Jump to content

ലോക വനദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Day of Forests എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്താരാഷ്ട്ര വന ദിനം
ഇതരനാമംIDF
ആചരിക്കുന്നത്ഐക്യരാഷ്ട്ര സഭാംഗം
തിയ്യതി21 മാർച്ച്
ആവൃത്തിവാർഷികം

എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്[1]. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.[2]

ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയുടെ 2012 നവംബർ 28ലെ തീരുമാനം അനുസരിച്ചാണ്. [3] ഈ സംഭവം ആഘോഷിക്കുന്നത്, എല്ലാതര കാടുകളുടേയും കാടിനു പുറത്തുള്ള മരങ്ങളുടേയും പ്രാധാന്യവും ഇപ്പോഴത്തേയും ഭാവിയിലേയും തലമുറയ്ക്കുള്ള ഗുണങ്ങളേയും പറ്റി ബോധവൽക്കരണം നടത്തുന്നതിനാണ്.[4][5] അന്ത്രാഷ്ട്ര വന ദിനത്തിൽ മരത്തൈകൾ നടൽ തുടങ്ങിയ സംഘടിതപ്രവർത്തനങ്ങൾ മരത്തേയും കാടുകളേയും ഉൾപ്പെട്ടുള്ള പ്രാദേശിക, ദേശീയ, അന്തരാഷ്ട്ര പരിപാടികൾ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു .[6] International Day of Forests was observed for the first time on March 21, 2013.

അവലംബം

[തിരുത്തുക]
  1. http://www.kerenvis.nic.in/calendar/Forest_Day.htm
  2. "മാർച്ച് 21 - ഇന്ന് ലോക വനദിനം" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-03-20. Retrieved 2023-02-23.
  3. "International Day of Forests," Archived 2020-03-28 at the Wayback Machine. United Nations General Assembly, November 28, 2012.
  4. Holmgren, Peter. 2013, March 21. "Sharing positive views about forests and trees on the International Day of Forests," CIFOR. Accessed: March 21, 2013.
  5. "21 Reasons To Celebrate The Value Of Trees In Honor Of International Day Of Forests". Huffington Post. Retrieved 21 November 2014.
  6. "International Day of Forests," Archived 2016-04-12 at the Wayback Machine. FAO.org. Accessed: March 20, 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
* ഔദ്യോഗിക വെബ്സൈറ്റ് for International Day of Forests, Food and Agriculture Organization

സംഘടനകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലോക_വനദിനം&oldid=4078019" എന്ന താളിൽനിന്ന് ശേഖരിച്ചത്