ലോക്സ് ലാന്റ് ദ്വീപ്
Geography | |
---|---|
Location | Frobisher Bay |
Coordinates | 62°26′N 64°38′W / 62.433°N 64.633°W[1] |
Archipelago | Arctic Archipelago |
Area | 419 കി.m2 (162 ച മൈ) |
Coastline | 206 km (128 mi) |
Administration | |
Canada | |
Territory | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
ലോക്സ് ലാന്റ് ദ്വീപ് Loks Land Island കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ദ്വീപാണ്. ഇത് ബാഫ്ഫിന്റെ ദ്വീപിന്റെ ബ്ലന്റ് പെനിൻസുലയുടെ കിഴക്കൻ അറ്റത്താണ് സ്ഥിതിചെയ്യുന്നത്. ഫ്രോബിഷെർ ഉൾക്കടലിന്റെ മുഖത്തിനടുത്തു നിലകൊള്ളുന്നു. ഇതിന്റെ വിസ്തീർണ്ണം 419 കി.m2 (4.51×109 sq ft) ആണ്. ഇതിനു 206 km. തീരപ്രദേശമുണ്ട്. പ്രാദേശികമായി ഇന്യൂട്ടുകൾ ഇതിനെ ടകുലിഗ് ജ്വാപ് എന്നു വിളിക്കുന്നു.
ഡിസ്റ്റൻ്റ് ഏർലി വാണിംഗ് ലൈൻ റഡാർ ഡിഫൻസ് നെറ്റ്‌വർക്കിലെ സ്റ്റേഷനുകളിലൊന്ന് സ്ഥിതിചെയ്തിരുന്ന സ്ഥലമായിരുന്ന ഇതിന്, കൂടാതെ BAF-4A എന്ന കോഡ് നമ്പറും ഉണ്ടായിരുന്നു. മാർട്ടിൻ ഫ്രോബിഷർ ഈ ദ്വീപ് സന്ദർശിക്കുകയും, 1570-കളിലെ ഫ്രോബിഷറിൻ്റെ ആർട്ടിക് പര്യവേഷണങ്ങളുടെ രക്ഷാധികാരികളിൽ ഒരാളായിരുന്ന ലണ്ടൻ ഫിനാൻസിയറായിരുന്ന മൈക്കൽ ലോക്കിൻ്റെ പേര് ഈ ദ്വീപിനു നൽകുകയും ചെയ്തു. ഫ്രോബിഷറിൻ്റെ ആദ്യ പര്യവേഷണത്തിൽ സ്വർണ്ണം അടങ്ങിയതായി കരുതപ്പെടുന്ന അയിര് കണ്ടെത്തിയതോടെ ഇത് രണ്ടാമത്തെയും മൂന്നാമത്തെയും പര്യവേഷണത്തിലേക്ക് നയിച്ചുവെങ്കിലും വിലയേറിയ ലോഹങ്ങൾ കണ്ടെത്തുന്നതിൽ ഈ പര്യവേഷണങ്ങൾ പരാജയപ്പെട്ടു.