സ്കുവ
സ്കുവ | |
---|---|
പോമരൈൻ മുൾവാലൻ കടൽക്കാക്ക | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Animalia
|
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
See text. |
ചെറിയ പക്ഷികൾ മുതൽ വലിപ്പം കൂടിയവ വരെ ഉൾപ്പെട്ട ഒരു തരം കടൽപക്ഷികളാണ് സ്കുവകൾ[2]. സാധാരണയായി ചാരനിറത്തിലോ തവിട്ടുനിറത്തിലോ ആണ് ഇവ കാണപ്പെടുന്നത്. സാധാരണ ഇനം സ്കുവകൾക്ക് പുറമെ ഗ്രേറ്റ് സ്കുവ എന്നൊരു വർഗ്ഗം കൂടി ഇവരുടെ കൂട്ടത്തിലുണ്ട്. ഇവ വളരെ വലിപ്പമേറിയതും മറ്റു പക്ഷികളെ ആകർഷിക്കുന്നവയുമാണ്. ആർട്ടിക് സ്കുവ, മുൾവാലൻ സ്കുവ, ദക്ഷിണ ധ്രുവ സ്കുവ, തവിടൻ സ്കുവ, പോമറിൻ സ്കുവ, നീള വാലൻ സ്കുവ, ഭീമൻ സ്കുവ എന്നിവ പ്രധാനപ്പെട്ട സ്കുവയിനങ്ങളാണ്. ദ്വീപുകളിൽ വസിക്കാനിഷ്ടപ്പെടുന്ന ഈ പക്ഷികളാണ് സ്ക്കൂവോയ് ദ്വീപിന് ആ പേര് നേടികൊടുത്തത്.
സ്കുവകളുടെ ഏഴ് സ്പീഷീസുകൾ ചേർന്നാണ് സ്റ്റെർകോറാലിഡേ കുടുംബവും സ്റ്റെർകൊറാറിയസ് ജീനസും ഉണ്ടായിട്ടുള്ളത്. മൂന്ന് ചെറിയ സ്കുവകളെ അമേരിക്കൻ ഇഗ്ലീഷിൽ ജീഗേഴ്സ് എന്നു വിളിക്കുന്നു. ഇംഗ്ലീഷ് വാക്ക് 'സ്കുവ' ഫറോയീസ് ഭാഷയിലെ 'സ്കഗ് വുർ' എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. 'ജീഗെർ' എന്ന വാക്ക് വന്നത് ജർമ്മൻ ഭാഷയിലെ 'ജാഗെർ' എന്ന വാക്കിൽനിന്നാണ്. 'ജാഗെർ' എന്നാൽ അർത്ഥം 'വേട്ട' എന്നാണ്[3][4][5]. അമേരിക്ക, സ്പെയിൻ, ആഫ്രിക്ക എന്നീ സ്ഥലങ്ങളിലാണ് സ്കുവകളെ പ്രധാനമായും കണ്ടുവരുന്നത്. ഭീമൻ സ്കുവകൾ സ്പെയിനിലും ആഫ്രിക്കയിലും ശൈത്യകാലമാവുമ്പോൾ അമേരിക്കയിലേയ്ക്ക് ദേശാടനം നടത്തുന്നു. സ്കുവകളിൽ വച്ച് വലിയവയായ ഇവയുടെ നീളം 50-58 സെന്റിമീറ്റർ ആണ്. ചിറകുവിടർത്തിയാൽ 125-140 സെന്റിമീറ്റർ വരെ നീളത്തിലും കാണാം. ഏപ്രിലിൽ തുടങ്ങുന്ന പ്രജനനകാലം ജൂലൈ മാസത്തോടെ അവസാനിക്കും.
ജനിതകപഠനങ്ങൾ
[തിരുത്തുക]ഈ പക്ഷികളെ കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇവയിൽ ഗവേഷകർക്ക് ഏറ്റവും അത്ഭൂതകരമായി തോന്നിയിട്ടുള്ളത് വലിയ സ്കുവകളും പോമറിൻ സ്കുവകളും തമ്മിലുള്ള സാദൃശ്യങ്ങളാണ്. കാഴ്ചയിൽ വ്യത്യസ്തങ്ങളായി തോന്നുന്ന ഇവയുടെ ഈ സാദൃശ്യത്തിന് പക്ഷിശാസ്ത്രജ്ഞന്മാർ പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിൽ വലിയ സ്കുവകൾ രൂപാന്തരം പ്രാപിച്ചിട്ടുള്ളത് പോമറിൻ സ്കുവകളുടെയും ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെടുന്ന സ്പീഷീസുകളുടെയും സങ്കരത്തിൽ നിന്നാണ്. ഈ രണ്ടുപക്ഷികളും ദേശാടനപക്ഷികളാണെന്ന വസ്തുത ഈ അഭിപ്രായത്തിന് ബലം നൽകുന്നു.
