാണ കമ്പനിയായ Xiaomi Inc സ്ഥാപിച്ചു.[11] ലിൻ ബിൻ, ഗൂഗിൾ ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിൻറെ വൈസ് പ്രസിഡന്റ്. മോട്ടറോള, ബീജിംഗ് ആർ & ഡി സെന്ററിന്റെ സീനിയർ ഡയറക്ടർ ഡോ. ഷൗ ഗൊൻപിങ്, ശാസ്ത്ര സാങ്കേതിക വിദ്യാ ബീജിങ്ങ് സർവകലാശാലയിലെ വ്യവസായ ഡിസൈൻ തലവൻ യാൻജിയാഹുയി (YanJiahui) ലി വാൻ ക്വ (Li Wanqiang, Kingsoft നിഘണ്ടു ജനറൽ മാനേജർ; വാംഗ്കോങ്-കാറ്റ്, പ്രിൻസിപ്പൽ ഡെവലപ്മെന്റ് മാനേജർ; ഗൂഗിൾ ചൈനയുടെ സീനിയർ പ്രോഡക്റ്റ് മാനേജർ ഹോംഗ് ഫെങ് എന്നിവർ സഹസ്ഥാപകരാണ്.

ഫോണുകൾ, ടാബ്ലറ്റുകൾ, ടിവികൾ, റൗണ്ടറുകൾ, പവർ ബാങ്കുകൾ, ഇയർഫോണുകൾ, വായു. വാട്ടർ പ്യൂരിഫയറുകൾ, റോബോട്ട് വാക്വം -കൾ, സ്കൂട്ടറുകൾ തുടങ്ങി വിവിധ വൈവിധ്യമാർന്ന ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനിയെ സൃഷ്ടിച്ചു. [12]

2014, Xiaomi കൂടുതലായി $ 1 ബില്ല്യൻ ശേഖരിച്ചു 2014 അവസാനത്തോടെ കമ്പനി$ 45 ബില്ല്യൻ വിലമതിച്ചിരുന്നു.[13]

ലി ജുനുവും കമ്പനിയായ Xiaomi Inc- ഉം 70 സ്റ്റാർട്ടപ്പ് കമ്പനികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. Xiaomi Inc അതിന്റെ ശൃംഗല വിപുലീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.[14]

ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ Xiaomi ഹോങ്കോങ്ങിൽ 10,000 ബില്യൺ ഐപിഒ മൂല്യമുള്ള 10 ബില്ല്യൻ ഡോളർ സമാഹരിക്കപ്പെടുമെന്ന് കണക്ക് കൂട്ടുന്നു. [15]

അംഗീകാരം

[തിരുത്തുക]

വ്യവസായ അവാർഡുകളിലൂടെ ലീ ജുനിന്റെ ബിസിനസ് പ്രവർത്തനങ്ങൾ അംഗീകരിച്ചിട്ടുണ്ട്.

1998 ൽ വുഹാൻ യൂണിവേഴ്സിറ്റിയിൽ ഓണററി പ്രൊഫസറാണ്. അദ്ദേഹത്തിന്റെ പേരിൽ ഒരു സ്കോളർഷിപ്പ് കൊടുത്ത് വരുന്നു.

2003-ൽ, ഷേങ്ഷൌ (Zhengzhou)ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനീയറിംഗിൽ അദ്ദേഹത്തെ ഓണററി പ്രൊഫസർ ആയി തിരഞ്ഞെടുത്തു. [16]

2012 ൽ, ചൈന സെൻട്രൽ ടെലിവിഷൻ അദ്ദേഹത്തെ ഏറ്റവും മികച്ച 10 ബിസിനസ് നേതാക്കളിൽ ഒരാളായി തിരഞ്ഞെടുത്തു.

