ഹെലികോപ്റ്റർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹെലികോപ്റ്റർ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
An LAPD Bell 206 | |||||||||||||||||||||||||||||||||||||||||
|
നിന്ന നില്പിൽ പറന്നുയരാനും എവിടെ വേണമെങ്കിലും വന്നിറങ്ങാനും മനുഷ്യനു കഴിയുമോ എന്ന ചിന്തയുടെ ഫലമാണ് റോട്ടർക്രാഫ്റ്റ് വർഗ്ഗത്തിൽപ്പെടുന്ന ഹെലികോപ്റ്റർ. 1486 ൽ ലിയനാർഡോ ഡാവിഞ്ചി ഹെലികോപ്റ്ററിൻറെ രൂപകല്പന നടത്തിയെങ്കിലും അത് യാഥാർത്ഥ്യമായില്ല.[1][2] പിന്നീട് പലരും ഹെലികോപ്റ്ററിനായുള്ള ഗവേഷണം നടത്തി. ഇന്ന് നാം കാണുന്ന തരം ഹെലികോപ്റ്ററുകൾക്ക് ജന്മം കൊടുത്തത് റഷ്യക്കാരനായ ഇഗോർ സിഗോർസ്കിയാണ്. 1930-ൽ ഇദ്ദേഹം നിർമ്മിച്ച വിഎസ്-300 ആണ് ഇന്നത്തെ ഹെലികോപ്റ്ററുകളുടെ മുൻഗാമി.
ചരിത്രം
[തിരുത്തുക]1906 ൽ ലൂയി ബ്രഗത്ത്, ഴാക് ബ്രഗത്ത് എന്നീ ഫ്രഞ്ച് സഹോദരൻമാർ ഹെലികോപ്റ്റർ ഗവേഷണത്തിൽ ചില മുന്നേറ്റങ്ങൾ നടത്തി. ഫ്രഫ. ചാൾസ് റിച്ചെറ്റ് എന്ന ശാസ്ത്രജ്ഞൻറെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഒടുവിൽ, 1907-ൽ ബ്രഗത്ത്-റിച്ചെറ്റ് ഗൈറോ പ്ലെയിൻ നമ്പർ വൺ എന്നൊരു പറക്കൽ സംവിധാനത്തിന് ഇവർ രൂപം കൊടുത്തു. 1907 ഓഗസ്റ്റ് 24-നാണ് ഗൈറോ പ്ലെയിനിൻറെ ആദ്യ പറക്കൽ.
അവലംബം
[തിരുത്തുക]- ↑ Rumerman, Judy. "Early Helicopter Technology." Archived 2011-08-21 at the Wayback Machine. Centennial of Flight Commission, 2003. Retrieved: 12 December 2010.
- ↑ Pilotfriend.com "Leonardo da Vinci's Helical Air Screw." Pilotfriend.com. Retrieved: 12 December 2010.