Jump to content

സംവാദം:മണിച്ചിത്രത്താഴ് (ചലച്ചിത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൾടിപ്പിൾ പർസനാലിറ്റി ഡിസോഡര്(multiple personality disorder)‍ എന്നതിന്‌ ശരിയായ ഒരു മലയാളം വാക്ക് ഏതെങ്കിലും വിക്കിയന്മാർ കുറിച്ചാൽ നല്ലതായിരിക്കും ('ബഹുവ്യക്തിത്വ സ്വഭാവം പ്രകടിപ്പിക്കുന്ന ഒരു മാനസിക തകരാറ്' എന്നത ശരിയാവുമോ ?) --Vicharam 05:23, 19 മേയ് 2009 (UTC)[മറുപടി]

ദ്വന്ദവ്യക്തിത്വം, അല്ലെങ്കിൽ അപരവ്യക്തിത്വം ഈ രണ്ടുപേരുകളും ആ ചിത്രത്തിൽത്തന്നെ പരാമർശിക്കുന്നുണ്ട്.--Subeesh Talk‍ 06:43, 19 മേയ് 2009 (UTC)[മറുപടി]

ദന്ദ്വവ്യക്തിത്വം

[തിരുത്തുക]

അത് ശരിയാണന്ന് തോന്നുന്നു.അപ്പോ അതങ്ങ് മാറ്റാല്ലേ.നന്ദി ഷുബീഷ്.--Vicharam 08:27, 19 മേയ് 2009 (UTC)[മറുപടി]

അവലംബം

[തിരുത്തുക]

ആലുമൂട്ട് തറവാട്ടിൽ നടന്ന സംഭവമാണ്‌ കഥക്കാധാരമായത് എന്നതിന്‌ അവലംബം എങ്ങനെ കിട്ടും.മധു മുട്ടവുമായുള്ള വല്ല അഭിമുഖത്തിന്റെയും വിവര‍ങ്ങളുണ്ടോ?! ഏതെങ്കിലുമംഗങ്ങൾ അത്‌ സംഘടിപ്പിക്കുമെന്ന് പ്രത്യാശിക്കാം.--Vicharam 08:37, 19 മേയ് 2009 (UTC)[മറുപടി]

ഈ വിവരം വരികൾ കൂട്ടിച്ചേർത്തയാൾക്ക് എങ്ങനെയാണ്‌ ലഭിച്ചത് എന്നത് ആധികാരികാരികമായി സ്വീകരിക്കാമെങ്കിൽ അതു നൽകിയാൽ മതി. --Anoopan| അനൂപൻ 08:54, 19 മേയ് 2009 (UTC)[മറുപടി]

ഇത് പേജ് 264, ചാപ്റ്റർ 2, ഖണ്ഡിക 5. ചേർത്തു?--റോജി പാലാ 11:22, 26 മേയ് 2011 (UTC)[മറുപടി]

നിർമ്മാണം

[തിരുത്തുക]

നവോദയ അപ്പച്ചൻ നിർമ്മിച്ചതായാണ് ഇവിടെ കാണുന്നത്.-- Raghith 10:39, 5 ജൂൺ 2012 (UTC)[മറുപടി]

തെറ്റാണ്... അവിടെ കൊടുത്തിരിക്കുന്ന അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, അഴകിയ തമിഴ് മകൻ... സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് നിർമ്മിച്ചത്. നവോദയ അപ്പച്ചൻ ചാണക്യന് ശേഷം മാജിക് മാജിക് മാത്രമാണ് നിർമ്മിച്ചത്. --Jairodz (സംവാദം) 10:43, 5 ജൂൺ 2012 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ നവോദയ അപ്പച്ചനെയാണ് നിർമ്മാതാവായി രേഖപ്പെടുത്തിയിരിക്കുന്നത്. IMDB യിൽ രണ്ടു പേരേയും നിർമ്മാതാവായി കാണിച്ചിരിക്കുന്നു.-- Raghith 11:24, 5 ജൂൺ 2012 (UTC)[മറുപടി]
രണ്ടും പേരും അപ്പച്ചൻ എന്നറിയപ്പെടുന്നതു കൊണ്ടുള്ള പ്രശ്നമാണത്. സ്വർഗ്ഗചിത്ര ബാനർ സ്വർഗ്ഗചിത്ര അപ്പച്ചന്റെ കീഴിലുള്ളതാണ്. ഈ ബ്ലോഗിൽ സ്വർഗ്ഗചിത്ര അപ്പച്ചനെ കുറിച്ച് എഴുതിയിട്ടുണ്ട്. --Jairodz (സംവാദം) 12:12, 5 ജൂൺ 2012 (UTC)[മറുപടി]