Jump to content

2008 ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ് മൽസരങ്ങൾ - ഹോക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2008 ഒളിമ്പിക്സിലെ ഹോക്കി മൽസരങ്ങൾ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്‌ ഗ്രീൻ ഹോക്കി കളിക്കളത്തിൽ ഓഗസ്റ്റ് 10-ന്‌ ആരംഭിച്ച് ഓഗസ്റ്റ് 23-നു നടക്കുന്ന ഫൈനൽ മൽസരങ്ങളോടെ അവസാനിക്കും. [1]

മൽസരങ്ങൾ

[തിരുത്തുക]

ഹോക്കിയിൽ 2 ഇനങ്ങളിലാണ്‌ മെഡലുകൾ നൽകപ്പെടുക

  • പുരുഷന്മാരുടെ ഹോക്കി
  • വനിതകളുടെ ഹോക്കി

12 ടീമുകൾ വീതമാണ്‌ ഒരോ ഇനത്തിലുമായി മൽസരിക്കുക. രണ്ട് ഘട്ടങ്ങളായാണ്‌ മൽസരങ്ങൾ നടത്തുന്നത്‌. ഒന്നാംഘട്ടമൽസരങ്ങളിൽ 6 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി റൌണ്ട് റോബിൻ രീതിയിലാണ്‌ കളിക്കുന്നത് - ഓരോ റ്റീമും തങ്ങളുടെ ഗ്രൂപ്പിലെ എല്ലാ ടീമിനുമെതിരായി ഒരു മൽസരമാണ്‌ ഈ ഘട്ടത്തിൽ കളിക്കുന്നത്. മികച്ച പ്രകടനം കാഴവയ്ക്കുന്ന നാലു ടീമുകൾ സെമി ഫൈനലിൽ പ്രവേശിക്കുന്നു.


യോഗ്യതാനിർണ്ണയം

[തിരുത്തുക]

താഴെപ്പറയുന്ന ഒൻപത് ടീമുകളാണ്‌ ഇതുവരെ 2008 ഒളിമ്പിക്സ് ഹോക്കി മൽസരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുള്ളത്. [2] [3]

പുരുഷന്മാരുടെ ഹോക്കി

[തിരുത്തുക]

ബാക്കി മൂന്ന് ടീമുകളെ 2008 ഒളിമ്പിക്സ് ഹോക്കി പുരുഷന്മാരുടെ യോഗ്യതാനിർണ്ണയം മൽസരങ്ങൾ നിർണ്ണയിക്കും.

വനിതകളുടെ ഹോക്കി

[തിരുത്തുക]

ഇനിയുള്ള മൂന്ന് ടീമുകളെ 2008 ഒളിമ്പിക്സ് ഹോക്കി വനിതകളുടെ യോഗ്യതാനിർണ്ണയം മൽസരങ്ങൾ തിരഞ്ഞെടുക്കും.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-12. Retrieved 2007-12-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-23. Retrieved 2007-12-06.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-29. Retrieved 2007-12-06.