വൈദ്യുത വേലി
വൈദ്യുത ഷോക്ക് ഏൽപ്പിച്ച്, അതിര് കടക്കുന്ന മൃഗങ്ങളേയും മനുഷ്യരേയും തടയുന്നതിന് തക്കതായി നിർമ്മിക്കുന്ന തടസ്സമാണ് വൈദ്യുത വേലി (electric fence) . ഇതിന് നൽകുന്ന വോൾട്ടത മരണത്തിന് വരെ കാരണമാകാം. കാർഷിക വേലി നിർമ്മാണത്തിനാണ് പൊതുവേ ഇത്തരം തടസ്സങ്ങൾ നിർമ്മിക്കപ്പെടുന്നത്. മിലിറ്ററി നിയന്ത്രിത പ്രദേശങ്ങൾ, ജയിൽ എന്നിങ്ങനെ അതീവ സുരക്ഷ ആവശ്യമായ ഇടങ്ങളെ സംരക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള വേലി നിർമ്മിക്കാറുണ്ട്.
നിർമ്മാണവും പ്രവർത്തനവും
[തിരുത്തുക]വേലിയുമായി ഒരു മനുഷ്യനോ മൃഗങ്ങളോ സമ്പർക്കത്തിൽ വന്നാൽ സർക്യൂട്ട് പൂർത്തിയാവുന്ന തരത്തിലാണ് വൈദ്യുതവേലിയുടെ നിർമ്മാണം. ഇതിലെ 'പവർ എനർജൈസർ' എന്ന ഘടകം കുറഞ്ഞ സമയത്തേക്ക് ഉന്നത വോൾട്ടതയുടെ ഒരു പൾസ് ഉണ്ടാക്കുന്നു. ഇത് ഒരു സെക്കന്റ് നേരത്തേക്കുള്ള ഷോക്ക് നൽകുന്നു. വോൾട്ടത, സമ്പർക്കത്തിന്റെ തോത്, ശരീരത്തിൽക്കൂടി വൈദ്യുതി കടന്നുപോകുന്ന പാത തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഇലക്ട്രിക് ഷോക്കിന്റെ തീവ്രത അനുഭവപ്പെടുന്നത്. ഷോക്കേറ്റാൽ അസുഖകരമായ പ്രതികരണം മുതൽ മരണം വരെ ഉണ്ടാകാം.
നിർമ്മാണ സാമഗ്രികൾ
[തിരുത്തുക]ഉരുക്ക് നിർമ്മിതമായ കമ്പികളാണ് പ്രധാനമായും നിർമ്മാണത്തിനുപയോഗിക്കുന്നത്. ഭൂമിയിൽ നിന്നും ഇൻസുലേഷൻ നൽകാനുള്ള സംവിധാനം ഉണ്ടാവണം. നേരിട്ട് മരങ്ങളിലേക്കോ ലോഹനിർമ്മിത കുറ്റികളിലേക്കോ ബന്ധിപ്പിക്കാറില്ല [1]
ചരിത്രം
[തിരുത്തുക]1832 ൽ പ്രസിദ്ധീകരിക്കപ്പെട്ട by ഫാനി ട്രോളോപ് എഴുതിയ Domestic Manners of the Americans എന്ന പുസ്തകത്തിൽ ഇത്തരമൊരു വേലിയെക്കുറിച്ച് വിവരിക്കുന്നുണ്ട് [2] [3] 1886 ൽ David H. Wilson ഇത്തരമൊരു സംവിധാനത്തിന് United States Patent 343,939 നേടി. അലാറം മണിയും ടെലഫോൺ സംവിധാനവുമുള്ളതായിരുന്നു ഇത്. ജലചക്രത്തിൽ നിന്നുള്ള ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനത്തോടെ, 1886 ൽ പരീക്ഷണാടിസ്ഥാനത്തിൽ 300 മൈൽ നീളത്തിൽ വേലി നിർമ്മിച്ചുവെങ്കിലും ഇത് പരാജയമായിരുന്നു[4].
