ഷെല്ലി ഹെന്നിഗ്
ദൃശ്യരൂപം
സൗന്ദര്യമത്സര ജേതാവ് | |
ജനനം | Shelley Catherine Hennig ജനുവരി 2, 1987 Metairie, Louisiana[1] |
---|---|
തൊഴിൽ | Actress, model, dancer |
അംഗീകാരങ്ങൾ | Miss Louisiana Teen USA 2004 Miss Teen USA 2004 |
ഷെല്ലി കാതറീൻ ഹെന്നിഗ് (ജനനം: ജനുവരി 2, 1987) ഒരു അമേരിക്കൻ മോഡലും നടിയുമാണ്. 2004-ൽ നടന്ന മിസ് ടീൻ യു.എസ്.എ. സൗന്ദര്യമത്സരത്തിൽ അവർ വിജയം വരിച്ചിരുന്നു. എൻ.ബി.സി. ടെലിവിഷൻ നെറ്റ്വർക്കിന്റെ ഡെയ്സ് ഓഫ് ഔവർ ലൈവ്സ് എന്ന സോപ്പ് ഓപ്പറയിൽ സ്റ്റെഫാനി ജോൺസൺ എന്ന കഥാപാത്രത്തെയും CW പരമ്പരയായ ദ സീക്രട്ട് സർക്കിളിൽ ഡയാന മീഡെ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. MTV യുടെ ടീൻ വുൾഫ് എന്ന പരമ്പരയിൽ മാലിയ ടേറ്റ് ആയി വേഷമിട്ടു. അൺഫ്രണ്ടഡ് എന്ന ഹൊറർ ചിത്രത്തിൽ ബ്ലയർ ലിലിയായും ഔജ എന്ന ചിത്രത്തിൽ ഡെബ്ബീ ഗലാർഡിയായും വേഷമിട്ടു. ഡേയ്സ് ഓഫ് ഔർ ലൈവ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ട് എമ്മി പുരസ്കാരങ്ങൾക്കുവേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ൽ അവർ ടീൻ ചോയ്സ് അവാർഡ് കരസ്ഥമാക്കിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ Stephanie Sloane. "Shelley Hennig - Full Circle (pages 1-2)". Soap Opera Digest. Retrieved 10 December 2011.