ശാരീരിക സവിശേഷതകൾ
[തിരുത്തുക]വലിയ ഇരുണ്ട കടൽകാക്കകളാണോ എന്ന് ഒരു നിമിഷം സംശയിച്ചുപോകുന്ന തരത്തിലുള്ള ആകൃതിയാണ് ഇവയ്ക്കുള്ളത്. എന്നാൽ ചുണ്ടിന്റെ ആകൃതി കടൽകാക്കകളുടേതിൽ നിന്നും വ്യത്യസ്തമാണ്. ചുണ്ടിന്റെ അറ്റം കൊളുത്താകൃതിയിലുള്ള ഈ പക്ഷികളുടെ കൊക്കിന്റെ ചുവട്ടിൽ ഒരു നേർത്ത സവിശേഷമായ തൊലിയുണ്ട്. ചുണ്ടുപോലെ തന്നെയാണ് നഖങ്ങളുടെ അവസ്ഥയും. കൂർത്ത നഖങ്ങളുള്ള പാദങ്ങൾ ചർമ്മബന്ധിതമാണ്. മുട്ടയിടുന്ന പക്ഷികൾക്ക് മധ്യത്തിലായി രണ്ടു വാൽച്ചിറകുകളും കാണാം. കറുത്ത തൊപ്പിക്കാരായ ഇവയുടെ ചാരനിറം കലർന്ന തവിട്ടുനിറത്തിലുളള ചിറകുകളിൽ ചിലപ്പോൾ കുത്തുകളും പുള്ളികളും കണ്ടുവരുന്നു. എന്നാൽ കുഞ്ഞുങ്ങൾ തവിട്ടുനിറത്തിൽ മാത്രമാണ് കാണപ്പെടുന്നത്.
പറക്കലിനിടയിൽ പല കായികാഭ്യാസപ്രകടനങ്ങളും ഭീമൻ സ്കൂവകൾ കാഴ്ചവെയ്ക്കാറുണ്ട്. ഈ അഭ്യാസപ്രകടനങ്ങൾ അധികവും നടക്കുന്നത് മറ്റ് പക്ഷികൾ ശേഖരിച്ച ഇര തട്ടിപ്പറിക്കലിനിടയിലാണ്. ഉയരത്തിൽ വെച്ച് മറ്റുപക്ഷികളെ ആക്രമിക്കുക എന്ന തന്ത്രമാണ് ഈ അഭ്യാസപ്രകടനങ്ങൾക്ക് പിന്നിലുള്ളത്.
ഭക്ഷണരീതി
[തിരുത്തുക]മത്സ്യങ്ങൾ കൂടാതെ ഉച്ഛിഷ്ടങ്ങൾ, മൃതശരീരങ്ങൾ എന്നിവയും ഇവ ഭക്ഷിക്കാറുണ്ട്. പ്രജനനം നടക്കാത്ത സമയങ്ങളിൽ മാത്രമാണ് ഇവ ഇങ്ങനെ ചെയ്യുന്നത്. പ്രജനനകാലത്ത് ലെമിംഗുകൾ, മറ്റു പക്ഷി മുട്ടകൾ, പക്ഷിക്കുഞ്ഞുങ്ങൾ എന്നിവയാണ് കൂടുതലും കഴിയ്ക്കുന്നത്. വലിയ കടൽകൊള്ളക്കാരാണ് ഈ പക്ഷികൾ. മറ്റു പക്ഷികളുടെ ഇര തട്ടിപ്പറിച്ച് ഭക്ഷിക്കുന്നതാണ് ഇഷ്ടവിനോദം. ഉയരത്തിൽ ഇരകൊത്തി പറന്നുപോവുന്ന പാവം പക്ഷികളുടെ പിന്നാലെ ചെന്ന് പറക്കലിന് തടസ്സമുണ്ടാക്കുന്നു. ഇര നൽകിയില്ലെങ്കിൽ ശാരീരിക പീഡനങ്ങളും അവ അനുഭവിക്കേണ്ടിവരും. ഒന്നും കിട്ടിയില്ലെങ്കിൽ മറ്റു പക്ഷികളെ കൊന്ന് തിന്ന് വിശപ്പടക്കും[6]. ഭക്ഷണരീതി കണ്ടാൽ കടൽകൊള്ളക്കാർ എന്നു വിളിക്കുമെങ്കിലും ഈ പക്ഷികൾക്ക് മനുഷ്യരെ ഭയമാണ്.
ചിത്രശാല
[തിരുത്തുക]-
നീള വാലൻ സ്കുവ (Stercorarius longicaudus)
-
ആർട്ടിക് സ്കുവ (Stercorarius parasiticus)
-
പോമരൈൻ മുൾവാലൻ കടൽക്കാക്ക (Stercorarius pomarinus)
-
ചിലിയൻ സ്കുവ (Stercorarius chilensis)
-
തവിടൻ സ്കുവ (Stercorarius antarcticus)
-
ദക്ഷിണ ധ്രുവ സ്കുവ (Stercorarius maccormicki)
-
ഗ്രേറ്റ് സ്കുവ (Stercorarius skua)
അവലംബം
[തിരുത്തുക]- ↑ "Stercorarius maccormicki". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ https://www.britannica.com/animal/skua-bird-group
- ↑ "Jaeger", Oxford English Dictionary (3rd ed.), Oxford University Press, September 2005
{{citation}}
: Invalid|mode=CS1
(help) (Subscription or UK public library membership required.) - ↑ "Skua", Oxford English Dictionary (3rd ed.), Oxford University Press, September 2005
{{citation}}
: Invalid|mode=CS1
(help) (Subscription or UK public library membership required.) - ↑ Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. p. 365. ISBN 978-1-4081-2501-4.
- ↑ "Scottish Ornithologists' Club". Archived from the original on 2013-06-24. Retrieved 2017-12-27.
പുറം കണ്ണികൾ
[തിരുത്തുക]- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 25 (11th ed.). 1911. .
- Skua videos on the Internet Bird Collection
- Avibase - the world bird database
- Antarctic bird information and images