അരാക്നോളജി
Part of a series on |
ജന്തുശാസ്ത്രം |
---|
വിഭാഗങ്ങൾ |
നരവംശശാസ്ത്രം · Anthrozoology · Apiology Arachnology · Arthropodology · Cetology Conchology · Entomology · Ethology Helminthology · Herpetology · മത്സ്യശാസ്ത്രം Malacology · Mammalogy · Myrmecology Nematology · Neuroethology · പക്ഷിശാസ്ത്രം Paleozoology · Planktology · Primatology Zoosemiotics |
പ്രശസ്ത ജന്തുശാസ്ത്രജ്ഞർ |
Karl Ernst von Baer · Georges Cuvier ചാൾസ് ഡാർവിൻ · Jean-Henri Fabre William Kirby · കാൾ ലിനേയസ് Konrad Lorenz · Thomas Say Jakob von Uexküll · Alfred Russel Wallace more... |
ചരിത്രം |
Pre-Darwin · Post-Darwin |
ചിലന്തികളും അനുബന്ധ അകശേരുകളായ തേളുകൾ, സ്യൂഡോസ്കോർപ്പിയൊൻ, ഒപീലിയൻ എന്നിവയും ഉൾപ്പെടുന്ന അരാക്നിഡുകളുടെ ശാസ്ത്രീയ പഠനമാണ് അരാക്നോളജി. ചിലന്തികളെയും മറ്റ് അരാക്നിഡുകളെയും കുറിച്ച് പഠിക്കുന്നവർ അരാക്നോളജിസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ സങ്കുചിതമായി, ചിലന്തികളെക്കുറിച്ചു മാത്രമുള്ള പഠനം (ഓർഡർ അരാനിയ) അരാനിയോളജി എന്നറിയപ്പെടുന്നു. [1]
അരാക്നോളജി എന്ന വാക്ക് ചിലന്തി എന്ന അർഥം വരുന്ന ഗ്രീക്ക് പദം ἀράχνη "ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള പഠനം" എന്നത് സൂചിപ്പിക്കുന്ന ലോജിയ (-λογία) എന്നിവ ചേർന്ന പദമാണ്.
ഒരു ശാസ്ത്രമെന്ന നിലയിൽ അരാക്നോളജി
[തിരുത്തുക]അരാക്നിഡുകളെ തരംതിരിക്കുന്നതിലും അവയുടെ ജീവശാസ്ത്ര വശങ്ങൾ പഠിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാന് അരാക്നോളജിസ്റ്റുകൾ. അവരെ ചിലപ്പോൾ ചിലന്തി വിദഗ്ധർ എന്ന് വിളിക്കുന്നു. അരാക്നോളജിയിലെ വിഷയങ്ങളിൽ സ്പീഷിസുകളുടെ പേരിടൽ, അവയുടെ പരിണാമ ബന്ധങ്ങൾ നിർണ്ണയിക്കൽ (ടാക്സോണമി ആൻഡ് സിസ്റ്റമാറ്റിക്സ്), അവരുടെ സ്പീഷിസിലെ മറ്റ് അംഗങ്ങളുമായും/അല്ലെങ്കിൽ അവരുടെ പരിസ്ഥിതിയുമായും എങ്ങനെ ഇടപഴകുന്നു (ബിഹേവിയറൽ ഇക്കോളജി) അല്ലെങ്കിൽ വിവിധ പ്രദേശങ്ങളിലും ആവാസ വ്യവസ്ഥകളിലും അവ എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്ന് പഠിക്കൽ (ഫൗണിസ്റ്റിക്സ്) എന്നിവ ഉൾപ്പെടുന്നു. ചില അരാക്നോളജിസ്റ്റുകൾ ചിലന്തികളുടെയും തേളുകളുടെയും വിഷം ഉൾപ്പെടെ അരാക്നിഡുകളുടെ ശരീരഘടനയെക്കുറിച്ചോ ശരീരശാസ്ത്രത്തെക്കുറിച്ചോ ഗവേഷണം നടത്തുന്നു. മറ്റുചിലർ കാർഷിക ആവാസവ്യവസ്ഥയിൽ ചിലന്തികളുടെ സ്വാധീനത്തെക്കുറിച്ചും അവയെ ജൈവ നിയന്ത്രണ ഏജന്റുകളായി ഉപയോഗിക്കാനാകുമോയെന്നും പഠിക്കുന്നു.
