ചന്ദോലി ദേശീയോദ്യാനം
Chandoli National Park | |
---|---|
Sahyadri Tiger Reserve | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | സത്താര ജില്ല, കോലാപ്പൂർ ജില്ല, സാംഗ്ലി ജില്ല, മഹാരാഷ്ട്ര, ഇന്ത്യ |
Nearest city | സത്താര, Kolhapur |
Coordinates | 17°11′30″N 73°46′30″E / 17.19167°N 73.77500°E |
Area | 317.67 ച. �കിലോ�ീ. (3.4194×109 sq ft) |
Established | May 2004 |
Governing body | മഹാരാഷ്ട്ര സംസ്ഥാന വനം വകുപ്പ് |
Website | mahaforest.nic.in |
Official name | Natural Properties - Western Ghats (India) |
Type | Natural |
Criteria | ix, x |
Designated | 2012 (36th session) |
Reference no. | 1342 |
State Party | India |
Region | Indian subcontinent |
ഇന്ത്യയിലെ മഹാരാഷ്ട്രസംസ്ഥാനത്തെ സാംഗ്ലി, കോലാപ്പൂർ, സത്താര എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് ചന്ദോലി ദേശീയോദ്യാനം (മറാത്തി: चांदोली राष्ट्रीय उद्यान)[1]. 317.67 ചതുരശ്രകിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിന്റെ വലിപ്പം. ഇത് ഒരു ലോകപൈതൃകകേന്ദ്രമാണ്. 2004 മെയിലാണ് ഈ ദേശീയോദ്യാനം പ്രവർത്തനമാരംഭിച്ചത്[2]. 1985 മുതൽ ഇവിടെ ഒരു വന്യജീവിസങ്കേതം ഉണ്ടായിരുന്നു.
സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രത്തിന്റെ തെക്കേ അറ്റം ചന്ദോലി ദേശീയോദ്യാനവുമായി ചേരുന്നു കൂടാതെ കൊയ്ന വന്യജീവിസംരക്ഷണകേന്ദ്രം വടക്കുഭാഗത്തും സ്ഥിതിചെയ്യുന്നു.
സഹ്യാദ്രി കടുവ സംരക്ഷണ കേന്ദ്രം
[തിരുത്തുക]ചന്ദോളി ദേശീയോദ്യാനവും കൊയ്ന വന്യജീവി സംരക്ഷണ കേന്ദ്രവും ചേരുന്ന സഹ്യാദ്രി കടുവ സംരക്ഷണ കേന്ദ്രം 741.22 ചതുരശ്രകിലോമീറ്ററാണ്. ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഈ പ്രദേശത്തിനെ പ്രൊജക്റ്റ് ടൈഗർ കടുവ സംരക്ഷണ പ്രദേശമായി 2007 മെയ് 21 ൽ പ്രഖ്യാപിച്ചു. 9 കടുവകളും 66 പുള്ളിപ്പുലികളും സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രത്തിലുള്ളതായി കരുതുന്നു.[3]
സ്ഥാനം
[തിരുത്തുക]ചന്ദോലി അണക്കെട്ടിനടുത്തായി അക്ഷാംശം 73°40' നും 73°53' കിഴക്ക് നും രേഖാംശം 17°03'നും 17°20' വടക്ക് ഉം ആയി തെക്കേ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് ചന്ദോളി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രത്തിനും രാധാനഗരി വന്യജീവി സംരക്ഷണകേന്ദ്രത്തിനും ഇടയിലായാണ് ചന്ദോലി ദേശീയോദ്യാനം. ഇവയെല്ലാം ചേർന്ന് സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രം രൂപപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "loksatta.com". Archived from the original on 2013-07-28. Retrieved 2017-06-11.
- ↑ "Times of India". The Times Of India. 2004-12-22. Retrieved 2006-09-27.
- ↑ "Sahyadri is now a tiger reserve". Daily News and Analysis. May 28, 2008. Retrieved 2008-08-05.