Jump to content

വസീലി അർഖിപോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vasili Alexandrovich Arkhipov
യഥാർഥ നാമംВасилий Александрович Архипов
ജനനം30 January 1926
Staraya Kupavna, Moscow Oblast, Soviet Union
മരണം19 August 1998 (aged 72)
Zheleznodorozhny, Moscow Oblast
ദേശീയത സോവ്യറ്റ് യൂണിയൻ
വിഭാഗം Soviet Navy
ജോലിക്കാലം1945–1980s
പദവിVice admiral
യുദ്ധങ്ങൾ
പുരസ്കാരങ്ങൾ

ക്യൂബൻ മിസൈൽ പ്രതിസന്ധി സമയത്ത് ഒരു സോവിയറ്റ് നേവൽ ഓഫീസറായിരുന്നു വസീലി അലെക്സാൻഡ്രോവിച്ച് അർഖിപോവ് (Russian: Василий Александрович Архипов) (30 January 1926 – 19 August 1998). ഈയിടെ[എന്ന്?] പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് ക്യൂബൻ മിസൈൽ പ്രതിസന്ധി സമയത്ത് ന്യൂക്ലിയർ മിസ്സൈൽ വിക്ഷേപിക്കാൻ ഉള്ള ഉത്തരവു അനുസരിക്കാതിരുന്നത് വഴി ലോകത്തെ ഒരു വലിയ ന്യൂക്ലിയർ വിപത്തിൽ നിന്ന് രക്ഷിച്ചയാളാണ്.[1] 1961 ഒക്റ്റോബർ 27 ന് ക്യൂബൻ മിസ്സൈൽ പ്രതിസന്ധി ചൂടുപിടിച്ച് നിൽക്കുന്ന സമയത്ത് അമേരിക്കയുടെ പതിനൊന്നു ഡിസട്രോയർ കപ്പലുകളും , യു എസ് എസ് രാൻഡോൽഫ് എന്ന വിമാന വാഹിനി കപ്പലുമടങ്ങുന്ന നാവിക വ്യൂഹം (flotilla) ക്യൂബയുടെ പരിസരത്ത് ഒരു സോവിയറ്റ് ഫോക്സ്ട്രോട്ട് ക്ലാസ് അന്തർവാഹിനി ഉണ്ടെന്ന് കണ്ടെത്തി. B-59 എന്ന ഈ അന്തർവാഹിനി ആണവായുധങ്ങൾ വഹിക്കുന്നതായിരുന്നു. അന്തർദേശീയ സമുദ്രമേഖലയായിരിന്നിട്ടും (international waters) അമേരിക്കൻ കപ്പലുകൾ ഡെപ്ത് ചാർജുകൾ വീഴ്ത്തി സോവിയറ്റ് അന്തർവാഹിനിയെ ആക്രമിച്ചു. ഈ ആക്രമണത്തിൽ നിന്നൊഴിഞ്ഞു മാറാൻ ബി 59 ന് മോസ്ക്കോയുമായി റേഡിയോ സമ്പർക്കം സാധ്യമല്ലാത്ത ആഴത്തിലേക്ക് നീങ്ങേണ്ടി വന്നു. കൂടാതെ കുറച്ച് ദിവസമായി മോസ്കോയിൽ നിന്ന് റേഡിയോ സന്ദേശങ്ങളൊന്നുമുണ്ടായിരുന്നില്ല. അമേരിക്കൻ സിവില്യൻ റേഡിയോ പ്രക്ഷേപണങ്ങളിൽ നിന്ന് മിസൈൽ പ്രതിസന്ധി ചൂടുപിടിക്കുന്നതും സോവിയറ്റ് നാവികർ അറിയുന്നുണ്ടായിരുന്നു. അമേരിക്കൻ കപ്പലുകൾ അന്തർദേശീയ സമുദ്രമേഖലയിൽ വച്ച് തങ്ങളെ ആക്രമിച്ചത് കണ്ട് ബി 59 ന്റെ ക്യാപ്റ്റൻ വാൽന്റിൻ സവിറ്റ്സ്കി യുദ്ധം പൊട്ടിപ്പുറപ്പെട്ടു എന്നു കരുതി അണുവായുധം ഘടിപ്പിച്ച റ്റോർപ്പിഡോ വിക്ഷേപിക്കാൻ തീരുമാനിച്ചു. സെക്കന്റ് ഇൻ കമാണ്ട് (second in command) ആയിരുന്ന അർഖിപോവ് ഇത് തടഞ്ഞു.

അവലംബം

[തിരുത്തുക]
  1. Lloyd, Marion (October 13, 2002). "Soviets Close to Using A-Bomb in 1962 Crisis, Forum is Told". Boston Globe: pp. A20. Retrieved August 7, 2012.
"https://ml.wikipedia.org/w/index.php?title=വസീലി_അർഖിപോവ്&oldid=3813079" എന്ന താളിൽനിന്ന് ശേഖരിച്ചത്