ഉപവിഭാഗങ്ങൾ
[തിരുത്തുക]അരാക്നോളജിയെ നിരവധി ഉപവിഭാഗങ്ങളായി തിരിക്കാം, അവയിൽ ഇവ ഉൾപ്പെടുന്നു:
- അകറോളജി - ടിക്കുകളെയും മൈറ്റുകളെയും കുറിച്ചുള്ള പഠനം
- അരാനിയോളജി - ചിലന്തികളെക്കുറിച്ചുള്ള പഠനം
- സ്കോർപ്പിയോളജി - തേളുകളെക്കുറിച്ചുള്ള പഠനം
അരാക്നോളജിക്കൽ സൊസൈറ്റികൾ
[തിരുത്തുക]ദേശീയവും അന്തർദേശീയവുമായ നിരവധി ശാസ്ത്ര സമൂഹങ്ങൾ അരാക്നോളജിസ്റ്റുകളെ പ്രതിനിധീകരിക്കുന്നു. ഗവേഷകർ തമ്മിലുള്ള ആശയ വിനിമയം പ്രോത്സാഹിപ്പിക്കുക, മീറ്റിംഗുകളും കോൺഗ്രസുകളും സംഘടിപ്പിക്കുക, അക്കാദമിക് ജേണലുകൾ പ്രസിദ്ധീകരിക്കുക എന്നിവയാണ് അവരുടെ പ്രധാന പങ്ക്. പൊതുജനങ്ങൾക്കിടയിൽ ഈ ജീവികളെക്കുറിച്ച് അവബോധം വളർത്തുന്ന യൂറോപ്യൻ സ്പൈഡർ ഓഫ് ദി ഇയർ പോലെയുള്ള സയൻസ് ഔട്ട്റീച്ച് പ്രോഗ്രാമുകളിലും ചിലർ ഉൾപ്പെടുന്നു.
അന്താരാഷ്ട്രം
- ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്നോളജി (ISA) വെബ്സൈറ്റ്
ആഫ്രിക്ക
- ആഫ്രിക്കൻ അരാക്നോളജിക്കൽ സൊസൈറ്റി (AFRAS) വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
ഏഷ്യ
- അരാക്നോളജിക്കൽ സൊസൈറ്റി ഓഫ് ജപ്പാൻ (ASJ) വെബ്സൈറ്റ്
- ഏഷ്യൻ സൊസൈറ്റി ഓഫ് അരാക്നോളജി (ASA) വെബ്സൈറ്റ് Archived 2022-07-07 at the Wayback Machine.
- ഇന്ത്യൻ സൊസൈറ്റി ഓഫ് അരാക്നോളജി വെബ്സൈറ്റ് Archived 2017-01-02 at the Wayback Machine.
- ഇറാനിയൻ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്നോളജി" (IAS) വെബ്സൈറ്റ്
ഓസ്‌ട്രേലിയ
- ഓസ്ട്രേലിയൻ അരാക്നോളജിക്കൽ സൊസൈറ്റി വെബ്സൈറ്റ് Archived 2009-04-29 at the Wayback Machine.
യൂറോപ്പ്
- അരക്നോഫിലിയ - അസോസിയോൺ ഇറ്റാലിയന ഡി അരക്നോളോജിയ വെബ്സൈറ്റ്
- അരാക്ക്നോളജിയ ബെൽജിയ – ബെൽജിയൻ അരാക്ക്നോളജിക്കൽ സൊസൈറ്റി (ARABEL) വെബ്സൈറ്റ്
- Arachnologische Gesellschaft (അർഥം- അരാക്നോളജിക്കൽ സൊസൈറ്റി) (AraGes) വെബ്സൈറ്റ് Archived 2016-10-23 at the Wayback Machine.