2013-ൽ, ഏഷ്യയിലെ ഏറ്റവും ശക്തരായ 11 ആളുകളിൽ ഒരാളായി അദ്ദേഹം ഫോർച്യൂണിലൂടെയും ബസാറിലെ മെൻസ് സ്റ്റൈലിൽ ഏറ്റവും ശ്രദ്ധേയമായ സംരംഭകനായും തിരഞ്ഞെടുക്കപ്പെട്ടു [17]


2014-ൽ ഫോർബ്സ് ഏഷ്യയുടെ ബിസിനസ്മാൻ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു . [18]

വ്യക്തിജീവിതം

[തിരുത്തുക]

ലീ ജുൻ, ഴാങ് ടോങ്ങിനെയാണ് വിവാഹം കഴിച്ചത്. അവർക്ക് രണ്ട് കുട്ടികളുണ്ട്.[1][19]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Lei Jun, Forbes, 5 മാർച്ച് 2014, archived from the original on 21 ഫെബ്രുവരി 2014, retrieved 5 മാർച്ച് 2014
  2. 2.0 2.1 Xiaomi Management, Xiaomi Tech, 5 മാർച്ച് 2014, archived from the original on 2 ജനുവരി 2014, retrieved 5 മാർച്ച് 2014
  3. Lei Jun, CrunchBase, 5 മാർച്ച് 2014, archived from the original on 20 ഫെബ്രുവരി 2014, retrieved 5 മാർച്ച് 2014
  4. Lei Jun Net Worth, TheRichest, 5 മാർച്ച് 2014, archived from the original on 6 മാർച്ച് 2014, retrieved 5 മാർച്ച് 2014
  5. "Chinese Billionaire Lei Jun's Long, Twisting Road At Kingsoft". Forbes. 19 ജൂലൈ 2012. Archived from the original on 8 സെപ്റ്റംബർ 2017.
  6. "Meet Lei Jun: China's Steve Jobs Is The Country's Newest Billionaire". Forbes. 22 ജൂൺ 2015. Archived from the original on 6 സെപ്റ്റംബർ 2017.
  7. "Here's why Xiaomi is China's most important tech company". Tech In Asia. 19 ഡിസംബർ 2014. Archived from the original on 11 ജനുവരി 2015.
  8. "Amazon.com to Acquire Joyo.com Limited". Amazon. 19 August 2004. Archived from the original on 2015-12-16. Retrieved 2018-11-05.
  9. "Alibaba, UCWeb Team Up In Mobile Search". Forbes. 28 ഏപ്രിൽ 2014. Archived from the original on 8 സെപ്റ്റംബർ 2017.
  10. "Forbes Asia Names Lei Jun As Businessman Of The Year In 2014". Forbes. 4 ഡിസംബർ 2014. Archived from the original on 6 സെപ്റ്റംബർ 2017.
  11. management, Xiaomi Tech, 5 മാർച്ച് 2014, archived from the original on 2 ജനുവരി 2014, retrieved 5 മാർച്ച് 2014
  12. Inside Xiaomi's plan to dominate the connected world, Mashable, 21 ഏപ്രിൽ 2016, archived from the original on 27 മാർച്ച് 2017, retrieved 26 മാർച്ച് 2017
  13. venture capital, Recode, 29 ഡിസംബർ 2014, archived from the original on 27 മാർച്ച് 2017, retrieved 26 മാർച്ച് 2017
  14. "Lei Jun: Xiaomi will invest in 100 more startups". Tech In Asia. 22 ജൂൺ 2015. Archived from the original on 22 ജൂൺ 2015.
  15. "Xiaomi officially files for Hong Kong IPO to raise a reported $10 billion". TechCrunch. 3 മേയ് 2018. Archived from the original on 18 മേയ് 2018.
  16. "金山公司总裁兼CEO雷军". Sina. 28 ഒക്ടോബർ 2004. Archived from the original on 8 ഒക്ടോബർ 2017.
  17. "13 things you didn't know about Xiaomi's Lei Jun". Manufacturing Global. 22 ജൂൺ 2015. Archived from the original on 22 ജൂൺ 2015.
  18. Flannery, Russell (3 ഡിസംബർ 2014). "Xiaomi's Lei Jun Is Forbes Asia's 2014 Businessman Of The Year". Forbes.com. Archived from the original on 11 സെപ്റ്റംബർ 2017.
  19. "Lei Jun and his wife donate money to university". Sohu. 22 ഒക്ടോബർ 2016. Archived from the original on 4 ഒക്ടോബർ 2017.

==പുറത്തേയ്ക്കുള്ള കണ്ണികൾ ==* Lei Jun's Blog Archived 2018-11-14 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ലീ_ജുൻ&oldid=4012294" എന്ന താളിൽനിന്ന് ശേഖരിച്ചത്