Jump to content

ഗൂഗിൾ വീഡിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Google Videos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൂഗിൾ വീഡിയോസ്
യു.ആർ.എൽ.വീഡിയോ.ഗൂഗിൾ.കോം
സൈറ്റുതരംവീഡിയോ തിരയൽ
രജിസ്ട്രേഷൻവേണ്ട
ലഭ്യമായ ഭാഷകൾബഹുഭാഷ
ഉടമസ്ഥതഗൂഗിൾ
നിർമ്മിച്ചത്ഗൂഗിൾ

വീഡിയോ പങ്കു വെക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിൾ പുറത്തിറക്കിയ പദ്ധതിയാണ് ഗൂഗിൾ വീഡിയോസ്. യുട്യൂബിന്റെ ഏറ്റെടുക്കലോടെ പിന്നീട് ഗൂഗിൾ വീഡിയോസ് ഒരു വീഡിയോ തിരച്ചിൽ സൈറ്റായി മാറി. ഒടുവിൽ 2012 ആഗസ്റ്റ് 20ന് ഗൂഗിൾ വീഡിയോ പൂട്ടി.

യുട്യൂബിന് സമാനമായ സേവനങ്ങളോടെ യുട്യൂബിനൊരു പ്രതിയോഗി എന്ന നിലക്കാണ് 2005 ജനുവരി 25ന് ഗൂഗിൾ വീഡിയോസ് അവതരിപ്പിക്കപ്പെട്ടത്.[1] പിന്നീട് 2007 ജൂണിൽ ഗൂഗിൾ വീഡിയോ തിരച്ചിൽ ഫലങ്ങളിൽ മറ്റു വീഡിയോ സൈറ്റുകളിൽ നിന്നുള്ള ഫലങ്ങളും ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു.[2] തുടർന്ന് ചിത്രങ്ങൾ തിരയാൻ ഗൂഗിൾ അവതരിപ്പിച്ച ഗൂഗിൾ ഇമേജസിന് സമാനമായ വീഡിയോ തിരയൽ സംവിധാനമായി ഗൂഗിൾ വീഡിയോസ് മാറി. 2009ൽ ഗൂഗിൾ വീഡിയോസിലേക്ക് വീഡിയോകൾ അപ്ലോഡ് ചെയ്യാൻ കഴിയാതെയായി.[3] പിന്നീട് 2011 ഏപ്രിലിൽ ഗൂഗിൾ വീഡിയോസ് പൂട്ടുകയാണെന്ന് ഗൂഗിൾ അറിയിച്ചു.[4][5] അവസാനം ശേഷിക്കുന്ന വീഡിയോകളെല്ലാം യുട്യൂബിലേക്ക് നീക്കിയ ശേഷം 2012 ആഗസ്റ്റ് 20ന് ഗൂഗിൾ വീഡിയോ പൂട്ടി.[6]

ഗൂഗിൾ വീഡിയോ പ്ലെയർ

[തിരുത്തുക]
ഗൂഗിൾ വീഡിയോ പ്ലെയർ
വികസിപ്പിച്ചത്ഗൂഗിൾ
Stable release
2.0.0.060608 / 2006-08-22
ഓപ്പറേറ്റിങ് സിസ്റ്റംമാക് ഓഎസ് ടെൻ, വിൻഡോസ്
തരംചലച്ചിത്ര ദർശിനി
അനുമതിപത്രംഫ്രീവെയർ
വെബ്‌സൈറ്റ്video.google.com

ഗൂഗിൾ വീഡിയോസ് ഉപയോഗിക്കാനുള്ള മറ്റൊരു മാർഗ്ഗമായിരുന്നു ഗൂഗിൾ വീഡിയോ പ്ലെയർ. വിൻഡോസ്, മാക് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിച്ചിരുന്ന ഈ സോഫ്റ്റ്‌വേർ ഗൂഗിളിന്റെ വീഡിയോ ഫോർമാറ്റായിരുന്ന .ജിവിഐയിലുള്ള വീഡിയോകളെയും .ജിവിപിയിലുള്ള പ്ലേലിസ്റ്റുകളെയുമായിരുന്നു പിന്തുണച്ചിരുന്നത്.

അവലംബം

[തിരുത്തുക]
  1. Google Video Search Live
  2. tdeos-new-frame.html Google Frames a Video Search Engine, by Alex Chitu, June 13, 2007
  3. Turning Down Uploads at Google Video, by Michael Cohen, Product Manager, January 14, 2009, Official Google Video Blog, accessed April 23, 2009
  4. TechCrunch, "Google Video Prepares To Enter The Deadpool For Good" techcrunch.com April 15, 2011.
  5. An update on Google Video – Finding an easier way to migrate Google Video content to YouTube
  6. "Spring cleaning in summer". July 3, 2012.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_വീഡിയോസ്&oldid=2282257" എന്ന താളിൽനിന്ന് ശേഖരിച്ചത്