സോണറില നായരി
സോണറില നായരി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. nairii
|
Binomial name | |
Sonerila nairii |
മെലാസ്‌റ്റൊമസ്റ്റേസി എന്ന സസ്യകുടുംബത്തിലെ സോണറില്ല ജനുസ്സിൽപ്പെടുന്ന ഒരു സസ്യമാണ് സോണറില നായരി. (ശാസ്ത്രീയനാമം: Sonerila nairii). നെല്ലിയാമ്പതിക്കു സമീപം പശ്ചിമഘട്ട മലനിരകളിലെ പോത്തുമലയിൽ നിന്നാണ് സസ്യത്തെ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിനു പിങ്ക് നിറത്തിലുള്ള പൂക്കളാണുള്ളത്. ഡോ. മായ സി. നായരും സൗമ്യ മുരുകനും ചേർന്നാണ് സസ്യത്തെ കണ്ടെത്തിയത്.തിരുവനന്തപുരത്തെ ഗവേഷണ സ്ഥാപനമായ എൻവയോൺമെന്റ് റിസോഴ്സ് റിസർച്ച് സെന്റർ (ERRC) സ്ഥാപക ഡയറക്ടറും ഇന്ത്യൻ പാലിനോളജിയുടെ പിതാവുമായ ഡോ. പി.കെ.കെ. നായരോടുള്ള ബഹുമാന സൂചകമായി സസ്യത്തിന് സോണറില നായരി എന്ന പേരു നൽകുകയായിരുന്നു. സസ്യത്തിന്റെ കണ്ടത്തൽ സംബന്ധിച്ച വിവരം രാജ്യാന്തര ജേണലായ ഫൈറ്റോകീസിന്റെ മാർച്ച് പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.[1][2]
1200 മീറ്ററോളം ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ സസ്യത്തിന്റെ ഒരു ചെടിയിൽ രണ്ടു പൂക്കളേ ഉണ്ടാവാറൂള്ളൂ. പാറകളുടെ ഇടയ്ക്കുള്ള മണ്ണിൽ വളരുന്ന ഈ ചെടി ഗുരുതരമായ വംശനാശഭീഷണിയിലാണ്.[3]
അവലംബം
[തിരുത്തുക]- ↑ "നെല്ലിയാമ്പതിയിൽ പുതിയ സസ്യം; ഗുരുനാഥന്റെ പേരു നൽകി ശിഷ്യർ". മലയാള മനോരമ ദിനപത്രം, കൊല്ലം എഡിഷൻ, പേജ് - 11. 2016 മാർച്ച് 29.
{{cite news}}
: Check date values in:|date=
(help) - ↑ "നെല്ലിയാമ്പതിയിൽ പുതിയ സസ്യം; ഗുരുനാഥന്റെ പേരു നൽകി ശിഷ്യർ". മലയാള മനോരമ. 2016 മാർച്ച് 28. Retrieved 2016 മേയ് 30.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.thehindu.com/news/national/kerala/new-plant-species-discovered/article8411662.ece