- അസോസിയേഷൻ ഫ്രാൻസി അരാക്നോളജി (AsFrA) വെബ്സൈറ്റ്
- ബ്രിട്ടീഷ് അരാക്നോളജിക്കൽ സൊസൈറ്റി (ബിഎഎസ്) വെബ്സൈറ്റ്
- ചെക്ക് അരാക്നോളജിക്കൽ സൊസൈറ്റി വെബ്സൈറ്റ്
- യൂറോപ്യൻ സൊസൈറ്റി ഓഫ് അരാക്നോളജി (ESA) വെബ്സൈറ്റ്
- ഗ്രൂപ്പോ ഐബീരിക്കോ ഡി അരാക്നോളജിയ (ഐബീരിയൻ പെനിൻസുല) വെബ്സൈറ്റ്
- മാഗിയർ അരാക്നോളജിയ - ഹംഗേറിയൻ അരാക്നോളജി
ഉത്തര അമേരിക്ക
- അമേരിക്കൻ അരാക്നോളജിക്കൽ സൊസൈറ്റി (എഎഎസ്) വെബ്സൈറ്റ്
അരാക്നോളജിക്കൽ ജേണലുകൾ
[തിരുത്തുക]അരാക്നിഡുകളുടെ പഠനത്തിനായി നീക്കിവച്ചിരിക്കുന്ന ശാസ്ത്രീയ ജേണലുകളിൽ ഇവ ഉൾപ്പെടുന്നു:
- അകറോളജിയ
- ആക്റ്റ അരാക്നോളജിക്ക – അരാക്നോളജിക്കൽ സൊസൈറ്റി ഓഫ് ജപ്പാൻ (ASJ) പ്രസിദ്ധീകരിക്കുന്നത്
- അരാക്നിഡ: റിവിസ്റ്റ അരക്നോളോജിക്ക ഇറ്റാലിയന
- അരാക്നോളജി - ബ്രിട്ടീഷ് അരാക്നോളജിക്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ചത്
- അരാക്നോളജി ലെറ്റേഴ്സ് - അരാക്നോളജിസ്കെ ഗെസെൽഷാഫ്റ്റ് പ്രസിദ്ധീകരിച്ചത്
- ഇന്റർനാഷണൽ ജേണൽ ഓഫ് അകറോളജി
- ജേണൽ ഓഫ് അരാക്നോളജി - അമേരിക്കൻ അരക്നോളജിക്കൽ സൊസൈറ്റി പ്രസിദ്ധീകരിക്കുന്നത്
- റിവിസ്റ്റ ഐബീരിക്ക ഡി അരാക്നോളജിയ - ഗ്രൂപ്പോ ഐബീരിക്കോ ഡി അരാക്നോളജിയ പ്രസിദ്ധീകരിക്കുന്നത്
- റിവ്യൂ അരാക്നോളജിക്യൂ
- സെർകെറ്റ്
ജനപ്രിയ അരാക്നോളജി
[തിരുത്തുക]1970-കളിൽ, അരാക്നിഡുകൾ - പ്രത്യേകിച്ച് ടരന്റുലകൾ - വിചിത്രമായ വളർത്തുമൃഗങ്ങളായി ജനപ്രിയമാകാൻ തുടങ്ങി. പല ടരന്റുലകളും തൽഫലമായി, ബ്രാച്ചിപെൽമ സ്മിത്തി-യുടെ പേരായ മെക്സിക്കൻ റെഡ്ക്നീ ടരന്റുല പോലെയുള്ള പൊതുവായ പേരുകളിൽ കൂടുതൽ വ്യാപകമായി അറിയപ്പെട്ടു.
വിവിധ സമൂഹങ്ങൾ ഇപ്പോൾ ടരന്റുലകളുടെയും മറ്റ് അരാക്നിഡുകളുടെയും പരിപാലനം, പരിചരണം, പഠനം, ക്യാപ്റ്റീവ് ബ്രീഡിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഉപദേശങ്ങളും അടങ്ങിയ ജേണലുകളോ വാർത്താക്കുറിപ്പുകളോ അവർ സാധാരണയായി നിർമ്മിക്കുന്നു.
- ബ്രിട്ടീഷ് ടരന്റുല സൊസൈറ്റി (BTS) വെബ്സൈറ്റ്
- ഡച്ച് അരാക്നോളജിച്ചെ ഗസ്സെൽഷാഫ്റ്റ് (DeArGe) വെബ്സൈറ്റ്
- അമേരിക്കൻ ടരാന്റുല സൊസൈറ്റി (ATS) വെബ്സൈറ്റ്
ഇതും കാണുക
[തിരുത്തുക]- ചിലന്തികളുടെ സാംസ്കാരിക ചിത്രീകരണങ്ങൾ
- പ്രാണിപഠനശാസ്ത്രം
അവലംബം
[തിരുത്തുക]- ↑ "Definition of ARANEOLOGY". www.merriam-webster.com (in ഇംഗ്ലീഷ്). Retrieved 2020-12-23.