സ്റ്റിറക്കോസോറസ്
Styracosaurus | |
---|---|
Holotype skeleton, Canadian Museum of Nature | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Family: | |
Subfamily: | |
Genus: | †Styracosaurus Lambe, 1913
|
Species | |
|
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് സ്റ്റിറക്കോസോറസ് (ഉച്ചാരണം : /st[invalid input: 'ɨ']ˌrækəˈsɔːrəs/ stə-RAK-ə-SOR-əs). അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് കാനഡയിൽ ഉള്ള ദിനോസർ പ്രവിശ്യാ ഉദ്യാനത്തിൽ നിന്നും ആണ് നിന്നും ആണ് . പേര് പുരാതന ഗ്രീക്ക് ആണ് പേരിന്റെ അർഥം മുള്ളുള്ള പല്ലി എന്നാണ്.[1]
ശരീര ഘടന
[തിരുത്തുക]ഇവയ്ക്ക് ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണത്തിൽ നാലു മുതൽ ആറു വരെ കൊമ്പു ക്കൾ ഉണ്ടായിരുന്നു, കവിളിൽ രണ്ടു ചെറിയ കൊമ്പും , മുക്കിനു മുകളിൽ വലിയ ഒരു കൊമ്പും ഉണ്ടായിരുന്നു രണ്ടടി വരെ നീളം ഉണ്ടായിരുന്നു ഈ കൊമ്പിന് . അതിഭീമൻ ഗണമല്ലെങ്കിലും സ്റ്റിറക്കോസോറകൾക്ക് ഏകദേശം 5.5 മീറ്റർ (18 അടി) നീളവും 1.8 മീറ്റർ (6 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 2.7 ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു.[2]
ആഹാര രീതി
[തിരുത്തുക]തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Liddell & Scott (1980). Greek-English Lexicon, Abridged Edition. Oxford University Press, Oxford, UK. ISBN 0-19-910207-4.
- ↑ Lambert, D. (1993). The Ultimate Dinosaur Book. Dorling Kindersley: New York, 152–167. ISBN 1-56458-304-X.
ചിത്രശാല
[തിരുത്തുക]-
Styracosaurus compared in size with a human
-
Styracosaurus "parksi" skeleton, specimen AM5372
-
ദിനോസർ പാർക്കിലെ ഒരു പ്രഭാതം