1905 ൽ റഷ്യൻ സേന വൈദ്യുതവേലി വികസിപ്പിച്ചു. 1915 ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ ആർമി "Wire of Death" എന്ന വിളിപ്പേരിലറിയപ്പെട്ട വൈദ്യുതവേലി ബെൽജിയത്തിനും നെതർലാന്റിനുമിടയിൽ നിർമ്മിച്ചിരുന്നു.300 മൈൽ നീളത്തിൽ നിർമ്മിക്കപ്പെട്ട ഈ വേലിയിൽ ചെമ്പുകമ്പികളിലൂടെ ഉയർന്ന വോൾട്ടതയുള്ള വൈദ്യുതി കടത്തിവിട്ടിരുന്നു. മൂവായിരത്തിൽപ്പരം പേരുടേയും കന്നുകാലികൾ ഉൾപ്പെടെ നിരവധി മൃഗങ്ങളുടേയും മരണത്തിന് ഈ വേലി കാരണമായി [5].
ഉപയോഗങ്ങൾ
[തിരുത്തുക]കൃഷി
[തിരുത്തുക]കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിന് വൈദ്യുതവേലി നിർമ്മിക്കാറുണ്ട്. കന്നുകാലികൾക്ക് അപകടം സംഭവിക്കാറുണ്ട് എന്നതാണ് ഇതിന്റെ ഒരു ന്യൂനത.
വന്യജീവി നിയന്ത്രണം
[തിരുത്തുക]വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് തടയുന്നതിന് വൈദ്യുതവേലി നിർമ്മിക്കാറുണ്ട്. സ്വകാര്യഭൂമി വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും എയർപോർട്ട് റൺവേയിൽ മൃഗങ്ങൾ കടക്കുന്നത് തടയുന്നതിനും മറ്റും ഇത് പ്രയോജനപ്പെടുത്തുന്നു.[6]
സുരക്ഷാവേലി
[തിരുത്തുക]പ്രത്യേക സുരക്ഷാമേഖലകളിൽ കടന്നുകയറ്റം തടയുന്നതിന് വൈദ്യുതഷോക്ക് നൽകുന്ന സുരക്ഷാവേലി നിർമ്മിക്കുന്നു. ഭരണസിരാകേന്ദ്രങ്ങൾ, പ്രതിരോധ സേനയുടെ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത്തരം സംവിധാനമൊരുക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Manual on safety" (PDF). Archived from the original (PDF) on 2011-07-20. Retrieved 2010-04-19.
- ↑ Trollope, Fanny (Release Date: November 30, 2003) [1832]. "Chapter 7". Domestic Manners of the Americans (EBook #10345 ed.). Project Gutenberg. Archived from the original on 2022-05-20. Retrieved October 11, 2012.
'To give the scheme some more effect,' he makes it visible only through a grate of massive iron bars, among which are arranged wires connected with an electrical machine in a neighbouring chamber; should any daring hand or foot obtrude itself with the bars, it receives a smart shock, that often passes through many of the crowd, and the cause being unknown, the effect is exceedingly comic; terror, astonishment, curiosity, are all set in action, and all contribute to make 'Dorfeuille's Hell' one of the most amusing exhibitions imaginable.
{{cite book}}
: Check date values in:|date=
(help); External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Portes, Jacques, ed. (1987). Europe and America : criss-crossing perspectives, 1788-1848. Série internationale, 31. Paris: Centre d'Études Nord-Américaines, E.H.E.S.S. p. 111. OCLC 144696928. Retrieved October 11, 2012.
- ↑ "ELECTRIC FENCE," Handbook of Texas Online (https://tshaonline.org/handbook/online/articles/aoe01), accessed August 4, 2011. Published by the Texas State Historical Association.
- ↑ Maartje M. Abbenhuis The art of staying neutral: the Netherlands in the First World War, 1914-1918, Amsterdam University Press, 2006 ISBN 90-5356-818-2 pages 164-168
- ↑ "Jumbo dilemma", Bangkok Post